തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി ജയരാജിന് പച്ചക്കൊടി? സംഭവങ്ങള്‍ മാറിമറിഞ്ഞതിങ്ങനെ
കതിരൂര്‍: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജിനെ മത്സരിക്കാമെന്ന തീരുമാനത്തിന് സിപിഎം വീണ്ടും പച്ചകൊടി കാണിക്കുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ ജയരാജിന്റെ തിരഞ്ഞെടുപ്പ് കാര്യത്തില്‍ നേരത്തെ മങ്ങലേറ്റിരുന്നു. എന്നാല്‍ ജയരാജിന് ജാമ്യം ലഭിച്ചതോടെ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്‍ മത്സരിപ്പിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. ഇതേ സമയം മത്സരിച്ച് വിജയിച്ചാല്‍ കേസിനെ പ്രതിരോധിക്കാനാവുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
എന്നാല്‍ മനോജ് വധക്കേസ്സില്‍ റിമാന്‍ഡിലായ ജയരാജിന് രണ്ട് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതോടെ ജില്ലയില്‍ പ്രവേശിക്കാനും ജയരാജിന് തിരഞ്ഞെടുപ്പില്‍ സജീവമാകാനും കഴിയും.

ഇതേ സമയം ജയരാജിനെ മത്സരിപ്പിക്കാനുള്ള തീരുമാനം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായതോടെ ജയരാജിനെ മത്സരിപ്പിക്കേണ്ടെന്ന നിലപ്പാടിലായിരുന്നു പാര്‍ട്ടി. ഫസല്‍ വധക്കേസില്‍ പ്രതിയായിട്ടും കാരായി രാജനെയും ചന്ദ്രശേഖരനെയും മത്സരിപ്പിച്ചത് പി ജയരാജന്റെ ഉറച്ച തീരുമാനത്തിലായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇരുവരും ജയിച്ചെങ്കിലും കോടതി കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നത് തിരിച്ചടിയായി. ഇതോടെ കാരായി രാജന് ജില്ലാ പ്രസിഡണ്ട് സ്ഥാനവും ചന്ദ്രശേഖരന് ചെയര്‍മാന്‍ സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു. ഇത് സിപി എമ്മിന് തിരിച്ചടിയായെങ്കിലും ഇതുകൂടി കണക്കിലെടുത്താണ് ജയരാജന്റെ കാര്യത്തില്‍ നേരത്തെ സിപിഎം നിലപാട് മാറ്റിയിരുന്നത്.












Click it and Unblock the Notifications