India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'8 വര്‍ഷം പിസിയെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്'; വ്യക്തമായ തെളിവുകളുണ്ടെന്ന് പരാതിക്കാരി

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ പീഡന പരാതി നല്‍കിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് മൊഴി നല്‍കിയത്. എട്ട് വര്‍ഷമായി പി സി ജോര്‍ജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ..

1

എല്ലാ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. അദ്ദേഹം ചെയ്ത പ്രവൃത്തി അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അദ്ദേഹം വിളിച്ച ഓരോ ഫോണ്‍ കോളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഗസ്റ്റ് ഹൗസിലേക്ക് വരാന്‍ പറയുന്നതടക്കമുള്ള ഓരോ ഫോണ്‍ കോളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. വിളിക്കുമ്പോഴൊക്കെ തിരുവനന്തപുരത്ത് ഇല്ലെന്നാണ് പറയാറുള്ളത്. പിന്നീട് മേയ് അഞ്ചാം തീയതി അദ്ദേഹം ഈരാറ്റുപേട്ടയിലെ വീട്ടില്‍ വിളിക്കുന്നു. അന്ന് ഞാന്‍ ആ വീട്ടിന്റെ സിറ്റ് ഔട്ടില്‍ വരെ മാത്രമാണ് പോയതെന്ന് പരാതിക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കി.

2

അതേസമയം, പരാതിക്കാരിയുടെ പേര് പി സി ജോര്‍ജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പി സി ജോര്‍ജിനെതിരെ പുതിയ പരാതി നല്‍കുമെന്ന് പരാതിക്കാരി അറിയിച്ചു. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയാണ് പി സി ജോര്‍ജിനെതിരെ കേസ് നല്‍കിയത്. തുടര്‍ന്ന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി പത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

3

അതേസമയം, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെ പി സി ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ഷീജയോടാണ് പി സി ജോര്‍ജ് അപമര്യാദയായി പെരുമാറിയത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമവിരുദ്ധമല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനെതിരെയാണ് പി സി ജോര്‍ജ് പൊട്ടിത്തെറിച്ചത്.

4

മാധ്യമപ്രവര്‍ത്തകയോട് തന്റെ പേരാണോ പറയേണ്ടത് എന്ന് പറഞ്ഞാണ് പി സി ജോര്‍ജ് അപമാനിച്ചത്. ഇതോടെ വിരല്‍ ചൂണ്ടി മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഷീജ മറുപടി നല്‍കി. ഞാന്‍ ചോദിച്ചതിനുള്ള മറുപടി അതല്ലെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പി സി ജോര്‍ജിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തി. കൈരളി ടി വി സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് ഷീജയോട് പി സി ജോര്‍ജും കൂട്ടാളികളും അപമാര്യാദയായി പെരുമാറിയ സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം അറിയിച്ചു.

5

തൊഴില്‍ രംഗത്തുള്ള മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുന്ന പി സി ജോര്‍ജിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. ശനിയാഴ്ച ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തിയ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നതായി അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് സാമാന്യമര്യാദകളെല്ലാം ലംഘിക്കുന്ന പെരുമാറ്റം ഉണ്ടായത്.

6

മാധ്യമങ്ങളോട് പ്രതികരിക്കവെ അറസ്റ്റിന് അടിസ്ഥാനമായ പരാതിക്കാരിയായ ഇരയുടെ പേര് പി സി ജോര്‍ജ് ആവര്‍ത്തിച്ചു. ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദാപരമായ പെരുമാറ്റം ജോര്‍ജില്‍ നിന്ന് ഉണ്ടായത്. പി സി ജോര്‍ജിനെപ്പോലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനില്‍നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സമീപനമാണിത്. മുമ്പും പല തവണ ഇത്തരം പെരുമാറ്റങ്ങള്‍ പി സി ജോര്‍ജ് ആവര്‍ത്തിച്ചുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രമായ തൊഴിലവകാശം നിഷേധിക്കുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നു വരണം. ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് പിസി, ചുട്ടമറുപടി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് പിസി, ചുട്ടമറുപടി

English summary
P C George case: Complainant Says complaint against PC George is based on evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X