• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷുഹൈബ് നേരത്ത തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളി.. കൊല്ലപ്പെടും മുൻപ് ജയരാജന്റെ പോസ്റ്റ്!

 • By Sajitha
cmsvideo
  ഷുഹൈബ് സിപിഎമ്മിന്റെ നോട്ടപുള്ളിയായിരുന്നു, എല്ലാം ജയരാജന്റെ ഈ ഫേസ്ബുക് പോസ്റ്റ് പറയും

  കണ്ണൂര്‍: രാഷ്ട്രീയ വൈരമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ജീവനെടുത്തതെന്ന് പോലീസ് പറയുന്നു. ഷുഹൈബ് കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ പരാതിയിലും സിപിഎം ഉന്നത നേതാക്കളുടെ പങ്കിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നുണ്ട്.

  ഷുഹൈബ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നത് പോലും. പ്രതികളെ പോലീസ് സ്‌റേറഷനിലെത്തിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഷുഹൈബ് നേരത്തെ തന്നെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു എന്നതിന് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിവാണ്.

  പി ജയരാജന്റെ പോസ്റ്റ്

  പി ജയരാജന്റെ പോസ്റ്റ്

  ഷുഹൈബ് കൊല്ലപ്പെടുന്നതിന് മൂന്നാഴ്ച മുന്‍പ്, അതായത് ഫെബ്രുവരി 17നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. എടയന്നൂരിലെ സ്‌കൂളില്‍ എസ്എഫ്‌ഐ- കെഎസ്യു സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഫേസ്ബുക്കിലെ ജയരാജന്റെ പ്രതികരണം വന്നത്. പോസ്റ്റ് ഇങ്ങനെയാണ്:

  എടയന്നൂരിലേ സംഘർഷം

  എടയന്നൂരിലേ സംഘർഷം

  എടയന്നൂരിലേ സംഘർഷത്തിന്റെ സാഹചര്യത്തിൽ നടന്ന സംഭവങ്ങളെ ചൂണ്ടിക്കാട്ടി സിപിഐ(എം) സേനയെ കുറിച്ച് കുറിച്ച് പ്രസ്താവനായിറക്കുന്ന ഡിസിസി പ്രസിഡന്റ് എന്ത് കൊണ്ട് ആർ എസ് എസുകാർ ഏകപക്ഷീയമായി കോൺഗ്രസ്സുകാരെ ആക്രമിച്ചപ്പോൾ ഒരു സേനയെ കുറിച്ചും പ്രസ്താവന ഇറക്കിയില്ല എന്ന് വ്യക്തമാക്കണം. എടയന്നൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ എസ് എഫ് ഐ യുടെ പതാക ഒരു യൂത്ത് കോൺഗ്രസുകാരൻ പരസ്യമായി നശിപ്പിച്ചതാണ് സംഘർഷങ്ങളുടെ തുടക്കം.

  ആ യൂത്ത് കോൺഗ്രസുകാരൻ

  ആ യൂത്ത് കോൺഗ്രസുകാരൻ

  ഇങ്ങനെ ചെയ്ത യൂത്ത് കോൺഗ്രസ്സുകാരനെ കയ്യോടെ എസ് എഫ് ഐ പ്രവർത്തകന്മാർ പിടികൂടി.ഇതേ തുടർന്നാണ് ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത്.ഇത്തരം സംഭവത്തിന്റെ തുടക്കം കുറിച്ച യൂത്ത് കോൺഗ്രസ്സുകാരനെ തള്ളി പറയുന്നതിന് പകരം ഡിസിസി പ്രസിഡന്റ് സിപിഐ എമ്മിനെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവന പുറപ്പെടവിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

  ആർ എസ് എസ് അക്രമം

  ആർ എസ് എസ് അക്രമം

  യാതൊരു സംഘർഷവും ഇല്ലാതിരുന്ന പ്രദേശങ്ങളിൽ ആർ എസ് എസുകാർ കോൺഗ്രസ്സുകാരേ മൃഗീയമായി ആക്രമിച്ചിട്ടുണ്ട്.അതിൽ പെട്ടതായിരുന്നു പാട്യം പത്തായക്കുന്നിൽ സുകുമാരൻ മാസ്റ്റർ എന്ന കോൺഗ്രസ്സ് നേതാവിനെ ആർ എസ് എസ് വെട്ടി കൊല്ലാൻ ശ്രമിച്ച സംഭവം.കഴിഞ്ഞ ദിവസം കടമ്പൂരിൽ കോൺഗ്രസ്സ് ഓഫീസും ആർ എസ് എസുകാർ തകർത്തു.

