കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ സ്ഥാനാർത്ഥി; ബുദ്ധി ഉമ്മൻചാണ്ടിയുടേത്... സ്വന്തം താൽപ്പര്യം നടപ്പാക്കി, തെറ്റിദ്ധരിപ്പിച്ചു!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ പ്രതികരണവുമായി പിജെ കുര്യൻ. രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ പ്രവർത്തിച്ചത് ഉമ്മൻചാണ്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. രാജ്യസഭ സീറ്റ് വിഷയത്തിൽ ഉമ്മൻചാണ്ടി വ്യക്തി താൽപ്പര്യങ്ങൾ നടപ്പാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2005 ല്‍സീറ്റ് നല്‍കാന്‍ ഇടപെട്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഗ്രൂപ്പുകളിലെയും നേതാക്കളുടെ അനുയായികൾ പല രീതിയിലും അധിക്ഷേപിച്ചിരുന്നു. എന്നാൽ ചെന്നിത്തല അതിന് വന്ന് കണ്ട് മാപ്പ് ചോദിച്ചിരുന്നു. ലോക്‌സഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ല. ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് തന്നെക്കാള്‍ രണ്ട് വയസിന്റെ കുറവേയുള്ളു. തനിക്കെന്ത് സഹായം ചെയ്‌തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും പിജെ കുര്യൻ പറഞ്ഞു.

ഉമ്മൻചാണ്ടി ഒന്നും ചെയ്തില്ല

ഉമ്മൻചാണ്ടി ഒന്നും ചെയ്തില്ല


വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മന്‍ചാണ്ടിയുടെ സഹായം തേടിയിട്ടില്ല. രാഷ്ട്രീയപരമായി ആവശ്യപ്പെട്ടതുപോലും ചെയ്തു തന്നിട്ടില്ലെന്ന് കുര്യന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റുധരിപ്പിച്ചതായും അതിനു കേരളത്തിലെ പല നേതാക്കളെയും അദ്ദേഹം ഉപയോഗിച്ചുവെന്നും പിജെ കുര്യന്‍ ആരോപിച്ചു. ചെന്നിത്തല വന്ന് കണ്ട് സംസാരിച്ചപ്പോൾ ഉമ്മൻചാണ്ടി ടെലിഫോണിൽ പോലും ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവ എംഎൽഎമാർ

യുവ എംഎൽഎമാർ

ഉമ്മന്‍ചാണ്ടി കാര്യങ്ങളെ വളച്ചൊടിപ്പിച്ച് ആളുകളെ തെറ്റുദ്ധരിപ്പിക്കുകയായിരുന്നു. അതിന് യുഡിഎഫിലെ മറ്റുള്ളവരെ ഉപയോഗിച്ചു. മുമ്പും കേരളത്തില്‍ ഉമ്മന്‍ചാണ്ടി ഇത്തരം പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും കുര്യന്‍ പറഞ്ഞു. അതെസമയം പിജെ കുര്യനെതിരെ കോൺഗ്രസിലെ യു നേതാക്കൾ രംഗത്ത് വന്നിരുന്നു. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും തൃത്താല എം.എല്‍.എ വി.ടി ബല്‍റാമുമാണ് പാര്‍ട്ടി നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചിരുന്നു.

അടിമുടി മാറ്റണം

അടിമുടി മാറ്റണം

സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല എന്നു പറഞ്ഞു ഷാഫി പറമ്പില്‍ കേരളത്തിലെ നേതൃത്വനിരയെ ഉന്നംവെക്കുമ്പോള്‍ ഒരു പടി കൂടി കടന്ന് വിടി ബൽറാം നേതൃത്വത്തിന് മുൻപാകെ തിരഞ്ഞെടുക്കപ്പെടേണ്ട നേതാക്കളുടെ പട്ടിക നൽകുകയായിരുന്നു ചെയ്തിരുന്നത്. ചെങ്ങന്നൂര്‍ ഉപരിതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിയെന്ന ആവശ്യമായിയിരുന്നു യുവ നേതാക്കൾ രംഗത്ത് വന്നിരുന്നത്.

പിജെ കുര്യൻ മാറി നിൽക്കണം

പിജെ കുര്യൻ മാറി നിൽക്കണം

രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്‌സഭയിലും അംഗമായിട്ടുള്ള ശ്രീ പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിടി ബൽറാം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പിജെ കുര്യൻ നേരത്തെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇത് വിവാദമാകുന്നതിനിടയിലാണ് രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയത്.

കോൺഗ്രസിനെ വഞ്ചിച്ച വ്യക്തി

കോൺഗ്രസിനെ വഞ്ചിച്ച വ്യക്തി


കോൺഗ്രസിന് ഏത് നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് യുഡിഎഫിനെ വഞ്ചിച്ച് പുറത്തു പോയ, കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം ഇന്നലെ വൈകുന്നേരം വരെ സിപിഎമ്മിനെ പിന്തുണച്ചിരുന്ന, ബത്തേരിയിൽ ഇപ്പോഴും സിപിഎമ്മിനെ പിന്തുണക്കുന്ന, കേരള കോൺഗ്രസ് (മാണി) എന്ന പാർട്ടിക്ക് നൽകാനുള്ള തീരുമാനം കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് അപമാനകരമാണെന്ന് ആവർത്തിക്കുന്നു. എന്നാണ് കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിന് ശേഷം വിടി ബൽറാം പ്രതികരിച്ചത്.

ബുദ്ധിശൂന്യമായ നീക്കം

ബുദ്ധിശൂന്യമായ നീക്കം

മാണി പാർട്ടിക്ക് സീറ്റ് നൽകാനുള്ള തീരുമാനം ആരുടെ ബുദ്ധിയിൽ വിരിഞ്ഞതാണെന്ന് അറിയില്ല. ഏതായാലും കോൺഗ്രസിനകത്ത് വ്യവസ്ഥാപിതമായ ഒരു ചർച്ചയും ഇതേക്കുറിച്ച് നടന്നിട്ടില്ല എന്നതാണ് വാസ്തവം. ബുദ്ധിശൂന്യമായ ഈ നീക്കം കേരളത്തിൽ സൃഷ്ടിക്കാൻ പോകുന്നത് അപകടകരമായ സാമുദായിക ധ്രുവീകരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രണ്ടോ മൂന്നോ നേതാക്കൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ പൂർണ്ണ ഉത്തരവാദിത്തം. ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള എന്ത് മാൻഡേറ്റാണ് ഈപ്പറഞ്ഞ നേതാക്കൾക്കുള്ളത് എന്ന് മനസ്സിലാവുന്നില്ലെന്നും വിടി ബൽറാം ആരോപിക്കുന്നു.

English summary
PJ Kurien against Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X