• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിൽ; ഖദറിട്ട കാവിയാണ് കോൺഗ്രസ് '' കുറിപ്പ്

കണ്ണൂർ: കഴിഞ്ഞ തിഞ്ഞെടുപ്പിൽ സാങ്കേതികമായി തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിലാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഗോവയിലെയും കർണാടകയിലെയും കോൺഗ്രസ് എംഎൽഎമാരുടെ രാജി പ്രഖ്യാപനത്തെ പരിഹസിച്ചാണ് പി ജയരാജന്റെ പരാമർശം. രാഹുലും കോൺഗ്രസ്സും നമ്മെ രക്ഷിക്കും എന്ന തെറ്റിദ്ധാരണയിൽ വീണുപോയ കേരളത്തിലെ വോട്ടർമാർ പൂർണ്ണമായും നിരാശയിലാണ്.

ഇന്ത്യയിൽ,കേരളത്തിൽ ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടണം എന്ന ചിന്ത ഒന്നുകൂടി ഉറപ്പിക്കാൻ ഈ സന്ദർഭം പ്രയോജനപ്പെടുത്തണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി ജയരാജൻ പറയുന്നു.

കോൺഗ്രസ്സിലെ അമിത് ഷാ! ചാണക്യതന്ത്രങ്ങളുടെ രാജാവ്... ട്രബിൾ ഷൂട്ടർ ഡികെ! കോൺഗ്രസിന്‌റെ അവസാന അത്താണി

ഖദറിട്ട കാവിയാണ് കോൺഗ്രസെന്ന് അവരുടെ ചരിത്രമറിയാവുന്ന എല്ലാവർക്കും അറിയാം. മുസ്ലിം ന്യുനപക്ഷങ്ങളെയും ദളിതുകളെയും കമ്മ്യുണിസ്റ്റുകാരെയും ആക്രമിച്ച ചരിത്രമാണ് അവരുടേത്. ഇന്ത്യ കണ്ട വർഗ്ഗീയ സംഘർഷങ്ങളെ പോലും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ്സ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും കുറിപ്പിൽ പി ജയരാജൻ കുറ്റപ്പെടുത്തുന്നു.

 സംഘപരിവാർ ആക്രമണം

സംഘപരിവാർ ആക്രമണം

പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ആർഎസ്എസ് കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ച പയ്യന്നൂരിലെ ഉശിരനായ സിപിഐഎം പ്രവർത്തകനായിരുന്ന സ:ധനരാജിന് അഭിവാദനങ്ങൾ... സിപിഐഎമ്മിനെ തകർക്കാനായുള്ള സംഘപരിവാര ശക്തികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു ധനരാജിന്റെ കൊലപാതകവും. ഇത്തവണ സഖാവിന്റെ സ്മരണ പുതുക്കുമ്പോൾ ഫാസിസ്റ്റു സ്വഭാവമുള്ള ശക്തികളുടെ വെല്ലുവിളി കൂടുതൽ ആപൽക്കരമായ തീർന്നിരിക്കുന്നു.

സംഘടിത പ്രചാരണം

സംഘടിത പ്രചാരണം

പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ഉപയോഗപ്പെടുത്തി അധികാരക്കസേരയിൽ എത്തിയവർ ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ച് കൊണ്ട് ജനാധിപത്യ മൂല്യങ്ങളുടെ അടിവേരറുക്കാനാണ് ശ്രമം നടത്തുന്നത്. ഭരണകൂട സംവിധാനത്തിന്റെ നാനാ തലങ്ങളിൽ അവർ പിടിമുറുക്കിയിരിക്കുന്നു. ജനങ്ങളുടെ ജീവിത ദുരിതങ്ങൾ മറയ്ക്കുവാനായി സംഘടിതമായ പ്രചാരണ യുദ്ധമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.ഹിറ്റ്ലറുടെ യുദ്ധപ്രചാരണ തന്ത്രവുമായി ഇതിന് സാമ്യമുണ്ട്. അതിനാൽ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവരെ കർമ്മോൽസുകാരാക്കുക എന്ന ഉത്തരവാദിത്വമാണ് നിർവഹിക്കാനുള്ളത്.

മറുമരുന്ന് സംഘടന ശക്തി

മറുമരുന്ന് സംഘടന ശക്തി

അതിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമം ആവശ്യമാണ്. ശത്രുവിനോടൊപ്പം എല്ലാ പ്രചാരണ സാമഗ്രികളുമുണ്ട്. അധ്വാനിക്കുന്ന വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ സംഘടിത ശക്തിയാണ് ഇതിനുള്ള മറുമരുന്ന്. ഖദറിട്ട കാവിയാണ് കോൺഗ്രസെന്ന് അവരുടെ ചരിത്രമറിയാവുന്ന എല്ലാവർക്കും അറിയാം. മുസ്ലിം ന്യുനപക്ഷങ്ങളെയും ദളിതുകളെയും കമ്മ്യുണിസ്റ്റുകാരെയും ആക്രമിച്ച ചരിത്രമാണ് അവരുടേത്. ഇന്ത്യ കണ്ട വർഗ്ഗീയ സംഘർഷങ്ങളെ പോലും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ്സ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

വോട്ടർമാർ നിരാശയിൽ

വോട്ടർമാർ നിരാശയിൽ

ഇപ്പോൾ "മോഡിപ്പേടിയിൽ" രാഹുലും കോൺഗ്രസ്സും നമ്മെ രക്ഷിക്കും എന്ന തെറ്റിദ്ധാരണയിൽ വീണുപോയ കേരളത്തിലെ വോട്ടർമാർ പൂർണ്ണമായും നിരാശയിലാണ്. ഇന്ത്യയിൽ, കേരളത്തിൽ ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടണം എന്ന ചിന്ത ഒന്നുകൂടി ഉറപ്പിക്കാൻ ഈ സന്ദർഭം പ്രയോജനപ്പെടുത്തണം. ഒരു കമ്മ്യുണിസ്റ്റുകാരൻ മരണം മുന്നിൽ വരുന്ന സന്ദർഭത്തിലും "ആർഎസ്എസ് തുലയട്ടെ, വർഗ്ഗീയത തുലയട്ടെ" എന്നായിരിക്കും ചിന്തിക്കുക.

കാല് മാറാൻ ചാൻസുണ്ടോ?

എന്നാൽ ഒരു കോൺഗ്രസുകാരൻ ഐസിയുവിൽ കിടക്കുന്ന സന്ദർഭത്തിലും "കാല് മാറാൻ ചാൻസുണ്ടോ, എത്ര കിട്ടും" എന്നായിരിക്കും ചിന്തിക്കുക. അതാണ് ഗോവയിലേയും കർണാടകത്തിലെയും കോൺഗ്രസ്സുകാർ ബിജെപിയിലേക്ക് കുതിക്കുന്ന ഏറ്റവും ഒടുവിലെ വാർത്ത നമ്മെ ഓർമ്മപ്പെടുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സാങ്കേതികമായി തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിലാണ്.

സംഘപരിവാര ശക്തികൾക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നെഴുതിയാണ് പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
P Jayarajan facebook post against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more