കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ രക്ഷിക്കാൻ പിസി ലക്ഷ്യമിടുന്നത് ഈ നടനെ...?? സുനിയെ ഡ്രൈവറാക്കിയത് കുത്തിപ്പൊക്കുന്നു..!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: അതിക്രൂരമായി ആക്രമിക്കപ്പെട്ട പ്രമുഖനടിയുടെ വിഷയത്തില്‍ മനുഷ്യത്വം ഉളളവരെല്ലാം അവരുടെ ഒപ്പം നിന്നു. പിന്തുണച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക എന്ന സാമാന്യ മര്യാദ പോലും പാലിക്കാത്തവരും ഉണ്ട്. പിസി ജോര്‍ജ് എന്ന ജനപ്രതിനിധി അക്കൂട്ടത്തിലാണ്. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നടിയെ അപമാനിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എംഎല്‍എ. നടിയെ അപമാനിക്കുക, ദിലീപിനെ പിന്തുണയ്ക്കുക എന്നത് മാത്രമല്ല, മറ്റ് ചിലതും പിസി ജോര്‍ജ് ലക്ഷ്യമിടുന്നുണ്ട് എന്നാണ് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്നും വായിച്ചെടുക്കേണ്ടത്.

മാഡത്തെ കൂടാതെ രണ്ട് നടിമാർ കൂടി...?? ആ പേരുകള്‍ സുനി വെളിപ്പെടുത്തിയെന്ന് ആളൂർ...!!മാഡത്തെ കൂടാതെ രണ്ട് നടിമാർ കൂടി...?? ആ പേരുകള്‍ സുനി വെളിപ്പെടുത്തിയെന്ന് ആളൂർ...!!

ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത് ഇത്...! ജനപ്രിയന്‍ ഉറച്ച് തന്നെ...??ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത് ഇത്...! ജനപ്രിയന്‍ ഉറച്ച് തന്നെ...??

നടിക്ക് അപമാനം

നടിക്ക് അപമാനം

ദില്ലിയിലെ നിര്‍ഭയയേക്കാള്‍ ക്രൂരമായി നടി ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയതിനെ ആണ് പിസി ജോര്‍ജ് പരിഹസിച്ച് വിവാദത്തിലായത്. ക്രൂരമായി ആക്രമിക്കപ്പെട്ടുവെങ്കില്‍ നടി എങ്ങെനെ പിറ്റേ ദിവസം അഭിനയിക്കാന്‍ പോയെന്നാണ് എംഎല്‍എ ചോദിച്ചത്.

നടപടിയെടുക്കുമെന്ന്

നടപടിയെടുക്കുമെന്ന്

ഇത്തരം അപമാനങ്ങള്‍ക്കെതിരെ നടി തന്നെ രംഗത്ത് വന്നു. മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. പിസി ജോര്‍ജിന്റെ വിടുവായത്തം സകലമാന പരിധികളും കടന്നുവെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്. നടപടിയെടുക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മുകേഷിനെ തന്നെ ഉന്നം

മുകേഷിനെ തന്നെ ഉന്നം

എന്നാല്‍ പിസി ജോര്‍ജ് വിട്ടുകൊടുക്കാന്‍ ഉദ്ദേശിച്ച മട്ടില്ല. ഏറ്റവും ഒടുവിലത്തെ പോസ്റ്റിലും പിസി ജോര്‍ജ് ചിലരെ ഉന്നം വെയ്ക്കുന്നുണ്ട്. ഇടത്പക്ഷ എംഎല്‍എ മുകേഷിനെയാണ് പിസി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പോസ്റ്റില്‍ നിന്നും വ്യക്തം. വുമൺ ഇൻ സിനിമാ കളക്ടീവിന്റെ പ്രതികരണത്തിനും നടിയുടെ കത്തിനു

മുള്ള മറുപടി പോസ്റ്റിലും മുകേഷിനെ പേരെടുത്ത് പറയാതെ വിമർശനം ഉന്നയിച്ചിരുന്നു

എംഎൽഎയുടെ ഡ്രൈവർമാർ

എംഎൽഎയുടെ ഡ്രൈവർമാർ

കൊച്ചിയില്‍ ഒരു സിനിമ നടിയെ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായവനും 2011ല്‍ വേറൊരു സിനിമാ നടിയെ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായ വേറൊരാളും ഇപ്പോള്‍ കേരള നിയമസഭയില്‍ അരിവാള്‍ ചുറ്റിഴക നക്ഷത്ര ചിഹ്‌നത്തില്‍ ജയിച്ചു വന്ന ഒരു എം.എല്‍.എയുടെ ഡ്രൈവര്‍മാരായിരുന്നു എന്ന് പിസി ജോർജ് എടുത്ത് പറയുന്നു.

തനിക്കെതിരെ മാത്രം എതിർപ്പ്

തനിക്കെതിരെ മാത്രം എതിർപ്പ്

ആ എം.എല്‍.എയെ ചോദ്യം ചെയ്യണമെന്നും അറസ്‌റ്റ് ചെയ്യണമെന്നുമുള്ള ചര്‍ച്ചകളും ധാരാളം നടന്നു. ഇതില്‍ പി.സി.ജോര്‍ജിനെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ മാത്രം ഫേസ്‌ബുക്കില്‍ അഭിപ്രായം കുറിച്ചത് രാഷ്ട്രീയ മനസ്സോടെയാണെന്നാണ് എന്റെ പക്ഷം. സ്പീക്കറുടെ പ്രതികരണത്തെക്കുറിച്ചാണ് പിസിയുടെ ഈ പരാമർശം.

വൃത്തികേടുകൾക്ക് കുട പിടിച്ചു

വൃത്തികേടുകൾക്ക് കുട പിടിച്ചു

കഴിഞ്ഞ ദിവസം പിസി പോസ്റ്റ് ചെയ്ത കുറിപ്പിലും മുകേഷിനെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു. അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്നവന്‍, അവനാണ് നിന്നെയും ആക്രമിച്ചത്.അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവന്‍ തൊട്ടടുത്ത് ഞാനിരിക്കുന്ന സ്ഥലത്ത് ഇരുന്നിട്ടും ഈ മാന്യന്‍ അത് കണ്ടില്ല എന്നായിരുന്നു വിമർശനം.

ഒരാളെ മാത്രം ആക്രമിക്കുന്നു

ഒരാളെ മാത്രം ആക്രമിക്കുന്നു

ഒരു വിഷയത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശവുമായും, ഞാനെടുത്ത നിലപാടുകളുമായും വ്യത്യസ്‌ത അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിലപാടുകളുമുള്ളവരുണ്ടാകാം. അവര്‍ക്ക് യുക്‌തമെന്ന് തോന്നുന്ന രീതിയില്‍ അത് വ്യാഖ്യാനിക്കുകയും ചെയ്യാം. പക്ഷേ ഒരേ സ്‌ഥാനത്തിരിക്കുന്ന എല്ലാവരേയും ഒരേ പോലെ കാണാന്‍ ബാധ്യതയുള്ള ഒരാള്‍, ഒരാളെ മാത്രം തിരഞ്ഞുപിടിച്ച് പരാമശിക്കുന്നത് വ്യവസ്‌ഥിതിയെ ഗുണപ്പെടുത്താനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് പിസി ജോർജ് പറയുന്നു

സത്യവിരുദ്ധമായ ഒരു പരാതി

സത്യവിരുദ്ധമായ ഒരു പരാതി

ഒരു സിനിമാ നടിക്കെതിരെ താന്‍ പരാമര്‍ശം നടത്തി എന്നു പറഞ്ഞുള്ള ചര്‍ച്ച ഉയര്‍ന്നിരിക്കുന്നു. ഞാന്‍ നടിയെ അപമാനിച്ചതായുള്ള സത്യവിരുദ്ധമായ ഒരു പരാതിയും ഉത്‌ഭവിച്ചു. ആ പരാതി ഒരു വനിതാ സംഘടന അവരുടെ ഫേസ്‌ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു.അതിനെക്കുറിച്ച് പലരും അവരുടെ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ പറഞ്ഞു. തനിക്കതിൽ ഒരാക്ഷേപവുമില്ല.

എംഎം മണിക്കെതിരെ

എംഎം മണിക്കെതിരെ

പക്ഷേ എം.എല്‍.എയായ എം.എം.മണി മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ സ്‌ത്രീകളെ അപമാനിച്ച് സംസാരിച്ച ചര്‍ച്ചകള്‍ ദിവസങ്ങളോളം നടന്നു. മുകേഷിന്റെ വിഷയവും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. അപ്പോഴൊന്നും പോസ്റ്റിടാതെ തന്റെ വിഷയത്തിൽ മാത്രം പ്രതികരിച്ചത് നിഷ്പക്ഷത അല്ലെന്നാണ് എംഎൽഎ ചൂണ്ടിക്കാട്ടുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പിസി ജോർജ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
PC George MLA's facebook post against Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X