കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി ജയരാജന്‍!! യുഡിഎഫ് വിജയിക്കാന്‍ കാരണം ഇത്

  • By
Google Oneindia Malayalam News

വടകര: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി വടകര സ്ഥാനാര്‍ത്ഥി പി ജയരാജന്‍.
ദേശീയതലത്തിൽ ബിജെപി ഭരണം ഉണ്ടാക്കിയ ആപത്കരമായ സ്ഥിതിവിശേഷം മതന്യുനപക്ഷങ്ങളിൽ സൃഷ്‌ടിച്ച ഭയപ്പാട് മുതലെടുത്ത് കൊണ്ടാണ് യുഡിഎഫ് ഈ വിജയം നേടിയിട്ടുള്ളതെന്ന് ജയരാജന്‍ കുറിച്ചു. വടകരയില്‍ വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വിജയിച്ചിരുക്കുന്നത്. പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

pjayarajdd-

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ പ്രവർത്തകന്മാർക്കും എൽഡിഎഫിന് വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നു.ദേശീയതലത്തിൽ ബിജെപി ഭരണം ഉണ്ടാക്കിയ ആപത്കരമായ സ്ഥിതിവിശേഷം മതന്യുനപക്ഷങ്ങളിൽ സൃഷ്‌ടിച്ച ഭയപ്പാട് മുതലെടുത്ത് കൊണ്ടാണ് യുഡിഎഫ് ഈ വിജയം നേടിയിട്ടുള്ളത്.

എന്നാൽ ബിജെപിയുടെ വിപത്ത് തടയാൻ കോൺഗ്രസ്സിന് ആവില്ലെന്ന വസ്തുത തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ എൽഡിഎഫ് ചൂണ്ടിക്കാണിച്ചതാണ്.ഇക്കാര്യം പലർക്കും ഉൾക്കൊള്ളാൻ ആയില്ലെന്നതാണ് ഫലം കാണിക്കുന്നത്.കേരളത്തിലെ ഈ തെരഞ്ഞെടുപ്പ് ഫലം മോഡി വിരുദ്ധ തരംഗമാണ്.ഒരിക്കലും ഇടതുപക്ഷ വിരുദ്ധ തരംഗമായി കണക്കാക്കാൻ പറ്റില്ല.

മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സംഘടിതമായി കോൺഗ്രസ്സിനെ ഉയർത്തിക്കാണിക്കാൻ നടത്തിയ ശ്രമം , ദേശീയതലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടർന്ന് ,ഇതൊരു കബളിപ്പിക്കലായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.അതിനാൽ ജനങ്ങൾക്കിടയിൽ എൽഡിഎഫിനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന ബോധ്യം
ഉണ്ടാക്കിയെടുക്കാൻ ക്ഷമാപൂർവ്വമായ പ്രവർത്തനം തുടർന്നും നടത്തണം.

കാരണം മോഡി ഭരണത്തിനെതിരായ യഥാർത്ഥ ബദലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ.അതിനാൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും പാഠം ഉൾക്കൊണ്ടു പ്രവർത്തിക്കാനും വ്യാമോഹത്തിൽ അകപ്പെട്ട ജനവിഭാഗങ്ങളെ ബോധവൽക്കരിക്കാനും നിരാശരാവാതെ പ്രവർത്തിക്കാനും എല്ലാ എൽഡിഎഫ് പ്രവർത്തകന്മാരോടും അഭ്യർത്ഥിക്കുന്നു.

English summary
p jayarajan facebook post regarding election defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X