• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

‘ഉണ്ട’ വിഴുങ്ങിയ 2 വീരന്മാർ: ഉത്തരം പറയേണ്ടത് ചെന്നിത്തലയും സെന്‍കുമാറും; ആഞ്ഞടിച്ച് റിയാസ്

തിരുവനന്തപുരം: കേരള പോലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ നേതാവ് പിഎ മുഹമ്മദ് റിയാസ്. വെടിയുണ്ടകളുടെ കുറവുള്ളതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇപ്പോ കള്ളന്മാരെല്ലാം കൂടി കള്ളത്തരം കണ്ടു പിടിച്ചവനെ കള്ളനാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. വെടി ഉണ്ട എവിടെ പോയെന്ന് ആദ്യം പറയേണ്ടത് രമേശ് ചെന്നിത്തലയും ടി പി സെന്‍കുമാറും ആണെന്നും മുഹമ്മദ് റിയാസ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

‘ഉണ്ട’ വിഴുങ്ങിയ 2 വീരന്മാർ'...

‘ഉണ്ട’ വിഴുങ്ങിയ 2 വീരന്മാർ'...

കേരളാപോലീസിലെ ആംഡ് ബറ്റാലിയനിലെ വെടിയുണ്ടകള്‍ കാണാതായതിനെ കുറിച്ചാണല്ലോ സിഎജി റിപ്പോര്‍ട്ട്.

സിഎജി റിപ്പോര്‍ട്ട് ഇനി പറയുന്നതു പോലെയാണ്.

തൃശൂരിലെ പൊലീസ് അക്കാദമിയില്‍ ലോംഗ് റേഞ്ച് ഫയറിംഗ് നടത്തിപ്പിലേക്കായി നല്‍കിയിരുന്നതില്‍ 200 എണ്ണം 7.62 എംഎം വെടിയുണ്ടകള്‍ കുറവുള്ളതായി *2015 സപ്തംബര്‍ 14* ന് സ്പെഷ്യല്‍ ആംഡ് പൊലീസിലെ ബി കമ്പനി ഓഫീസര്‍ കമാന്റിംഗ് റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ തന്നെ 7.62 എംഎം വെടിയുണ്ടകളുടെ കുറവ് അറിവുള്ളതായിരുന്നു.

200 എണ്ണത്തിന്റെ കുറവ്

200 എണ്ണത്തിന്റെ കുറവ്

എല്ലാ ആയുധ ശേഖരങ്ങളുടേയും പരിശോധന നടത്തുന്നതിന് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡ് രൂപീകരിച്ചിരുന്നു. *(2015 സെപ്തംബര്‍ 19 )* ഒരു ബോര്‍ഡ് വേറെ പെട്ടിയില്‍ ഉണ്ടായിരുന്ന വെടിയുണ്ടകളില്‍ 200 എണ്ണത്തിന്റെ കുറവ് കൂടി കണ്ടെത്തിയിരുന്നു. എന്നാല്‍ ആയുധങ്ങള്‍ തിരുവനന്തപുരത്തെ പൊലീസ് ചീഫ് സ്റ്റോറില്‍ നിന്നും വിതരണം ചെയ്തതിനാല്‍ സീല്‍ ചെയ്ത പെട്ടിയില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളാണ് സ്റ്റോക്കില്‍ എടുത്തത് എന്ന കാരണം പറഞ്ഞ് ബോര്‍ഡ് അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.

നിഗമനങ്ങളെ നിഷേധിച്ചു

നിഗമനങ്ങളെ നിഷേധിച്ചു

എന്നാല്‍ ബോര്‍ഡിന്റെ നിഗമനങ്ങളെ പൊലീസ് ചീഫ് സ്റ്റോര്‍ നിഷേധിച്ചു. അവര്‍ വിവരം എസ് പി സിയെ ( പൊലീസ് ചീഫ് ) അറിയിക്കുകയും ചെയ്തു. ( 2016 ജൂണ്‍ ) . ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ പരിശോധനക്ക് എഡിജിപി ആംഡ് ബറ്റാലിയന്‍ പൊലീസിനെ ചുമതലപ്പെടുത്തി.

പുതിയ ബോര്‍ഡ്

പുതിയ ബോര്‍ഡ്

അതനുസരിച്ച് പുതിയ ബോര്‍ഡ് പരിശോധിച്ചപ്പോള്‍* ( 2016 ഒക്ടോബര്‍) *1999 ജൂലൈയില്‍ പാക്കു ചെയ്ത രണ്ടാമത്തെ പെട്ടിയില്‍ ഉണ്ടായിരുന്നത് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ , അതായത് 2000 മുതല്‍ 2014 വരെയുള്ള കാലയളലില്‍ നിര്‍മ്മിച്ച വെടിയുണ്ടകള്‍ ആയിരുന്നുവെന്ന് കണ്ടെത്തി. ഇത് മനപൂര്‍വ്വം കൃത്രിമം കാണിച്ചതിന്റെ സൂചനയാണ്. എസ്എപിബി യില്‍ 7433 വെടിയുണ്ടകളുടെ കുറവ് ( 2016 nov സ്ഥിതി ) ഉണ്ടെന്നും ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു *( 2017 ജനുവരി )* .

