Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീക്കെതിരെ പിസി ജോര്‍ജ്; അഞ്ചുവര്‍ഷത്തെ ജീവിതം തനിക്കറിയാം!! തെളിവുകള്‍ കൈമാറും

കോട്ടയം: ബിഷപ്പിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോര്‍ജ് എംഎല്‍എ. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ ശരിയായ ജീവിതം നയിക്കുന്ന വ്യക്തിയല്ലെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. അവര്‍ക്കെതിരെ തെളിവ് തന്റെ പക്കലുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് കഴിഞ്ഞദിവസമാണ് കന്യാസ്ത്രീ രംഗത്തെത്തിയത്. ആരോപണം വന്‍ വിവാദമായിരിക്കെയാണ് വിഷയത്തില്‍ പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ബിഷപ്പ് ബലാല്‍സംഗം ചെയ്യുകയും പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കന്യാസത്രീയുടെ ആരോപണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു. വിഷയത്തില്‍ പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൗരവമുള്ളതാണ്....

മദര്‍ സുപ്പീരിയര്‍

മദര്‍ സുപ്പീരിയര്‍

കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് മദര്‍ സുപ്പീരിയറായിരുന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചത്. പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് പോലീസ് കേസെടുത്തു. ബലാല്‍സംഗത്തിന് പുറമെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനും കേസെടുത്തിട്ടുണ്ട്്. പോലീസ് വിശദമായി അന്വേഷണം തുടങ്ങി.

മൂന്ന് വര്‍ഷത്തിനിടെ 13 തവണ

മൂന്ന് വര്‍ഷത്തിനിടെ 13 തവണ

മൂന്ന് വര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ വച്ചാണ് ആദ്യ പീഡനം നടന്നത്. ജലന്ധറില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തിയാല്‍ ബിഷപ്പ് ഇവിടെയാണ് തങ്ങാറ്. 2014 മെയിലാണ് ആദ്യമായി പീഡിപ്പിച്ചത്. എറണാകുളത്ത് ഒരു ചടങ്ങിനെത്തിയതായിരുന്നു ബിഷപ്പ്. തൊട്ടടുത്ത ദിവസവും പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

പരാതി നല്‍കിയിട്ട് കാര്യമുണ്ടായില്ല

പരാതി നല്‍കിയിട്ട് കാര്യമുണ്ടായില്ല

ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. കേരളത്തില്‍ സന്ദര്‍ശനത്തിനെതിയാല്‍ ഗസ്റ്റ് ഹൗസിലെത്തും. പിന്നീടാണ് കന്യാസ്ത്രീയെ വിളിപ്പിക്കുന്നതും ഇരയാക്കുന്നതുമെന്നും പരാതിയില്‍ പറയുന്നു. സംഭവം തുടര്‍ന്നപ്പോള്‍ കര്‍ദിനാളിന് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലത്രെ. പരാതി കര്‍ദിനാള്‍ മൂടിവച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കര്‍ദിനാളിനെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

പിസി ജോര്‍ജ് പറയുന്നത്

പിസി ജോര്‍ജ് പറയുന്നത്

എന്നാല്‍ കന്യാസ്ത്രീ അത്ര ശുദ്ധ വ്യക്തിത്വമല്ല എന്നാണ് പിസി ജോര്‍ജ് പറയുന്നത്. അവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ജീവിതം തനിക്കറിയാം. അവരെ പറ്റിയുള്ള എല്ലാ കാര്യങ്ങള്‍ക്കും തന്റെ പക്കല്‍ തെളിവുണ്ട്. അത് താന്‍ പോലീസിന് കൈമാറുമെന്നും പിസി ജോര്‍ജ് ന്യൂസ് 18 ചാനലിനോട് പറഞ്ഞു.

