കതിരൂര്‍ മനോജ് വധം: പി ജയരാജനെ സിബിഐ പ്രതിചേര്‍ത്തു
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ പ്രതിചേര്‍ത്തു. കേസില്‍ 25-ാം പ്രതിയായാണ് ജയരാജനെ ഉള്‍പ്പെടുത്തിയത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ ( യുഎപിഎ )യിലെ 18-ാം വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
ഗൂഡാലോചനയില്‍ സിബിഐക്ക് തെളിവ് ലഭിച്ചതിനാലാണ് കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തിട്ടുള്ളത്. നേരത്തെ അരിയില്‍ ഷുക്കൂര്‍ വധക്കേസിലും ജയരാജന്‍ പ്രതിയായിരുന്നു. യുഎപിഎ നിയമപ്രകാരം പ്രതിയാകുന്ന ആദ്യ സിപിഎം നേതാവാണ് ജയരാജന്‍.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിബിഐ, തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിയല്ലാത്തതിനാല്‍ ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജയരാജന്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.
ജയരാജന് മേല്‍ യുഎപിഎ ചുമത്തിയതിനാല്‍ കേസില്‍ ജാമ്യം ലഭിക്കാന്‍ പ്രയാസമായിരിക്കും. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെല്ലാം ജയരാജനുമായി ബന്ധമുണ്ടെന്നും അവരെ സംരക്ഷിച്ചത് ജയകരാജനാണെന്നും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications