എംഎൽഎമാരുടെ പിഎമാർക്കും നിയമസഭ ജീവനക്കാർക്കും ഓവർടൈം അലവൻസ്; 50 ലക്ഷം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കും ഓവര്‍ടൈം അലവന്‍സ് അനുവദിച്ച് ഉത്തരവിറക്കി ധനവകുപ്പ്. ഇതിനായി 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ചെലവ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
നിയമസഭയുടെ ഏഴാം സമ്മേളനകാലത്ത് അധികസമയം ജോലി ചെയ്തവര്‍ക്കുള്ള ഓവർടൈം അലവൻസാണ് അനുവദിച്ചത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. നിയമസഭ സമ്മേളത്തിന് പത്തു ദിവസം മുന്‍പ് ചോദ്യോത്തര വേളയ്ക്കുള്ള ജോലികള്‍ ആരംഭിക്കും. ഇതിനായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും സമ്മേളന കാലത്ത് അധികസമയം ജോലിചെയ്യുന്നവര്‍ക്കുമാണ് തുക നൽകുക.

നിയമപരമായി ജീവനക്കാര്‍ക്ക് അര്‍ഹതയുള്ളതാണിതെന്നാണ് സർക്കാർ പറയുന്നത്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ക്ഷേമ പെൻഷനുകൾ അടക്കം മുടങ്ങിയിരിക്കുന്ന ഈ സാഹചര്യത്തിൽ 50 ലക്ഷം അനുവദിച്ച സർക്കാർ നടപടിയിൽ വിമർശനം ഉയരുന്നുണ്ട്.












Click it and Unblock the Notifications