കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അരസംഘിയാണെന്ന ആരോപണത്തിൽ നിന്നും രക്ഷപെടാനുള്ള ചെന്നിത്തലയുടെ കാട്ടിക്കൂട്ടലുകളാകാം ഇത്'

Google Oneindia Malayalam News

കണ്ണൂർ: പന്തീരങ്കാവ് യുഎപിഎ കേസിൽ മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും മറപറ്റി അലനും താഹയും മാവോയിസം പ്രചരിപ്പിച്ചുവെന്ന നിലപാടിൽ താൻ ഉറച്ചു നിൽക്കുകയാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തളളിയാണ് പി ജയരാജന്റെ കുറിപ്പ്.

കേരളത്തിൽ മാഫിയ സംഘങ്ങളുടെ വിളയാട്ടം?നിലയ്ക്ക് നിർത്തുമെന്ന് കടംകപള്ളി,ഗൗരവമായി കാണുന്നെന്ന് മന്ത്രികേരളത്തിൽ മാഫിയ സംഘങ്ങളുടെ വിളയാട്ടം?നിലയ്ക്ക് നിർത്തുമെന്ന് കടംകപള്ളി,ഗൗരവമായി കാണുന്നെന്ന് മന്ത്രി

അലന്റെയും താഹയുടെയും ഭാഗം കേൾക്കാതെ അവർ മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം പി മോഹനൻ പറഞ്ഞത്. യുഎപിഎ കേസ് ഏറ്റെടുക്കുമെന്നുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന അദ്ദേഹം അരസംഘിയാണെന്നുള്ള ആരോപണത്തിൽ നിന്നും രക്ഷപെടാനുള്ള ശ്രമമാണെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ: UAPA കേസിൽപെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളുടെ വിഷയം കോൺഗ്രസ് നേതാക്കൻമാരുടെ വീട് സന്ദർശനത്തിലൂടെ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കയാണ്. പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐ എമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

 പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു


UAPA കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും KLF കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു. ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതുപോലെ NIA ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേ സമയം അതെ സമയം മാവോയിസ്റുകളെയും ഇസ്ലാമിസ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്.
പ്രത്യേകമായി ക്യാമ്പസുകൾ.

സിപിഎം ഒററക്കെട്ട്

സിപിഎം ഒററക്കെട്ട്

സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്.എന്നാൽ യുഡിഎഫിനോ? UAPA കേസ് ഞങ്ങളിങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോൾ ആണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ UAPA നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്.മോഡി സർക്കാർ പാർലമെന്റിൽ UAPA നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ ഒരൊറ്റ കോൺഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല. ഇടതുപക്ഷം മാത്രമാണ് എതിർത്തത്.

ചെന്നിത്തലയ്ക്കെതിരെ

ചെന്നിത്തലയ്ക്കെതിരെ

ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയിൽ യുഡിഎഫ് അണികൾ ഉൾപ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോൾ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്. അര സംഘിയാണ് ഇദ്ദേഹമെന്നു കോൺഗ്രസ്സുകാർക്ക് തന്നെ ആക്ഷേപമുണ്ട്.
അതിൽ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം

ഫേസ്ബുക്ക് പോസ്റ്റ്

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

English summary
P Jayarajan on Kozhikode UAPA case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X