ആർഎസ്എസിന്റെ ബിജെപി എന്നതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ മുസ്ലിംലീഗ്, രൂക്ഷ വിമർശനം
കോഴിക്കോട്: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ലീഗ് ശ്രമിക്കുന്നു എന്നുളള സൂചനകള്‍ പ്രചരിക്കുന്നുണ്ട്. സമസ്ത ലീഗ് നീക്കത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരുന്നു. മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് സമസ്ത ലീഗിനെ കുറ്റപ്പെടുത്തിയത്. സിപിഎമ്മും ലീഗ്-ജമാഅത്തെ കൂട്ട് കെട്ട് അഭ്യൂഹങ്ങള്‍ക്കെതിരെ രംഗത്തുണ്ട്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ആർഎസ്എസിന്റെ ബിജെപി എന്നതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ മുസ്ലിംലീഗ് എന്നായി മാറാൻ ഇനി എത്ര കാലം? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിൽ അദൃശ്യ കക്ഷികളെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് 2019 ഡിസംബറിൽ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ അദൃശ്യകക്ഷികൾ ദൃശ്യകക്ഷികളായി യുഡിഎഫിലേക്ക് വരുമെന്ന സൂചനകൾ ചില മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവനകളിലൂടെ വന്നു കഴിഞ്ഞു.

Recommended Video
മതനിരപേക്ഷ മനസ്സുകൾക്ക് ഒരിക്കലും യോജിക്കാനാകാത്ത ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ പ്രസ്ഥാനങ്ങളുമായുള്ള കൂട്ടുകെട്ടിനെതിരെ യുഡിഎഫിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നു കഴിഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള ശബ്ദം കേവലം യുഡിഎഫിനകത്തുള്ള പ്രശ്നം മാത്രമല്ല, കേരളത്തിന്റെ മത സാമുദായിക ഐക്യത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണ്.അതുകൊണ്ടുതന്നെ ഈ അവിശുദ്ധ സഖ്യത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ബിജെപിയെ പരിപൂർണമായി ആർഎസ്എസ് നിയന്ത്രിക്കുന്നതു പോലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നിയന്ത്രണം ഭാവിയിൽ ജമാഅത്തെ ഇസ്‌ലാമിയുടെ കൈകളിലേക്ക് എത്തുവാൻ ഈ കൂട്ടുകെട്ട് കാരണമായി മാറും.ഹിന്ദു രാഷ്ട്രം ലക്ഷ്യമാക്കുന്ന ആർഎസ്എസിന്റെ ബിജെപി എന്നതുപോലെ പോലെ ഇസ്ലാമികരാഷ്ട്രം ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എന്നതിലേക്ക് ഇനി എത്ര കാലം?












Click it and Unblock the Notifications