മനുഷ്യസ്ത്രീക്ക് പോലും

മനുഷ്യസ്ത്രീക്ക് പോലും

കന്യാസ്ത്രീ ഇപ്പോള്‍ ഉന്നയിച്ച് ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കണം. അവരുടെ കഴിഞ്ഞ കാല പ്രവര്‍ത്തനം തനിക്കറിയാം. ഒരു കന്യാസ്ത്രീക്ക് എന്നല്ല മനുഷ്യസ്ത്രീക്ക് പോലും ചേര്‍ന്നതല്ലെന്നും പിസി ജോര്‍ജ് ആരോപിച്ചു. പോലീസിന് എല്ലാം കൈമാറും. അപ്പോള്‍ എല്ലാം വ്യക്തമാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

 ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

2014 മെയ് 5ന് എറണാകളുത്ത് ബിഷപ്പുമാരുടെ യോഗത്തിന് എത്തിയ വേളയിലാണ് ബിഷപ്പ് ആദ്യം പീഡിപ്പിച്ചതെന്ന് കന്യാസ്ത്രീ ആരോപിക്കുന്നു. രാത്രി പതിനൊന്നോടെ മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലെത്തിച്ചു. പിന്നീട ളോഹ ഇസ്തിരിയിട്ട് തരാന്‍ ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി എത്തിയപ്പോഴാണ് കടന്നുപിടിച്ചതെന്നും ആരോപണമുണ്ട്.

പരാതി പോലീസിലെത്താന്‍ കാരണം

പരാതി പോലീസിലെത്താന്‍ കാരണം

അന്നും തൊട്ടടുത്ത ദിവസവും പീഡനം നടന്നു. പിന്നീട് ബിഷപ്പ് കേരളത്തില്‍ എത്തിയ വേളയിലെല്ലാം പീഡിപ്പിച്ചു. ചെറുക്കാന്‍ തുടങ്ങിയതോടെ മാനസികമായി പീഡിപ്പിച്ചു. ജോലികള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയെത്തി. തുടര്‍ന്നാണ്് മേലധികാരിക്ക് പരാതി നല്‍കിയത്. പക്ഷേ, ഫലമുണ്ടായില്ല. പിന്നീട് പോലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്നും കേസുമായി മുന്നോട്ട് പോകുമെന്നും കന്യാസ്ത്രീ പറയുന്നു.

ബിഷപ്പിന്റെ പരാതി

ബിഷപ്പിന്റെ പരാതി

കന്യാസ്ത്രീയുടെ ബന്ധുക്കള്‍ അപായപ്പെടുത്താന്‍ നോക്കുന്നുണ്ടെന്നാരോപിച്ച് ബിഷപ്പും പോലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടു പരാതികള്‍ ലഭിച്ചതോടെ വൈക്കം ഡിവൈഎസ്പിയോട് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച ശേഷം ഇക്കഴിഞ്ഞ 27നാണ് ബിഷപ്പിനെതിരെ കേസെടുത്തത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു.

വീട്ടമ്മയുടെ പരാതി

വീട്ടമ്മയുടെ പരാതി

വനിതാ പോലീസ് ഉള്‍പ്പെട്ട സംഘം മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീയുടെ പീഡന പരാതി അടിസ്ഥാന രഹിതമാണെന്ന് ബിഷപ്പ് പ്രതികരിച്ചു. കന്യാസ്ത്രീക്കെതിരെ സഭയിലെ ഒരു വീട്ടമ്മ പരാതിപ്പെട്ടിരുന്നു. അവരുടെ കുടുംബം തകര്‍ത്തെന്നായിരുന്നു ആക്ഷേപം. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ താന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് തനിക്ക് ഭീഷണിയുണ്ടായെന്നും ബിഷപ്പ് പറയുന്നു.

 അഞ്ച് കന്യാസ്ത്രീകള്‍

അഞ്ച് കന്യാസ്ത്രീകള്‍

ഭീഷണിയുണ്ടെന്ന് കാണിച്ച് കോട്ടയം എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. കുറുവിലങ്ങാട് അഞ്ച് കന്യാസ്ത്രീകള്‍ സഭാ അച്ചടക്കത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ തനിക്ക് വര്‍ഷങ്ങളായി അറിയാം. ജലന്ധറിലും അവരുണ്ടായിരുന്നു. മറ്റു ബന്ധങ്ങളൊന്നുമില്ല. സത്യം പുറത്ത് വരുംവരെ നിയമ പോരാട്ടം നടത്തുമെന്നും ബിഷപ്പ് മാധ്യമങ്ങളെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+