കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയൽക്കിളികൾക്ക് പിന്നിൽ തീവ്രവാദികൾ... പുറന്തോട് പൊട്ടിച്ച് പുറത്ത് വരണം, സമരക്കാർക്കിടയിൽ ഭിന്നത!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വയൽ നികത്തി ബൈപ്പാസ് വരുന്നതിനെതിരെ 'സമരകേരളം തിരുവനന്തപുരത്തേക്ക്' എന്ന മുദ്രാവാക്യവുമായി വയൽക്കിളികൾ നടത്താനിരുന്ന ലോങ് മാർച്ച് നീട്ടിവച്ചിരുന്നു. ലോങ്മാർച്ച് നീട്ടിവച്ചതായി സമരനേതാവ് സുരേഷ് കീഴാറ്റൂരാണ് അറിയിച്ചത്. കേരളത്തിലെ വ രും തലമുറയ്ക്കുവേണ്ടിയാണ് സമരം. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല ലക്ഷ്യം. കേരളത്തിന്റെ നല്ല ഭാവിക്കുള്ള സമരമാണിതെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

എന്നാൽ വയൽക്കിളികൾക്കിടയിലുണ്ടായിരുന്ന അസ്വാരസ്യമണ് ലോങ് മാർച്ച് നീട്ടിവെക്കാനുള്ള കാരണമെന്നാണ് ആരോപണം ഉയരുന്നത്. സമരത്തി​ന്റെ നട്ടെല്ല് ചില തീവ്രവാദസംഘടനകളാണെന്നാണ് പി ജയരാജൻ അരോപിക്കുന്നത്. ഇത്തരം സമരങ്ങൾക്ക്​ പിന്നിൽ മാവോവാദി​-ഇസ്​ലാമിക്​ സഖ്യം കേരളത്തിൽ രൂപപ്പെട്ടുവരുകയാണ്​. ഈ സഖ്യത്തി​ന്റെ വലയിൽ വീഴാതിരിക്കാൻ ​ലോങ്​ മാർച്ച്​ നടത്തുന്നവർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പി ജയരാജന്റെ ഫേസ്ബുക്ക് പേജിലും ഇതിനെ കുറിച്ച് പോസ്റ്റ് ചയ്തിട്ടുണ്ട്.

ഇടതുപക്ഷ രാഷ്ട്രീയത്തോട് ഉറച്ചു നിൽക്കുന്നവർ

ഇടതുപക്ഷ രാഷ്ട്രീയത്തോട് ഉറച്ചു നിൽക്കുന്നവർ

കീഴാറ്റൂർ ബൈപ്പാസ് വിരുദ്ധ സമരത്തെ ഒരു ലോങ് മാർച്ചാക്കി സംസ്ഥാന വ്യാപകമായി സമരം നടത്തതാനുള്ള സമര സമിതി നീക്കം താൽക്കാലികമായെങ്കിലും നീട്ടിവെച്ചതായി മനസിലാക്കുന്നു. ഇത് മറ്റെന്തെങ്കിലും അസൗകര്യത്തെ തുടർന്നല്ല എന്നാണ് അനുമാനിക്കേണ്ടത്. സമരക്കാരിൽ വിവിധ താൽപര്യക്കാരുണ്ട്. കീഴാറ്റൂർ പ്രദേശത്തെ സമരക്കാർ ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ഉറച്ച് നിൽക്കുന്നവരാണ്. അവർക്ക് വയൽ നികത്തി ബൈപ്പാസ് വരുന്നതിനോട് എതിർപ്പുണ്ട് താനും. എന്നാൽ ഇത് സംസ്ഥാനതല സമരമായി മാറ്റുമ്പോൾ രൂപപ്പെടുന്ന പ്രതിലോമ രാഷ്ട്രീയത്തെ കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ഇവരെന്ന് അദ്ദേഹം പറയുന്നു.

