കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത ആത്മവിശ്വാസവും പരിശോധനയുടെ കുറവും; കൊവിഡ് പോരാട്ടത്തില്‍ കേരളത്തിന് തെറ്റിയെന്ന് വിദഗ്ധര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ തുടക്കത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സെപ്തംബര്‍ മാസത്തിന്‍റെ അവസാനത്തോടെ കൊവിഡ് പ്രതിരോധം പിടിവിട്ടു പോവുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുകയാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്


നിലവില്‍ സംസ്ഥാനത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. ദേശീയ ശരാശരി 8.4 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 15.6 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 50,000 ൽ അധികം സജീവ കേസുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഒരു ശതമാനം എന്ന നിരക്കിൽ പുതിയ കേസുകൾ വര്‍ധിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് ഏകദേശം 3 ശതമാനമാണ്.

കടുത്ത വെല്ലുവിളി

കടുത്ത വെല്ലുവിളി

ഓരോ ദശലക്ഷത്തിലുമുള്ള പരിശോധനകളില്‍ സംസ്ഥാനം ഇപ്പോൾ 15-ാം സ്ഥാനത്താണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉയർന്ന ജനസാന്ദ്രതയും (ചതുരശ്ര കിലോമീറ്ററിന് 859 ആളുകൾ), ധാരാളം വയോജനങ്ങളും ഉള്ള സംസ്ഥാനത്ത് (കുറഞ്ഞത് 20 ശതമാനം പേർ 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ) രോഗവ്യാപനം ഈ രീതിയില്‍ തുടരുന്നത് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അമിത ആത്മവിശ്വാസം

അമിത ആത്മവിശ്വാസം

ഗവൺമെന്റിന്റെ അമിത ആത്മവിശ്വാസം, കുറഞ്ഞ പരിശോധന നിരക്ക് എന്നിവയാണ് തിരിച്ചടിയായതെന്നും ഇവര്‍ പറയുന്നു. അതേസമയം കാര്യങ്ങള്‍ അത്ര മോശമല്ലെന്നും സർക്കാരിനെ കുറ്റപ്പെടുത്താനും മോശമായ രീതിയില്‍ ചിത്രീകരിക്കാനുമുള്ള സമഗ്രമായ നീക്കമാണെന്നുമാണ് ആരോഗ്യമന്ത്രി അഭിപ്രായപ്പെടുന്നത്.

മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്


കോവിഡ് -19 കേസുകൾ വർദ്ധിച്ചുവരികയാണെന്ന് സമ്മതിക്കുന്നു. ഇത് നമ്മള്‍ പ്രതീക്ഷിച്ചതാണ്. എന്നാൽ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. 0.5 ശതമാനത്തിൽ കുറവാണ് കേരളത്തിലെ മരണ നിരക്ക്. ഞങ്ങളുടെ ഇടപെടലാണ് അതിവ്യാപനത്തില്‍ കാലതാമസം വരുത്തിയത്. സംസ്ഥാനത്തിന് തയ്യാറാകാന്‍ ധാരളം സമയം ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു

നിസ്സാരമായി കാണാന്‍ തുടങ്ങി

നിസ്സാരമായി കാണാന്‍ തുടങ്ങി

ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നപ്പോൾ, നമ്പറുകൾ നിയന്ത്രണത്തിലായിരുന്നു, എന്നാൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വരാൻ തുടങ്ങിയപ്പോൾ സ്ഥിതി മാറുകയാണ് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നെന്നേക്കുമായി ലോക്ക്ഡൗണിൽ തുടരാനാവില്ല. ആളുകൾക്ക് പുറത്തുപോയി ജോലി ചെയ്യേണ്ടിവരും, അല്ലാത്തപക്ഷം അവർ പട്ടിണി കിടക്കും. നിയമങ്ങളില്‍ അയവ് വന്നതാടെ ആളുകൾ‌ അതിനെ നിസ്സാരമായി കാണാന്‍ തുടങ്ങി. ഇതിന് സർക്കാരിനെ കുറ്റപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല. പ്രതിപക്ഷ പാർട്ടികളും മറ്റുള്ളവരും (ഡോക്ടർമാരുടെയും മാധ്യമങ്ങളുടെയും ഒരു വിഭാഗം) സർക്കാരിന്‍റെ തെറ്റുകള്‍ മാത്രം കണ്ടെത്താനുള്ള ഓട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

15,000 വരെ

15,000 വരെ

അടുത്ത ആഴ്ചയോടെ പ്രതിദിന കേസുകൾ 15,000 വരെ ഉയരുമെന്നും കുതിച്ചുയരുന്ന സഖ്യ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച്, തിരക്കേറിയ ആശുപത്രികളില്‍ ഗുരുതരമായ രോഗികളെ മാത്രം പ്രവേശിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍

പ്രതിപക്ഷ പാര്‍ട്ടികള്‍

കഴിഞ്ഞ മാസം പ്രതിപക്ഷ പാർട്ടികൾ നടത്തിയ നിരവധി പ്രക്ഷോഭങ്ങളും സംസ്ഥാനത്ത് രോഗവ്യാപനം ശക്തമാകുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് മന്ത്രി പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത് രോഗ വ്യാപനത്തിന് ഇടയാക്കിയെന്നും മുഖ്യമന്ത്രിയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്

പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്

എന്നാൽ സർക്കാരിന്റെ പരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണിതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. പിണറായി വിജയന്റെ മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാർ കൊവിഡ് പൊസിറ്റീവാണ്. അവർ ഒരിക്കലും ഒരു പ്രക്ഷോഭത്തിലും പങ്കെടുത്തില്ല. കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ സർക്കാരിന് കഴിയില്ല, പബ്ലിക് റിലേഷൻസ് അഭ്യാസം അധികകാലം നിലനിൽക്കില്ലെന്ന് ഞങ്ങൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയതാണ്. രാജ്യത്ത് കൊറോണ വൈറസ് കേസ് ആദ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമായിട്ടും പരിശോധനാ നിരക്ക് വളരെ കുറവാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

സുപ്രധാന വിവരങ്ങൾ

സുപ്രധാന വിവരങ്ങൾ

സര്‍ക്കാറിനെ വിമര്‍ശിച്ച് ഐഎംഎയും നേരത്തെ രംഗത്ത് എത്തിയിരുന്നു. സുപ്രധാന വിവരങ്ങൾ സർക്കാർ പങ്കിടുന്നില്ലെന്നും സ്വകാര്യ മേഖലയെ ആത്മവിശ്വാസത്തിലെടുത്തിട്ടില്ലെന്നുമാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മിക്ക ആശുപത്രികളും നിറഞ്ഞു കവിയുന്നതിന്‍റെ വക്കിലാണ്. പരമാവധി ജീവൻ രക്ഷിക്കാൻ ആരോഗ്യ അധികൃതർ അവരുടെ തന്ത്രങ്ങൾ മാറ്റി വരയ്ക്കണമെന്നാണ് ഐഎംഎ അഭിപ്രായപ്പെട്ടത്.

 യുഡിഎഫിലേക്കില്ല; ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്ന് മാണി സി കാപ്പന്‍ യുഡിഎഫിലേക്കില്ല; ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്ന് മാണി സി കാപ്പന്‍

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

English summary
Overconfidence and lack of testing; Experts say Kerala was wrong in the covid struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X