  കോൺഗ്രസിനെതിരെ

  കോൺഗ്രസിനെതിരെ

  രാജ്യത്തുടനീളം ന്യുനപക്ഷങ്ങളെയും ദളിതരെയും കമ്മ്യുണിസ്റുകാരെയും ഒരു സ്വകാര്യ സായുധ സേനയെ പോലെ ആർ എസ് എസുകാർ മൃഗീയമായി ആക്രമിക്കുകയാണ്.എന്നാൽ ആർ എസ് എസ് എന്ന സ്വകാര്യ സായുധ സേനയെ കുറിച്ച് പറയാൻ കോൺഗ്രസ്സ് നേതാവിന്റെ നാവ് ഉയരുന്നില്ല.അതെ സമയം ഇരുപക്ഷത്തും ഉള്ളവരെ പ്രതിചേർത്ത് പോലീസ് കേസെടുത്ത ഒരു സംഭവത്തെ ചൂണ്ടിക്കാണിച്ച് സിപിഐ(എം) സേനയെ കുറിച്ച് പ്രസ്താവന പുറപ്പെടുവിക്കുന്നത് ഏന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.

  ആർ എസ് എസിനെ സന്തോഷിപ്പിക്കാൻ

  ആർ എസ് എസിനെ സന്തോഷിപ്പിക്കാൻ

  ഈ സമീപനം ചുവപ്പ് ഭീകരതയെന്നു മുദ്രകുത്തി സിപിഐ എമ്മിനെ ആക്രമിക്കുന്ന ആർ എസ് എസിനെ സന്തോഷിപ്പിക്കാനാണ്.ഫാസിസ്റ് ശൈലിയിലുള്ള ആർ എസ് എസ് അക്രമത്തെ കുറിച്ച് ദീർഘകാലം പ്രചാരകനായിരുന്ന ധർമ്മടം സ്വദേശി സുബഹ് തന്നെ പത്ര സമ്മേളനം നടത്തി വ്യക്തമാക്കുകയുണ്ടായി.ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ്സ് നേതാവിന്റെ പ്രസ്താവനയുടെ യഥാർത്ഥ ഉദ്ദേശം ജനങ്ങൾ തിരിച്ചറിയും.

  കൊലയ്ക്ക് കാരണം

  കൊലയ്ക്ക് കാരണം

  ജനുവരി 12നാണ് എടയന്നൂരിലെ സ്‌കൂളില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും തമ്മില്‍ ഏറ്റുമുട്ടുകയുമുണ്ടായി. ഈ സംഘര്‍ഷത്തില്‍ സിപിഎമ്മുകാരുടെ വാഹനങ്ങളടക്കം തകര്‍ക്കപ്പെട്ടിരുന്നു. അന്നുണ്ടായ മാനക്കേടിന് പകരമായിട്ടാണ് ഷുഹൈബിനെ കൊലപ്പെടുത്താന്‍ സിപിഎമ്മുകാര്‍ തീരുമാനിച്ചത് എന്ന് പോ

  ഫേസ്ബുക്ക് പോസ്റ്റ്

  പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

  കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്

  അഡാര്‍ ലൗവിലെ നടിയുടെ ഫേസ്ബുക്ക് കുറിപ്പ്.. ഷുഹൈബ് വധത്തിനിടയിലും പരിഗണിച്ചതിന് നന്ദി!

  English summary
  P Jayarajan's facebook post mentioning Shuhaib, three weeks before Shuhaib's murder
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more