കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ ശബരിമല കയറുമായിരുന്നു; ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സൂപ്രീംകോടതി വിധി നടപ്പിലാക്കുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സിപിഎം നേതാവ് പി ജയരാജന്‍. അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങല്‍ ഉയര്‍ന്നു വന്നപ്പോള്‍ സ്ത്രീ വിരുദ്ധമായ നിലപാടാണ് കേരളത്തിലെ വലതുപക്ഷം സ്വീകരിച്ചത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് മനുഷ്യച്ചങ്ങലയടക്കം സൃഷ്ടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വലതുപക്ഷം ഉന്നയിച്ചിരുന്നത്. സിപിഎമ്മിന് എല്ലാ കാലത്തും ഒരേ നിലപാടാണെന്നും ജയരാജന്‍ പഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദാംശങ്ങള്‍ ഇങ്ങനെ..

സത്യവാങ്മൂലത്തില്‍

സത്യവാങ്മൂലത്തില്‍

ആചാര സംബന്ധിയായിട്ടുള്ള കാര്യങ്ങളില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ അധികാരമുള്ള കേന്ദ്രങ്ങളെ കൂടി ആശ്രയിക്കണമെന്ന് വിധിക്ക് മുമ്പായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിശ്വാസികളില്‍ ഒരു വിഭാഗം എല്‍ഡിഎഫ് കൈകൊണ്ട നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം അല്ല

ശബരിമല വിഷയം അല്ല

പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള മുഖ്യമായ കാരണം ശബരിമല വിഷയം അല്ല. ദേശീയ തലത്തില്‍ മോദിക്ക് പകരം രാഹുല്‍ ഗാന്ധിവരെ എന്ന തെറ്റിധാരണയാണ് ഇടതുമുന്നണിയെ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ശബരിമല വിഷയത്തില്‍ തിരഞ്ഞെടുപ്പിന് ശേഷവും മുമ്പും എന്ന അവസ്ഥയൊന്നും പാര്‍ട്ടിയില്‍ ഇല്ല.

മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്

മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്

വിശ്വാസികളുടെ ഒരു വികാരം വൃണപ്പെട്ട കാര്യമായിരുന്നു അത്. സുപ്രീംകോടതി എന്ത് നിലപാടാണോ കൈക്കൊള്ളുന്നത് ആ നിലപാട് അംഗീകരിക്കുമെന്ന് അന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്, ഇന്നും മുഖ്യമന്ത്രി അത് പറയുന്നു. റിവ്യൂ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കോടതി മറിച്ചൊരു തീരുമാനം എടുക്കുമെങ്കില്‍ അതും ഞങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ജയരാജന്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടി നിലപാട് പറഞ്ഞത്

പാര്‍ട്ടി നിലപാട് പറഞ്ഞത്

ആചാരപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇതുവരെ ഒരു നിലപാടും പറഞ്ഞിട്ടില്ല. ആചാരം ആചാരത്തിന്‍റെ നിലയില്‍ അങ്ങോട്ട് പോവും. അതേസമയം, ഈ ആചാരപ്രശ്നം സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചില്‍ വന്നപ്പോഴാണ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറിന് ഒരു നിലപാട് സ്വീകരിക്കേണ്ടി വന്നത്.

ശരിയല്ല

ശരിയല്ല

ആ അവസരത്തില്‍ സ്വാഭാവികമായും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ നിലപാട് സത്യവാങ്മൂലമായി സര്‍ക്കാര്‍ കോടതിയില്‍ കൊടുത്തിട്ടുമുണ്ട്. അതല്ലാതെ ആചാരത്തിന്‍റെ പേരില്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചു എന്ന് പറയുന്നത് ശരിയല്ല. വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും എടുത്തുചാടി തീരുമാനം എടുത്തു എന്ന വിമര്‍ശനവും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിരുദ്ധ നിലപാട് ഇല്ല

സ്ത്രീവിരുദ്ധ നിലപാട് ഇല്ല

സിപിഎമ്മിനെ സംബന്ധിച്ച് അന്നും ഇന്നും സ്ത്രീവിരുദ്ധ നിലപാട് ഇല്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്‍റെയും പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ലിംഗ നീതിക്ക് വേണ്ടി പാര്‍ട്ടി പ്രത്യേകം പോരാട്ടം നടത്തുന്നു. അതുകൊണ്ട് സ്ത്രീവിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല.

പതിനായിരക്കണക്കിന് സ്ത്രീകള്‍

പതിനായിരക്കണക്കിന് സ്ത്രീകള്‍

അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ സിപിഎം തീരുമാനിച്ചിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ അവിടെ കയറിയേനെ. എന്നാല്‍ അങ്ങനെ ഒരു നിലപാട് സിപിഎം സ്വീകരിച്ചില്ല. കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടാണ് സിപിഎമ്മും സര്‍ക്കാരും സ്വീകരിച്ചതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

സംഘര്‍ഷം ഒഴിവാക്കാന്‍

സംഘര്‍ഷം ഒഴിവാക്കാന്‍

സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ വേണ്ടിയാണ് സന്ദര്‍ശനത്തിന് വന്ന സ്ത്രീകളെ പോലീസ് തിരിച്ച് അയച്ചത്. അവിടം സംഘര്‍ഷഭരിതമാക്കാനുള്ള ആര്‍എസ്എസ് ശ്രമിത്തിന് വഴങ്ങാന്‍ സാര്‍ക്കാറിന് സാധിക്കില്ല. ശബരിമലയെ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്ന ഒരു കേന്ദ്രമാക്കി മാറ്റുക എന്നുള്ളതായിരുന്നു അവരുടെ അജണ്ട. അത്തരമൊരു അജണ്ടയ്ക്ക് നിന്നുകൊടുക്കാതിരിക്കുക എന്നൊരു നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്യമായി നിര്‍വ്വഹിക്കുന്നു

കൃത്യമായി നിര്‍വ്വഹിക്കുന്നു

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളൊക്കെ ഞാനിപ്പോള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്നത് ഒരു പ്രധാനപ്പെട്ട പദവിയായിരുന്നതിനാല്‍ വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെടും. സംസ്ഥാന സമിതി അംഗത്തിന് അത്ര പ്രധാന്യം കിട്ടില്ല. എങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമാണ്. എല്ലാവരും തമ്മില്‍ കൂടിയാലോചന നടത്തിയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റമുണ്ടായത്.

കണ്ണൂരിലെ പാര്‍ട്ടി

കണ്ണൂരിലെ പാര്‍ട്ടി

ഞാന്‍ സെക്രട്ടറി ആയിരുന്ന സമയത്ത് എങ്ങനെയാണോ കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തിച്ചത്. അതുപോലെ തന്നെ ഇപ്പോഴും പരിപാടികള്‍ നടക്കുന്നുണ്ട്. പൗരത്വ ഭേദഗതി വിഷയങ്ങളിലടക്കം ശക്തമായ പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. ഞാനും അതില്‍ ഭാഗമാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഇപ്പോഴും കൃത്യമായി ചെയ്തുവരുന്നുണ്ട്.

കുടുതല്‍ ഫലപ്രദമായി

കുടുതല്‍ ഫലപ്രദമായി

എന്നെ സംസ്ഥാന സെക്രട്ടി ആക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നത് കൊണ്ട് സംസ്ഥാന സെക്രട്ടറി ആക്കാന്‍ പറ്റുമോ? സംസ്ഥാന സെക്രട്ടറിയേറ്റ് കുടുതല്‍ ഫലപ്രദമായി പാര്‍ട്ടിയെ നയിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

 cpm
English summary
p jayarajan about sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X