ആര്‍എസ്എസിന്റെ ആയുധ പരിശീലനം സ്‌കൂളുകളിലും; സ്‌കൂളുകളുടെ പേരുകള്‍ പി ജയരാജന്‍ വെളിപ്പെടുത്തി
സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഈ പരിശീലനത്തിന്റെ വേദികളെന്നും ജയരാജന്‍.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ ആര്‍എസ്എസിന്റെ ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. നടുവില്‍ വളപട്ടണം ഹയര്‍സെക്കന്ററി സ്‌കൂള്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നീ സ്‌കൂളുകളില്‍ പ്രാഥമിക ശിക്ഷ വര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജയരാജന്‍ വെളിപ്പെടുത്തി.
സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഈ പരിശീലനത്തിന്റെ വേദികളെന്നും പരിശീലനത്തിന് സ്ഥലം അനുവദിച്ച സ്‌കൂള്‍ മാനേജ്‌മെന്റുകളും കുറ്റക്കാരാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി, ഇന്റലിജന്‍സ് എഡിജിപി, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് ജയരാജന്‍ പരാതി നല്‍കിയിരിക്കുന്നത്.

പരിശീലനം
പരിശീലനത്തിന്റെ ഉള്ളടക്കം ആയുധം ഉപയോഗിച്ചുള്ള ആയോധന മുറകളാണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ജയരാജന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
എതിരാളികള്‍ക്ക് അവസരം നല്‍കാതെ അങ്ങോട്ട് ആക്രമിക്കുക എന്ന് പരിശീലകര്‍ക്കുള്ള നിര്‍ദ്ദേശ പുസ്തകത്തില്‍ പറയുന്നുണ്ടെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആയുധ പരിശീലനം
സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധ പരിശീലനത്തിന്റെ ഭാഗമാണ് ഇതെന്നും ഇങ്ങനെ പരിശീലനം നടത്തുന്നത് നിയമവുരുദ്ധമാണെന്നും ജയരാജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍എസ്എസ്
തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നീ സ്‌കൂളുകളില്‍ പ്രാഥമിക ശിക്ഷ വര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും ജയരാജന്‍ പരയുന്നു.












Click it and Unblock the Notifications