Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജനുമായി പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു, ആശുപത്രിക്കുമുന്നില്‍ സിപിഎം സംഘര്‍ഷം

തൃശൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കൊണ്ടു പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. തൃശൂര്‍ പേരാമംഗലത്താണ് അപകടം ഉണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്. അപകടത്തില്‍ ജയരാജന് പരിക്കുകളൊന്നും ഏറ്റിട്ടില്ല.

എന്നാല്‍, ശാരീരിക അസ്വാസ്ഥ്യം മൂലം ജയരാജനെ അമല മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കേണ്ടി വന്നു. ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. വാഹനത്തിന്റെ ടയറുകള്‍ പൊട്ടുകയും ചെയ്തു.സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം രംഗത്തിറങ്ങിയിട്ടുണ്ട്.

pjayarajan

മതിയായ സുരക്ഷയില്ലാതെ ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. ജയരാജന്റെ ജീവന് സുരക്ഷിതത്വമില്ലെന്നും സിപിഎം ആരോപിക്കുന്നു. റോഡുമാര്‍ഗം അദ്ദേഹത്തെ കൊണ്ടു പോകുന്നത് ആരോഗ്യസ്ഥിതിക്ക് ദോഷകരമാണെന്ന് നേതാക്കള്‍ പറയുന്നു.

അടിയന്തിരമായി തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള കണ്ണൂര്‍ എസിപിയുടെ നിര്‍ദേശം കൂടി വന്നതോടെ പോലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജയരാജന്റെ ബന്ധുക്കള്‍ വരാതെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും ഇവര്‍ പറയുന്നു. നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരാണ് ആശുപത്രിക്കുമുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+