കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ് യുഡിഎഫില്‍ തിരിച്ചെത്തുമോ? നിര്‍ണായക യോഗം 17ന്, സാധ്യതകള്‍ ഇങ്ങനെ...

Google Oneindia Malayalam News

Recommended Video

cmsvideo
പിസി ജോര്‍ജ് യുഡിഎഫില്‍ തിരിച്ചെത്തുമോ? | Oneindia Malayalam

തിരുവനന്തപുരം: മുന്നണി മാറ്റങ്ങളിലൂടെയും ഒറ്റയ്ക്ക് നിന്നും രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിത്തെളിഞ്ഞ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് അടുത്ത താവളം തേടുന്നു. യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കൊപ്പവും നിന്ന അദ്ദഹം വീണ്ടും യുഡിഎഫിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. യുഡിഫ് നേതൃത്വത്തിന് മുന്നണി പ്രവേശനം ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കി. 17ന് ചേരുന്ന യുഡിഎഫ് യോഗം പിസി ജോര്‍ജിന്റെ കത്ത് ചര്‍ച്ച ചെയ്യും.

പിസി ജോര്‍ജിന്റെ കത്ത് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമല്ല 17ലെ യുഡിഎഫ് യോഗം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കൂടി ചര്‍ച്ചയാകും. എന്നാല്‍ പ്രധാന വിഷയം പിസിയുടെ കാര്യത്തില്‍ യുഡിഎഫ് എന്തു തീരുമാനമെടുക്കും എന്നതാണ്. നാല് ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചിരിക്കെ യുഡിഎഫ് വിപുലീകരണവും ഉണ്ടാകുമോ എന്നറിയാന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കണം. എന്നാല്‍ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാന്‍ സാധ്യതയില്ലെന്നാണ് വിവരങ്ങള്‍....

സാധ്യതയില്ല

സാധ്യതയില്ല

പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കാന് സാധ്യതയില്ലെന്നാണ് വിവരം. മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ എതിരാണ് എന്നതു തന്നെ കാരണം. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, മാണി വിഭാഗം എന്നിവര്‍ക്കൊന്നും പിസി ജോര്‍ജ് യുഡിഎഫില്‍ എത്തുന്നതിനോട് യോജിപ്പില്ലെന്നാണ് വിവരം.

 ബിജെപി സഹകരണം വിനയായി

ബിജെപി സഹകരണം വിനയായി

യുഡിഎഫില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പിസി ജോര്‍ജ് കണ്‍വീനര്‍ ബെന്നി ബെഹനാന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ബിജെപിയോട് സഹകരിച്ച വ്യക്തി ആയതുകൊണ്ടുതന്നെ പിസിയെ മുന്നണിയില്‍ എടുക്കേണ്ട എന്നാണ് പൊതുവികാരം. കോണ്‍ഗ്രസ് നേതാക്കള്‍, മുസ്ലിം ലീഗ് നേതാക്കള്‍ എന്നിവര്‍ ഈ തീരുമാനത്തിലാണെന്നാണ് വിവരം. യൂത്ത് ലീഗിന്റെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ടെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസിന്റെ ഭാഗമാക്കുമോ

കോണ്‍ഗ്രസിന്റെ ഭാഗമാക്കുമോ

പിസി ജോര്‍ജിനെ കോണ്‍ഗ്രസിന്റെ ഭാഗമാക്കുന്നതിനും ചില നീക്കങ്ങള്‍ നടക്കുന്നുണ്ടത്രെ. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് ഈ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന ഈ നീക്കത്തിന് പക്ഷേ, സംസ്ഥാന പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയില്ല.

സീറ്റ് വിഭജനം പ്രശ്‌നമല്ല

സീറ്റ് വിഭജനം പ്രശ്‌നമല്ല

യുഡിഎഫ് യോഗത്തില്‍ ലോക്‌സഭാ സീറ്റ് വിഭജനവും ചര്‍ച്ചയാകും. കോണ്‍ഗ്രസ് 15, മുസ്ലിം ലീഗ് 2, മാണി 1, ആര്‍എസ്പി 1, വീരേന്ദ്ര കുമാര്‍1 എന്നിങ്ങനെയാണ് 2014ലെ സീറ്റ് വിഭജനം. വീരേന്ദ്രകുമാറിന് നല്‍കിയിരുന്ന പാലക്കാട് സീറ്റ് കോണ്‍ഗ്രസ് തന്നെ തിരിച്ചെടുക്കുമെന്നാണ് സൂചന. സീറ്റ് വിഭജന ചര്‍ച്ചയില്‍ യുഡിഎഫില്‍ വിവാദങ്ങളുണ്ടാകില്ലെന്നാണ് കരുതുന്നത്.

മൊബൈല്‍ നമ്പര്‍ ലഭിച്ചതു നിര്‍ണായകം: മനുഷ്യക്കടത്ത് അന്വേഷണം കൊടുങ്ങല്ലൂരിലേക്കുംമൊബൈല്‍ നമ്പര്‍ ലഭിച്ചതു നിര്‍ണായകം: മനുഷ്യക്കടത്ത് അന്വേഷണം കൊടുങ്ങല്ലൂരിലേക്കും

English summary
Major parties against PC George's UDF entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X