കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ ബാപ്പയുടെ നിലവിളി ചാനലുകളുടെ അന്തിചർച്ചക്ക് വിഷയമാകില്ല', സിയാദ് കൊലയിൽ രോഷം കത്തുന്നു!

Google Oneindia Malayalam News

കായംകുളം: കായംകുളത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ രോഷമിരമ്പുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുളളവർ പ്രതിഷേധമുയർത്തി രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് നേതാവ് അടക്കമാണ് കേസിൽ പിടിയിലായിരിക്കുന്നത്.

കുത്തേറ്റ് വീഴുമ്പോൾ "എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട് " എന്ന ഒരു ബാപ്പയുടെ നിലവിളി ചാനലുകളുടെ അന്തിചർച്ചക്ക് വിഷയമാകില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. സിയാദ് ഒരു കമ്മ്യൂണിസ്റ്റ്കാരനാണ് എന്നതാണ് അതിന് കാരണമെന്നും റിയാസ് പറഞ്ഞു.

"എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട് "

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: "എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട് " ഇതൊരു ബാപ്പയുടെ നിലവിളിയാണ്. കഠാരയുടെ മൂർച്ചയാൽ നിലച്ചുപോയ ഈ നിലവിളി ശബ്ദം ചാനലുകളുടെ അന്തിചർച്ചക്ക് വിഷയമാകില്ല. കാരണം ഈ ബാപ്പ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സഖാവ് സിയാദ്. ക്വാറൻറ്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ച് മടങ്ങുന്നതിനിടെ വളരെ നിഷ്ഠൂരമായി സിയാദിനെ കൊലപ്പെടുത്തിയത് കോൺഗ്രസാണ്.

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak
കോൺഗ്രസ് കൊന്നു തള്ളിയിട്ടുണ്ട്

കോൺഗ്രസ് കൊന്നു തള്ളിയിട്ടുണ്ട്

1948ൽ കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം നടത്തിയ അതേ കോൺഗ്രസ് തന്നെ. കേരളത്തിൽ ഇന്നുവരേ ഒരേയൊരു മനുഷ്യൻ മാത്രമാണ് MLA ആയിരിക്കുമ്പോൾ കൊല്ലപ്പെട്ടത്. അത് സഖാവ് കുഞ്ഞാലിയാണ്. ഇന്ന് സിയാദിനെ കൊന്നതും അന്ന് കുഞ്ഞാലിയെ കൊന്ന അതേ കോൺഗ്രസ് തന്നെ. കേരളത്തിൽ മാത്രം എത്രയെത്ര മനുഷ്യരെ കമ്മ്യൂണിസ്റ്റുകാരനായി എന്ന ഒറ്റക്കാരണത്താൽ ഈ കോൺഗ്രസ് കൊന്നു തള്ളിയിട്ടുണ്ട്. അക്കമിട്ട് നിരത്താൻ മുതിരുന്നില്ല.

ആരും ഒരു കാരണം കൊണ്ടും കൊല്ലപ്പെടരുത്

ആരും ഒരു കാരണം കൊണ്ടും കൊല്ലപ്പെടരുത്

ആരും ഒരു കാരണം കൊണ്ടും കൊല്ലപ്പെടാൻ പാടില്ല. ഹനീഫ, മധു, ലാൽജി.. ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസുകാർ തന്നെ കൊലപ്പെടുത്തിയ കോൺഗ്രസുകാരാണിവർ. പാർട്ടിയിലെ സഹപ്രവർത്തകനെ ഗ്രൂപ്പ് പോരിന്റെ പേരിൽ കൊലപ്പെടുത്താൻ ആഹ്വാനം നൽകുന്ന മനസ്സുകൾക്ക് കോവിഡ് സന്നദ്ധ പ്രവർത്തനത്തിൽ വ്യാപൃതനായ ഒരു കമ്മ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തുവാൻ നിർദേശം നൽകാനാകും എന്നതിൽ അത്ഭുതമില്ല.

നിങ്ങളുടെ മനസ്സ് അപാരം തന്നെ!

നിങ്ങളുടെ മനസ്സ് അപാരം തന്നെ!

അഹിംസാവാദികളുടെ നേതൃത്വമേ നിങ്ങളുടെ മനസ്സ് അപാരം തന്നെ! ക്രിമിനലുകളേയും ക്വട്ടേഷൻസംഘങ്ങളേയും ആർ.എസ്.എസിനേയും പോപ്പുലർ ഫ്രണ്ടിനേയും മുസ്ലീംലീഗ് ഗുണ്ടകളേയും സഖാക്കളെ വക വരുത്തുന്നതിന് എന്നും പ്രോത്സാഹിപ്പിക്കുന്നവരാണ് ഈ 'അഹിംസാവാദികളായ' കോൺഗ്രസ് നേതൃത്വം.

കാരണം സിയാദ് ഒരു സഖാവാണ്

കാരണം സിയാദ് ഒരു സഖാവാണ്

ചീമേനിയിൽ സഖാക്കളെ ചുട്ടുകൊന്നതിനെ പോലും ന്യായീകരിക്കുവാൻ മടി കാണിക്കാത്ത ചില മാധ്യമങ്ങൾ. "എന്നെ കൊല്ലല്ലേ, എനിക്ക് രണ്ട് മക്കളുണ്ട്" എന്ന നിലവിളി കേട്ടു കൊള്ളണമെന്നില്ല. കാരണം സിയാദ് ഒരു സഖാവാണ്. പക്ഷെ, അന്തിചർച്ചകളല്ല കേരളത്തിന്റെ മനസ്സിനെയും ചിന്തയെയും നിയന്ത്രിക്കുന്നത്. ലാൽസലാം സഖാവേ..''

English summary
P A Muhammad Riyas condemns DYFI activist's murder in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X