Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് വധം;പിന്നില്‍ ആര്‍എസ്എസ്,കാരണം സ്വത്തു തര്‍ക്കമെന്നും ജയരാജന്‍;സിപിഎമ്മുകാര്‍ കസ്റ്റഡിയില്‍

സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂര്‍: ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യയും സഹോദരിയും തമ്മില്‍ സ്വത്തു തര്‍ക്കമുണ്ട്. ഇതിന്റെ പേരിലുണ്ടായ അക്രമസംഭവത്തില്‍ സന്തോഷടക്കമുള്ളവര്‍ പ്രതികളായിരുന്നെന്നും, ഈ സ്വത്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ധര്‍മ്മടം ആണ്ടല്ലൂര്‍ സ്വദേശിയായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍എസ്എസ് എന്ന് ജയരാജന്‍...

കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍എസ്എസ് എന്ന് ജയരാജന്‍...

ധര്‍മ്മടത്തെ സന്തോഷിനെ കൊലപ്പെടുത്തിയതും, കൊലപാതകം ആസൂത്രണം ചെയ്തതും ആര്‍എസ്എസ് ആണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്.

സ്വത്തു തര്‍ക്കത്തില്‍ മുന്‍പും അക്രമമുണ്ടായി...

സ്വത്തു തര്‍ക്കത്തില്‍ മുന്‍പും അക്രമമുണ്ടായി...

സന്തോഷിന്റെ ഭാര്യയും സഹോദരിയും തമ്മില്‍ സ്വത്തു തര്‍ക്കമുണ്ടെന്നും, ഇതിന്റെ പേരില്‍ മുന്‍പ് അക്രമസംഭവമുണ്ടായെന്നും ഈ കേസില്‍ സന്തോഷ് പ്രതിയാണെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി സഖാവാണ് സന്തോഷിനെ ജാമ്യത്തിലിറക്കിയത്...

പാര്‍ട്ടി സഖാവാണ് സന്തോഷിനെ ജാമ്യത്തിലിറക്കിയത്...

സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുള്ള കേസില്‍ പ്രതിയായിരുന്ന സന്തോഷിനെ അന്ന് ജാമ്യത്തിലിറക്കിയത് സിപിഎം പ്രവര്‍ത്തകനായ സാലിയാണെന്നും ജയരാജന്‍ പറഞ്ഞു.

ആര്‍എസ്എസ് ഭീഷണി...

ആര്‍എസ്എസ് ഭീഷണി...

സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, ബൈജു എന്നിവര്‍ സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.

സമഗ്ര അന്വേഷണം വേണം...

സമഗ്ര അന്വേഷണം വേണം...

സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ കുറ്റപ്പെടുത്താനാവില്ലെന്നും, ഇതില്‍ സിപിഎമ്മിന് യാതൊരു പങ്കില്ലെന്നും ജയരാജന്‍ പറഞ്ഞു. കേസില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പങ്ക് വ്യക്തമെന്നും ജയരാജന്‍...

ആര്‍എസ്എസ് പങ്ക് വ്യക്തമെന്നും ജയരാജന്‍...

സന്തോഷിന്റെ വീട്ടില്‍ നിന്നും മണം പിടിച്ച പോലീസ് നായ മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്താണ് എത്തിയത്, ഇത് കൊലപാതകത്തില്‍ ആര്‍എസ്എസിനുള്ള പങ്ക് വ്യക്തമാക്കുന്നതായും ജയരാജന്‍ പറഞ്ഞു.

ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു

ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു

ജയരാജന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷമാണ് സന്തോഷ് വധവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.

കലോത്സവേദിയില്‍ സംഘര്‍ഷാവസ്ഥ...

കലോത്സവേദിയില്‍ സംഘര്‍ഷാവസ്ഥ...

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയ്ക്ക് കലോത്സവ വേദിയുടെ മുന്നിലൂടെ പോകാന്‍ അനുമതി നിഷേധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

വിലാപ യാത്ര കടന്നുപോയി...

വിലാപ യാത്ര കടന്നുപോയി...

കളക്ടറും ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ആംബുലന്‍സും നേതാക്കളുടെ വാഹനങ്ങളും കലോത്സവ വേദിയുടെ അരികിലൂടെ കടന്നുപോവാന്‍ അനുമതി നല്‍കി. തുടര്‍ന്ന് വിലാപ യാത്ര കടന്നുപോകുകയും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരികയും ചെയ്തു.

ബിജെപി പങ്കെടുക്കില്ല...

ബിജെപി പങ്കെടുക്കില്ല...

സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നടത്താനിരുന്ന സര്‍വ്വകക്ഷി യോഗം മാറ്റിവെച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+