കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥരെ ജയരാജന്‍ ഭീഷണിപ്പെടുത്തിയില്ല

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പി ജയരാജനെ കോടതി വെറുതെ വിട്ടു. ജയരാജന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. കണ്ണൂര്‍ ഒന്നാംക്ളാസ് സിജെഎം കോടതിയാണ് പി ജയരാജനെ വെറുതെ വിട്ടത്. കൈരളി പീപ്പിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തളിപ്പറമ്പില്‍ എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ കുത്തിക്കൊന്ന സംഭവത്തില്‍ പി ജയരാജന്‍, ടിവി രാജേഷ് എംഎല്‍എ എന്നിവര്‍ പ്രതികളാക്കപ്പെട്ടിരുന്നു. 2012 ഓഗസ്റ്റ് 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കേസില്‍ 33 പ്രതികളാണുള്ളത്.

P Jayarajan

പി ജയരാജന്‍ അന്വേഷണ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കേസുണ്ടായിരുന്നു. ടിവി രാജേഷും പി ജയരാജനും സഞ്ചിച്ച വാഹനം ഷുക്കൂര്‍ ആക്രമിയ്ക്കാന്‍ ശ്രമിച്ചത് ഷുക്കൂറാണെന്ന് കാട്ടി തളിപ്പറനപ് ആശുപത്രിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

ഗൂഡാലോചനയെക്കുറിച്ച് പി ജയരാജനും ടിവി രാജേഷിനും അറിയാമായിരുന്നെന്നും എന്നാല്‍ ഇക്കാര്യം ഇവര്‍ പൊലീസിനെയോ മറ്റോ അറിയിക്കാന്‍ തയ്യാറിയിരുന്നില്ലെന്നും പറയുന്നു.

English summary
P Jayarajan excluded from Shukkur Murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X