കോണ്‍ഗ്രസ് കൂട്ടുകാരികളെ പൊതുഇടങ്ങള്‍ ഉപേക്ഷിച്ച് വീടടങ്ങാന്‍ ഒരുങ്ങിക്കോളൂവെന്ന് എഴുത്തുകാരി ഗീത
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആദ്യഘട്ടത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഉരുണ്ടുകളിക്കുകയായിരുന്നു. ഔദ്യോഗികമായി പ്രതികരിക്കാന്‍ നേതൃത്വം തയ്യാറായിരുന്നില്ല. നേതാക്കളുടെ ഇരട്ടത്താപ്പിനെതിരെ പരിഹാസം കനത്തതോടെ വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇപ്പോള്‍ വിധിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
ഒപ്പം സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ നേതൃത്വം ഉപവാസമിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് എഴുത്തുകാരി ഗീത. സഹപ്രവര്‍ത്തകയെ ആരാധനാലയങ്ങളില്‍ വിലക്കുന്ന കോണ്‍ഗ്രസ് അവരെ നിയമസഭയിലേക്ക് ആനയിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും ഗീത തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ശരിയാണോ
കോൺഗ്രസിലെ പ്രിയ സോദരിമാരേ,
തെരഞ്ഞെടുപ്പു വരുമ്പോൾ സ്ഥാനാർഥിനികളുടെ ലിസ്റ്റുമായി ദെൽഹിയിൽ പോയിട്ട് ഇനി എന്തു കാര്യം?നിങ്ങളിൽ ചിലർ കന്യാസ്ത്രീ സമരപ്പന്തലിൽ വന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പു മാത്രം മുമ്പിൽക്കണ്ടു വന്നതാണെന്ന ആരോപണം അപ്പോൾ ശരിയാണോ?

സ്വീകരിച്ചത്
സത്യമായും ആ ആരോപണത്തെ പരസ്യമായി തള്ളിക്കളഞ്ഞു കൊണ്ടാണ് ഞാൻ നിങ്ങൾ സ്ത്രീകൾക്കനുകൂലമായ നിലപാട് പരസ്യമായി സ്വീകരിച്ചത്.

ഓര്‍മ്മപ്പെടുത്തട്ടേ
സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ നിങ്ങളെ സ്നേഹപൂർവം ചിലത് ഓർമ്മിപ്പിക്കട്ടെ .

നിലപാട്
വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും നയിച്ച ദേശീയകോൺഗ്രസ് കേരളത്തിൽ ജീർണിച്ചു പോയതിന്റെ തെളിവാണ് ശബരിമല സ്ത്രീ പ്രവേശത്തിൽ അവർ സ്വീകരിക്കുന്ന വിരുദ്ധ നിലപാട്.

തിരിച്ചറിയുക
ഹിന്ദുക്കൾ എന്നത് ഒരൊറ്റ ഗണമല്ലാത്തതിനാൽ ബുദ്ധിയുള്ളവർ കോൺഗ്രസിന്റെ ഈ ഞാണിന്മേൽക്കളി തിരിച്ചറിയുക തന്നെ ചെയ്യും.
സംശയിക്കണ്ട അതവരുടെ വോട്ടു കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുക.

സംശയമില്ല
അത്രയുമല്ല ഇന്ത്യൻ ഭരണഘടനാനുസൃതമായ തുല്യനീതി ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പുലർത്താതിരിക്കാൻ ഉപവാസം കിടക്കാൻ പോകുന്ന കോൺഗ്രസ് പുരുഷനേതാക്കൾ തുല്യ പ്രാതിനിധ്യം എന്ന ആശയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ഞങ്ങൾ തെരുവിലെ പെണ്ണുങ്ങൾക്കു സംശയമേയില്ല.

വിഡ്ഡിത്തമാണ്
സഹപ്രവർത്തകയെ ആരാധനാലയങ്ങളിൽ നിന്നു വിലക്കുന്ന കോൺഗ്രസ് നിയമസഭയിലേക്ക് അവരെ ആനയിക്കുമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. കാരണം പെണ്ണ് വീടിനുള്ളിൽ അടച്ചിരിക്കുക എന്നതും ഭർത്താവ് മരിച്ചാൽ ചിതയിൽച്ചാടിച്ചാവുന്നവൾക്കാണു സ്വർഗമെന്നുമാണ് ''ഹിന്ദു" വിന്റെ ആചാരാനുഷ്ഠാനവും വിശ്വാസവും.

വീടടങ്ങാന്‍
അതിനാൽ അല്ലയോ കോൺഗ്രസ് കൂട്ടുകാരികളേ
രാഷ്ട്രീയ പ്രവർത്തനത്തിന്റെ പൊതു വിടങ്ങൾ ഉപേക്ഷിച്ച് വീടടങ്ങാൻ ഒരുങ്ങിയിരുന്നുകൊള്ളൂ.
നിങ്ങളുടെ പുരുഷനേതാക്കന്മാരുടെ അടുത്ത സമരം അതിനായിരിക്കും.

മറക്കാതിരിക്കുക
സ്വന്തം നില മറന്നു പോയാൽ അധികാര രാഷ്ട്രീയത്തിലായാലും ചവുട്ടി നില്ക്കുന്ന മണ്ണ് നഷ്ടപ്പെടുക തന്നെ ചെയ്യുമെന്നു മറക്കാതിരിക്കുക
സ്വന്തം സഹോദരിമാരോട് വിരുദ്ധ നിലപാടു സ്വീകരിക്കുകയോ അതിന്റെ ഏജൻസിയായി മാറുകയോ ചെയ്യുന്നവരെ കുറ്റക്കാരെന്നു തന്നെ ചരിത്രം വിധിക്കും.

ഉയര്‍ന്നുണരൂ
സ്ത്രീ സാഹോദര്യത്തിന്റെ ബാലപാഠങ്ങൾ മറന്ന് ആണധികാരത്തിന്റെ ദല്ലാൾപ്പണിയേറ്റെടുക്കുന്ന സ്ത്രീകളെ ഞാൻ സ്ത്രീകളെന്നു ഗണിക്കുന്നില്ല.
സ്വന്തം ഉത്തരവാദിത്വത്തിലേക്ക്
ഉയർന്നുണരൂ സഹോദരിമാരേ,സ്നേഹത്തോടെ
ഗീത
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications