മാണി പശു, ജോസഫ് കാള... ഇനിയേത് തൊഴുത്തിലേക്കെന്ന് പിസി ജോര്‍ജ്ജിന്റെ പരിഹാസം...
കോട്ടയം: യുഡിഎഫില്‍ നിന്നുള്ള കെഎം മാണിയുടെ പിന്മാറ്റത്തെ പരിസഹിച്ച് പിസി ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു വര്‍ത്തമാന കഥ എന്ന കുറിപ്പോടെയുള്ള ജോര്‍ജ്ജിന്റെ പോസറ്റ് കെഎം മാണിയെയും പിജെ ജോസഫിനെയും കണക്കിന് പരിസഹിക്കുന്നതാണ്. കേരളാകോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയ ചുവടുമാറ്റത്തിലെ ഉള്ളുകള്ളികളും ഗൂഢലക്ഷ്യവും തുറന്നു കാട്ടുകയാണ് പിസി ജോര്‍ജ്ജ്.
സ്വന്തമായിട്ടുള്ള പുരയിടത്തില്‍ ഒരു പുല്‍നാമ്പ് പോലും വളര്‍ത്താനുള്ള ശേഷി കെഎം മാണിക്കില്ല. ഇത്രയും നാളും കോണ്‍ഗ്രസിന്റെ പുരയിടത്തിലെ പുല്ല് തിന്നു. ഇനി നാല് വര്‍ഷത്തേക്ക് അവിടെ ഒരു തകര പോലും മുളയ്ക്കില്ലന്ന് കണ്ടതോടെയാണ് മാണി കലം മാറ്റി ചവിട്ടിയതെന്നാണ് ജോര്‍ജ്ജിന്റെ ആരോപണം.

വിപ്ലവ പാര്‍ട്ടിയും കാവിക്കൊടി പാര്‍ട്ടിയും മാണിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. വിളിച്ചില്ലെങ്കിലും വേലിപൊളിച്ച് മാണി ചെല്ലും. കൂടെ മകന്റെ സംരക്ഷമവും നോക്കും. പിജെ ജോസഫിനെയും ജോര്‍ജ്ജ് കണ്കകിന് പരിഹസിക്കുന്നുണ്ട്. ഇത്രയും നാളും കൂടെ നിന്ന പാട്ടുകാരന് പിജെ ജോസഫ് കാളയാണെന്നാണ് പരിഹാസം.
സമദൂരം പറഞ്ഞ് നില്ക്കുന്ന മാണിയെ ആരെങ്കിലും ഒന്ന് വിളിച്ച് കയറ്റണം. മാണിയും അതാണ് ആഗ്രഹിക്കുന്നത്. മോനെയും പിജെ ജോസഫിനെയും ചേര്‍ത്ത് പിടിച്ച് പ്രത്യേക ബ്ലോക്കായി മാണി നില്‍ക്കുന്നത് ആ വിളി കാതോര്ത്താണെന്നും ജോര്‍ജ്ജ് പരിസഹിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications