• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആർഎസ്എസിന് മാഹി പോലീസിന്റെ ഒത്താശ്ശ; മാഹി കൊലപാതകം തൊക്കിലാങ്ങാടി തുടർച്ച, ആയുധ പരിശീലനം...

  • By Desk

കണ്ണൂർ: കൊലപാതക രാഷ്ട്രീയം ഒന്ന് ഒതുങ്ങി നിൽക്കുന്ന സമയത്താണ് വീണ്ടും വീണ്ടും പ്രകോപനപരമായി ബിജെപി കഴിഞ്ഞ ദിവസം സിപിഎം പള്ളൂർ ലോക്കൽ കമ്മറ്റി അംഗം ബാബു കണ്ണിപ്പൊയിലിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. സംഭവ നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടു. സിപിഎം നേതാവ് ബാബുവിനെ വെട്ടിയത് പത്തംഗ സംഘമാണെന്നും എഫ്ഐആറിൽ പറയുന്നു. ഇതിനു പ്രതികാരമായാണ് ഷമേജ് കൊല്ലപ്പെട്ടതെന്നും പോലീസ് എഫ്ഐആറിൽ സൂചനയുണ്ട്.

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ എട്ടംഗ സംഘമായിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി കണ്ണൂരിൽ നിലനിന്നിരുന്ന സമാധാനം തകർക്കുന്നതാണ് മാഹിയിൽ ആർഎസ്എസ് നടത്തിയ കൊലപാതകമെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ പറഞ്ഞു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ 21 ദിവസമായി ആർഎസ്എസ് ആയുധ പരിശീലനം നടത്തുകയാണെന്നും ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നും പി ജയരാജൻ ആരോപിച്ചു.

സ്കൂളിൽ ആയുധ പരിശീലനം

സ്കൂളിൽ ആയുധ പരിശീലനം

പള്ളൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെതിരെ ഒരു വര്‍ഷം മുമ്പും വധശ്രമം നടന്നിരുന്നു. ഇതില്‍ മാഹി പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല. പോലീസ് മാഹിയില്‍ ആര്‍എസ്എസിന് നല്‍കുന്ന സഹായമാണ് ഈ കൊലപാതകത്തിന്റെ ഒരു കാരണമെന്ന ഗുരുതര ആരോപോണവും അദ്ദേഹം ആരോപിക്കുന്നു. പൊതുവിദ്യാഭാസ സ്ഥാപനങ്ങളിൽ ആയുധ പരിശാലനം നടത്തരുതെന്ന സർക്കാരിന്റെ പോലീസിന്റെയും ഉത്തരവ് മറികടന്നാണ് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കണ്ടറി സ്കൂളിൽ ആർഎസ്എസ് ആയുധ പരിശീലനം നടത്തുന്നതെന്നും പി ജയരാജൻ പറഞ്ഞു.

നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു

നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു

സ്‌കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളെപോലും ആര്‍എസ്എസ് തടയുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇവിടുത്ത ക്യാമ്പ് കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് ബാബുവിനെ വെട്ടിക്കൊന്നതെന്നും പി ജയരാജൻ പറഞ്ഞു. ണ്ണൂര്‍ ജില്ലയിലെ മൂന്നു സ്‌കൂളുകളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന് പി ജയരാജൻ നേരത്തെ തന്നെ ആാരോപണം ഉന്നയിച്ചിരുന്നു. സ്‌കൂളുകളുടെ പേരെടുത്ത് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജയരാജന്‍ പരാതിയുമായി രംഗത്തെത്തിയത്. നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുന്നതായി ജയരാജന്‍ പറഞ്ഞിരുന്നത്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അന്ന് ജയരാജൻ ആരോപണം ഉന്നയിച്ചിരുന്നത്.

പോലീസിന്റെ ഫലപ്രദമായ അന്വേഷണം വേണം

പോലീസിന്റെ ഫലപ്രദമായ അന്വേഷണം വേണം

ഇങ്ങനെ സമാധാനത്തെ തകര്‍ക്കുന്ന ആര്‍എസ്എസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. മാഹി പോലീസിന്റെ ഫലപ്രദമായ അന്വേഷണം ഉണ്ടാവണമെന്നും പി ജയരാജൻ പറഞ്ഞു. നാടിന്റെ സമാധാനം നിലനിർത്തില്ല. എന്നതിനെ തുടർന്നാണ്​ ആർ.എസ്​.എസ്​ കൊലക്കത്തി താഴെ വെക്കാത്തത്​. ബാബു കൊല്ലപ്പെട്ടതിനെ തുടർന്ന്​ നിർഭാഗ്യകരമായ ഒരു സംഭവം നടന്നിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന നിലപാടാണ്​ സിപിഎമ്മിന്റേതെന്നും പി ജയരാജൻ വ്യക്തമാക്കി.

അരനൂറ്റാണ്ടിന്റെ പഴക്കം

അരനൂറ്റാണ്ടിന്റെ പഴക്കം

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അര നൂറ്റാണ്ടോളം പഴക്കമുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളുടെ രാജ്യതലസ്ഥാനമായി കണ്ണൂര്‍ മാറുന്ന തരത്തിലാണ്, കൊലപാതകങ്ങൾ അരങ്ങേറുന്നത്. വര്‍ഷങ്ങളായി ചോരമണമില്ലാത്ത ദിവസങ്ങൾ കണ്ണൂരിലുണ്ടാലുയിട്ടില്ല. 1969 ഏപ്രില്‍ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകൻ വാടിക്കൽ രാമകൃഷ്ണന്‍ ആണ് ജില്ലയില്‍ ആദ്യമായി രാഷ്ട്രീയപക പോക്കലിന് ഇരയാകുന്നത്. പിന്നീടങ്ങോട്ട് വെട്ടിയും കുത്തിയും പോരടി കഴിയുകയാണ് ബിജെപിയും സിപിഎമ്മും. ഇരുപാർട്ടികളും പരസ്പരം പഴി ചാരി പ്രതികാരം വീട്ടുകയാണ് കണ്ണൂരിൽ.

ബോംബ് രാഷ്ട്രീയം

ബോംബ് രാഷ്ട്രീയം

ബോംബ് രാഷ്ട്രീയം കണ്ണൂരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവിടില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിലൂടെ. മാഹിയിൽ ഏറെക്കാലമായി സിപിഎം-ബിജെപി പ്രവർത്തകർക്കിടയിൽ സംഘർഷം നിലനിൽക്കുകയായിരുന്നു. രണ്ടു കൊലപാതകങ്ങളും സമീപപ്രദേശങ്ങളിൽ തന്നെയായതിനാൽ സംഘർഷം പടരാതിരിക്കാൻ ഈ മേഖലയിൽ കനത്ത ജാഗ്രതയാണ് പോലീസ് പുലർത്തുന്നത്. മാഹിയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാൻ തീരുമാനിച്ചു. ഇതിനായി പുതുച്ചേരിയിൽ നിന്ന് പ്രത്യേക പോലീസ് സംഘം മാഹിയിലെത്തുമെന്നാണ് റിപ്പോർട്ട്.

English summary
P Jayarajan against RSS and Mahe police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more