കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യേക ഭക്ഷണവിതരണം എന്തിന് ?; രൂക്ഷവിമർശനവുമായി ജയരാജൻ

  • By Aami Madhu
Google Oneindia Malayalam News

കണ്ണൂർ; നഗരത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷണ വിതരണത്തിനെതിരെ സിപിഎം നേതാവ് പി ജയരാജൻ.ക്യാമ്പുകളിൽ കഴിയുന്ന അഥിതി തൊഴിലാളികളെ തെരുവിലിറക്കാനാണോ ജമാഅത്തെയുടെ ശ്രമമെന്ന് ജയരാജൻ ചോദിച്ചു. പുറത്ത് ഭക്ഷണവും മറ്റും കിട്ടുമ്പോൾ അവർ ക്യാമ്പുകളിൽ കഴിയാൻ കൂട്ടാക്കാതെ വരും.കൊറോണ ബാധ വ്യാപകമായ ഈ സാഹചര്യത്തിൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരും സമൂഹവും ഇത് ഗൗരവമായി കാണണമെന്നും ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

jayarajan-4-

ഇന്ന് കോട്ടയം പായിപ്പാട് ഉണ്ടായ സംഭവം നാമെല്ലാം കണ്ടതാണ്.നൂറ് കണക്കിന് അഥിതി തൊഴിലാളികൾ തെരുവിലിറങ്ങി.കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തിൽ അവരുടെ നാട്ടിലെ അവസ്ഥ ഓർത്തു ടെൻഷൻ ആയ ആളുകളാവും തെരുവിലിറങ്ങിയത്.തെരുവിലിറങ്ങി പ്രതിഷേധിച്ചാൽ നാട്ടിലേക്ക് പോകാനുള്ള സൗകര്യം സർക്കാർ ഒരുക്കിത്തരുമെന്നു ആരോ അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.ആരുടെയോ ഗൂഡാലോചന ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കാരണം ഇന്ന് ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നൽകാത്ത സൗകര്യങ്ങളാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ അവർക്ക് നല്കിക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി തന്നെ എല്ലാ ദിവസവും അതിഥി തൊഴിലാളികളെ കുറിച്ച് പത്രസമ്മേളനത്തിൽ പരാമർശിക്കാറുണ്ട് .താമസം,ഭക്ഷണം ,ഇൻഷുറൻസ് മുതലായ സൗകര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്.ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇന്നുണ്ടായ സംഭവ വികാസത്തെ കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഇന്ന് കണ്ണൂർ കാൽടെക്സിലും തെക്കീബസാറിലും ജമാഅതെ ഇസ്‌ലാമിയുടെ പ്രത്യേക ഭക്ഷണവിതരണം കാണുകയുണ്ടായി.കണ്ണൂർ പട്ടണത്തിലെ തെരുവിൽകഴയുന്നവരടക്കം സംസ്ഥാനസർക്കാർ ഒരുക്കിയ ക്യാമ്പുകളിലാണ് കഴിയുന്നത്.ക്യാമ്പുകളിലൊക്കെ ഭക്ഷണവിതരണവും ആവശ്യമായ മറ്റു പരിചരണങ്ങളും സർക്കാരും മറ്റു സന്നദ്ധ സംഘടനകളും ചെയ്തുവരുന്നുമുണ്ട് .ജമാഅത്തെ ഇസ്ലാമിക്കും അതിൽ പങ്കുചേരാം.ഈ ഘട്ടത്തിൽ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് ആവശ്യവുമാണ്.

പക്ഷെ എന്തിനാണ് കണ്ണൂർ നഗരത്തിൽ കാൽടെക്സിലും തെക്കി ബസാറിലും ജമാത്തെ ഇസ്‌ലാമിക്കാരുടെ പ്രത്യക ഭക്ഷണ വിതരണം ?ഇത് ക്യാമ്പുകളിൽ കഴിയുന്ന അഥിതി തൊഴിലാളികളെ തെരുവിലിറക്കാനാണോ? പുറത്ത് ഭക്ഷണവും മറ്റും കിട്ടുമ്പോൾ അവർ ക്യാമ്പുകളിൽ കഴിയാൻ കൂട്ടാക്കാതെ വരും.കൊറോണ ബാധ വ്യാപകമായ ഈ സാഹചര്യത്തിൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലേ ??സർക്കാരും സമൂഹവും ഇത് ഗൗരവമായി കാണണം

പായിപ്പാട് അതിഥിതൊഴിലാളികളുടെ അവസ്ഥ;നേരത്തേ മുന്നറിയിപ്പ് നൽകി,കൗണ്‍സിലറുടെ കത്ത് ചർച്ചയാകുന്നുപായിപ്പാട് അതിഥിതൊഴിലാളികളുടെ അവസ്ഥ;നേരത്തേ മുന്നറിയിപ്പ് നൽകി,കൗണ്‍സിലറുടെ കത്ത് ചർച്ചയാകുന്നു

കൊറോണക്കാലത്തെ രാഷ്ട്രീയ പകപോക്കലുകള്‍: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്കൊറോണക്കാലത്തെ രാഷ്ട്രീയ പകപോക്കലുകള്‍: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

English summary
P Jayarajan about Jamat Islami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X