കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയും എസ്ഐഫ്ഐ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരെന്ന് പി ജയരാജന്‍

Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ താഹയ്ക്കുമെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍. എസ്എഫ്ഐയെ മറയാക്കി മാവോയിസം പ്രവചരിച്ചവരാണ് അലനും താഹയുമെന്ന് ജയരാജന്‍ ആരോപിച്ചു. മുസ്ലിം ചെറുപ്പക്കാരായത് കൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മയേയും സഹായിയേയും കൊന്ന ബിര്‍ജു സഹായിയേയും തീര്‍ത്തു; നീലഗിരിയിലെ ഒളിവാസം ജോര്‍ജുകുട്ടിയായിഅമ്മയേയും സഹായിയേയും കൊന്ന ബിര്‍ജു സഹായിയേയും തീര്‍ത്തു; നീലഗിരിയിലെ ഒളിവാസം ജോര്‍ജുകുട്ടിയായി

അലനും താഹയ്ക്കുമെതിരേയുള്ള യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് വെറുതെ അല്ലെ. ജമാഅത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഇന്ത്യയില്‍ മാവോയിസത്തിന്‍റെ കവര്‍ ഓര്‍ഗനൈസേഷനാണ്. മവോയിസ്റ്റുകളുടെ രഹസ്യയോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പോപ്പുലര്‍ ഫ്രണ്ടിന്‍റേയും പ്രവര്‍ത്തകര്‍ പങ്കെടുക്കാറുണ്ട്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ച്വര്‍ ഫെസ്റ്റിവലില്‍ മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തിൽ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

തങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും മാവോവാദികളാണെന്ന തരത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അലനും താഹയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങള്‍ മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ അതിനുള്ള കൃത്യമായ തെളിവുകള്‍ അദ്ദേഹം ഹാജരാക്കണം.

 pjayarajan-

തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എവിടെയെങ്കിലും ബോംബുവെച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പറയേണ്ടി വരുമെന്നും അലന്‍ പറഞ്ഞു. കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.

ഇസ്ലാമിക വർഗീയ ശക്തികൾക്ക് എത്ര മുക്രയിട്ടാലും ഇന്ത്യയിലെ ഭരണവർഗമാകാനാവില്ല! കുറിപ്പ്ഇസ്ലാമിക വർഗീയ ശക്തികൾക്ക് എത്ര മുക്രയിട്ടാലും ഇന്ത്യയിലെ ഭരണവർഗമാകാനാവില്ല! കുറിപ്പ്

English summary
p jayarajan about UAPA case against Alan and Thaha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X