എല്‍ഡിഎഫ് സര്‍ക്കാര്‍

എല്‍ഡിഎഫ് സര്‍ക്കാര്‍

വെടിക്കോപ്പുകളില്‍ വന്ന കുറവിനെ ഗൗരവമായി കാണുന്നുവെന്നും ക്രൈംബ്രാഞ്ച് വഴി ഒരു പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തുവെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രസ്താവിച്ചു. ( 2019 march ) വേണ്ടി വന്നാല്‍ ക്രിമിനല്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഓഡിറ്ററെ അറിയിച്ചു.

 2015 സപ്തംബര്‍ 14 ന്

2015 സപ്തംബര്‍ 14 ന്

ഇത്രയും ആണ് വെടിഉണ്ടകളുടെ കാര്യത്തില്‍ സംഭവിച്ചത്. ഇനി ഇതിനെ അപഗ്രഥനം ചെയ്താല്‍...

*വെടിയുണ്ട കാണാതായതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 2015 സപ്തംബര്‍ 14 ന് സ്പെഷ്യല്‍ ആംഡ് പൊലീസിലെ ബി കമ്പനി ഓഫീസര്‍*

*അത് സ്ഥിരീകരിക്കുന്നത് 2015 സെപ്തംബര്‍ 19 ന് ബറ്റാലിയന്‍ കമാന്‍ഡ് രൂപീകരിച്ചിരുന്ന ബോര്‍ഡ്*

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

*ഈ രണ്ട് സംഭവവും നടക്കുന്നത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്ന സമയത്ത്. അന്നത്തെ ഡിജിപി ടി പി സെന്‍കുമാര്‍. അപ്പോ ആരുടെ കാലഘട്ടത്തിലാണ് ഉണ്ട മിസായ സംഭവം ഉണ്ടായത് ? രമേശ് ചെന്നിത്തലയുടേയും സെന്‍കുമാറിന്റേയും കാലഘട്ടത്തിൽ. അവര്‍ എന്തു ചെയ്തു? എന്തെങ്കിലും നടപടി എടുത്തോ..? കൂടുതല്‍ അന്വേഷണം നടന്നോ..? അന്ന് ഇതില്‍ രാജ്യദ്രോഹ കുറ്റം കണ്ടില്ലായിരുന്നോ..?

അന്ന് ചെയ്തത്

അന്ന് ചെയ്തത്

അന്ന് ചെയ്തത് എന്താന്ന് അറിയുമോ..?*

ആയുധങ്ങള്‍ തിരുവനന്തപുരത്തെ പൊലീസ് ചീഫ് സ്റ്റോറില്‍ നിന്നും വിതരണം ചെയ്തതിനാല്‍ സീല്‍ ചെയ്ത പെട്ടിയില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളാണ് സ്റ്റോക്കില്‍ എടുത്തത് എന്ന കാരണം പറഞ്ഞ് ബോര്‍ഡ് അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.

ഭരണം മാറി

ഭരണം മാറി

ഇനി എന്താണ് ഇപ്പോൾ സംഭവിക്കുന്നത്..?

ഭരണം മാറി. എല്‍ഡിഫ് വന്നു. ബോര്‍ഡ് പറഞ്ഞതെല്ലാം തെറ്റാണെന്ന് പൊലീസ് ചീഫ് സ്റ്റോര്‍ സംസ്ഥാന പൊലീസ് മേധാവിയെ അറിയിക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം പരിശോധിക്കാന്‍ എഡിജിപ് ആംഡ് ബറ്റാലിയനെ ചുമതലപ്പെടുത്തുന്നു.

വീണ്ടും പരിശോധന

വീണ്ടും പരിശോധന

അതിനു ശേഷം ഒരു ബോര്‍ഡ് വീണ്ടും പരിശോധന നടത്തുന്നു. ആ പരിശോധനയില്‍ പഴയ പെട്ടിയില്‍ പുതിയ ഉണ്ട കൃത്രിമമായി വച്ചതായി കണ്ടെത്തുന്നു. ആകെ 7433 വെടിയുണ്ടകളുടെ കുറവ് ഉള്ളതായും കണ്ടെത്തുന്നു. ഇതെല്ലാം കണ്ടെത്തുന്നത് എല്‍ഡിഫ് സർക്കാർ വന്നശേഷമാണ്

ഉത്തരം പറയേണ്ടത്

ഉത്തരം പറയേണ്ടത്

തയ്യാറാക്കുന്നതും ,കൃത്രിമമായി വെടി ഉണ്ടകള്‍ മറ്റൊരു പാക്കില്‍ തിരുകി വച്ചത് പിടിച്ചതും. എന്നിട്ട് ഇപ്പോ കള്ളന്മാരെല്ലാം കൂടി കള്ളത്തരം കണ്ടു പിടിച്ചവനെ കള്ളനാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. വെടി ഉണ്ട എവിടെ പോയെന്ന് ആദ്യം പറയേണ്ടത് രമേശ് ചെന്നിത്തലയും ടി പി സെന്‍കുമാറും ആണ്.

കൊറോണ വൈറസ്: ജപ്പാനിൽ വൈറസ് ബാധിച്ച 80കാരി മരിച്ചു, കേരളത്തിൽ ഒരാൾ ആശുപത്രി വിട്ടു

അതിരിപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി

English summary
P A Muhammad Riyas against ramesh chennithala and tp senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X