വൈരുദ്ധ്യങ്ങൾ ശക്തിപ്പെട്ടു

വൈരുദ്ധ്യങ്ങൾ ശക്തിപ്പെട്ടു

അതായത് കീഴാറ്റൂരിന് വെളിയിൽ ലോങ് മാർച്ചിന്റെ സംഘാടകർ ആരൊക്കെയായിരിക്കും? ഉത്തരം വ്യക്തമാണ്.ആർ എസ് എസ്,ജമാഅത്തെ ഇസ്‌ലാമി,പോപ്പുലർ ഫ്രണ്ട്,സോളിഡാരിറ്റി തുടങ്ങിയ സംഘടനകളും മാവോയിസ്റുകളുമാണ് ഇതിന്റെ കർതൃത്വം ഏറ്റെടുക്കുക.ഈ സംഘടനകളെ മതതീവ്രവാദ സംഘടനകൾ എന്നാണ് സമൂഹം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ വയൽ സംരക്ഷണം എന്നത് മാറി മതതീവ്രവാദ ശക്തികളുടെ കയ്യിലെ ഉപകരണങ്ങളായി തങ്ങൾ മാറില്ലേ എന്ന ആശങ്ക കീഴാറ്റൂർ സമരക്കാരിൽ ഉയർന്നുവന്നിരിക്കുന്നു.മേൽപറഞ്ഞ ഇടതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയത്തിന് മേൽ തീവ്രവാദ ശക്തികൾ പിടിമുറുക്കാനുള്ള നീക്കവുമാണ് വൈരുധ്യങ്ങൾ ശക്തിപ്പെടുത്തിയത്. ഈ വൈരുധ്യങ്ങളുടെ ഫലമായാണ് സമരം നീട്ടിവെക്കാനുള്ള തീരുമാനത്തിലേക്ക് എത്താൻ കാരണമെന്നും അദ്ദേഹം പറയുന്നു.

പിന്നിൽ തീവ്രവാദശക്തികൾ

പിന്നിൽ തീവ്രവാദശക്തികൾ

സിപിഎമ്മിന് ഈ ഘട്ടത്തിലും പറയാനുള്ളത് ഇതാണ്.സമരക്കാർ തീവ്രവാദ ശക്തികളുടെ പുറന്തോട് പൊട്ടിച്ച് പുറത്ത് വരണം എന്നാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. വയല്‍ക്കിളികള്‍ക്ക് പറ്റുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടേയിരിക്കും. അവർ തങ്ങളുടെ ശത്രുക്കളല്ല; മിത്രങ്ങളാണ്​. പലഘട്ടങ്ങളിലായി അവരെ കണ്ട്​ തെറ്റ്​ തിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്​. നാടി​ന്റെ വികസനം എല്ലാവരുടേതുമാണ്​. സിപിഎമ്മിന്റേത്ത്​​ മാത്രമല്ല. ഇക്കാര്യം വയൽക്കിളികളെ ബോധ്യപ്പെടുത്താറുണ്ടെന്നും. ഇനിയും അത് തുടരുമെന്നും അദ്ദേഹം പത്ര സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു.

സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയ സമരം

ബൈപാസുമായി ബന്ധപ്പെട്ട്​ പാപ്പിനിശ്ശേരി തുരുത്തിയിൽ നടക്കുന്ന സമരത്തെയും ചിലർ ഹൈജാക്ക്​ ചെയ്യാൻ ശ്രമിക്കുന്നുണ്ട്​. അവിടെ പരമാവധി ആവാസസ്ഥലങ്ങൾ ഒഴിവാക്കി വീടുകൾ കുറഞ്ഞ മേഖലയിലൂടെയാണ്​ അലൈൻമെന്റ്​. നഷ്​ടപരിഹാരം കണക്കാക്കുമ്പോൾ പട്ടികജാതിക്കാരുടെ പഴയവീടുകൾക്ക്​ നല്ലതുക നൽകണമെന്നാണ്​പാർട്ടിയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വയൽക്കിളിളുടെ സമരം സിപിഎമ്മിന് വൻ സമ്മർദ്ദമായിരുന്നു ചെലുത്തിയിരുന്നത്. നിരവധി പേരാണ് വയൽക്കിളികളുടെ സമരത്തിന് പിന്തുണയുമായി ആദ്യം എത്തിയിരുന്നത്. തുടർന്ന് സമരം ബിജെപി ഏറ്റെടുക്കുകയും ചെയ്തിരുന്നു. കീഴാറ്റൂരിൽ നിന്ന് കണ്ണൂരിലേക്ക് കർഷകമാർച്ചും ബിജെപിയുടെ നേതൃത്വത്തിൽ നടന്നിരുന്നു.

English summary
P Jayarajan about Keezhatoor strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X