കൊട്ടിയൂരിലെ അച്ചനെ അതിരൂപത സംരക്ഷിക്കുന്നോ? ഏതാണ് ആ ഉന്നത കേന്ദ്രങ്ങൾ? ജയരാജൻ പറയുന്നു
വൈദികന്റെ ഭാഗത്തു നിന്നുള്ള ക്രൂരകൃത്യം മാത്രമല്ല ,ഇത് പുറം ലോകം അറിയാതിരിക്കാനുള്ള ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്നാണു പുറത്ത് വന്നിട്ടുള്ളത്‌എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ തലശേരി അതിരൂപതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. അന്വേഷണത്തില്‍ ഇടപെടാനാണ് അതിരൂപതയുടെ നീക്കമെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തലശേരി അതിരൂപതയെ വിമര്‍ശിച്ചത്. അത്യന്തം ഹീനമായ കൃത്യമാണ് പൊലീസിന്റെ ശക്തമായ കരുനീക്കത്തിലൂടെ പുറത്തുവന്നതെന്നും ജയരാജന്‍ പറഞ്ഞു. വൈദികന്റെ ഭാഗത്തു നിന്നുള്ള ക്രൂരകൃത്യം മാത്രമല്ല ,ഇത് പുറം ലോകം അറിയാതിരിക്കാനുള്ള ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്നാണു പുറത്ത് വന്നിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികളെ ന്യായീകരിക്കുന്നു
കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പ്രസ്താവനയിലൂടെ അതിരൂപത ന്യായീകരിക്കുന്നത്. സഭാ അധികൃതരുടെ ഇത്തരം നിലപാടിനെതിരായി സമൂഹത്തില്‍ നിന്ന് പ്രതികരണം ഉയരണം.

പി ജയരാജന്‍
പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുക മാത്രമല്ല കുറ്റം സ്വന്തം പിതാവിന് മേല്‍ ചാര്‍ത്താനുള്ള ഹീനശ്രമങ്ങള്‍ പോലെയുള്ള സംഭവങ്ങള്‍ നാളെയും ആവര്‍ത്തിക്കുമെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേസ്
കേസില്‍ ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്നാണു വെളിക്ക് വന്നിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ അതിരൂപതയുടെ ഇപ്പോഴത്തെ പ്രസ്താവന അന്വേഷണത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടിന് കടകവിരുദ്ധമാണാണെന്നും ജയരാജന്‍ പറഞ്ഞു.
പുറത്തു വന്നു
അത്യന്തം ഹീനമായ കൃത്യമാണ് പൊലീസിന്റെ ശക്തമായ കരുനീക്കത്തിലൂടെ പുറത്തുവന്നതെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.












Click it and Unblock the Notifications