കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തം കുടിക്കുന്ന ഡ്രാക്കുളയെന്നാണ് വിളിച്ചത്, ആ വെള്ളമങ്ങ് വാങ്ങിവെച്ചേക്കെന്ന് ജയരാജന്‍!!

Google Oneindia Malayalam News

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി പി ജയരാജന്‍. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കേണ്ടത് പി ജയരാജനെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. തന്നെ മുമ്പ് രക്തം കുടിക്കുന്ന ഡ്രാക്കുളയെന്നാണ് അദ്ദേഹം വളിച്ചിരുന്നതെന്നും ജയരാജന്‍ പറയുന്നു. ഫേസ്ബുക്ക് പോസിറ്റിലാണ് മറുപടി. പോസ്റ്റ് വായിക്കാം.

1

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ''രക്തം കുടിക്കുന്ന ഡ്രാക്കുള'' എന്ന വിശേഷണമാണ് ഇവര്‍ ചാര്‍ത്തിയത്. ഇപ്പോള്‍ അല്‍ഷീമേഴ്സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും. ഈ മാന്യദേഹത്തിന്റെ ഇപ്പോളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും.

നിങ്ങള്‍ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല.എന്റേത്.ഒരു കമ്മ്യുണിസ്‌റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്.പാര്‍ട്ടിയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ്സും രംഗത്തുള്ളത്. ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്.അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്കെന്നും ജയരാജന്‍ മുല്ലപ്പള്ളിക്കുള്ള മറുപടിയില്‍ പറഞ്ഞു.

നേരത്തെ സിപിഎമ്മില്‍ ശുദ്ധീകരണം പൂര്‍ത്തിയാകണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി സ്ഥാനമൊഴിയണമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. കണ്ണൂര്‍ ലോബിക്കെതിരായ നീക്കമാണ് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്നത്. സിപിഎം സെക്രട്ടറിയാകാനുള്ള എന്ത് ട്രാക്ക് റെക്കോര്‍ഡാണ് വിജയരാഘവനുള്ളത്. പാര്‍ട്ടിയില്‍ യോഗ്യതയുള്ള എത്രയോ പേരുണ്ട്. പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ സിപിഎമ്മിനെ നയിക്കാന്‍ വിജയരാഘവനാകില്ല. പി ജയരാജനൊക്കെ എത്രയോ ഭേദമാണ്. പല വിമര്‍ശനങ്ങളും ഉണ്ടെങ്കിലും, അദ്ദേഹം ഒരിക്കലും അഴിമതിക്കാരനല്ല. അദ്ദേഹത്തിന്റെ മക്കളും അഴിമതിക്കാരല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

English summary
p jayarajan dismisses mullapally's statement says he trying to create confusion in cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X