Get Updates
Get notified of breaking news, exclusive insights, and must-see stories!

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് ജാമ്യം

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് ജാമ്യം അനുവദിച്ചു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് മാസക്കാലം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിലാണ് ജയരാജന്‍ അറസ്റ്റിലായത്. ജയരാജനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ ഇതുവരെ സിബിഐക്ക് കഴിഞ്ഞിട്ടില്ല. ജയരാന്റെ ജാമ്യം സിബിഐക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ്. കാല്‍ മുട്ട് വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയരാജനെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

P Jayarajan

അനാരോഗ്യം കണക്കിലെടുത്താണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം സിബിഐ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. കേസ് ജില്ലാ കോടതിയില്‍ നിന്ന് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ റിമാന്‍ഡ് നടപടികള്‍ മാത്രമേ കോടതിക്ക് അവകാശമുള്ളൂവെന്ന വാദഗതി സിബിഐ ഉയര്‍ത്തി.

എന്നാല്‍ ജയരാജനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് സിബിഐ ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി അനുവദിച്ച കാര്യം പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജയരാജന് ജാമ്യം നല്‍കുന്നത് തെളിവ് ശേഖരിക്കുന്നതിന് തടസ്സമാകുമെന്നും സിബിഐ അഭിപ്രായപ്പെട്ടു.

ഗൂഡാലോചന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ജയരാജന്‍ എവിടെ വച്ച് ആരുമായി ഗൂഡാലോചന നടത്തിയെന്ന് സിബിഐ പറയുന്നില്ല. ഗൂഡാലോചന കുറ്റം ചുമത്തിയ മറ്റ് പ്രതികള്‍ക്ക് ജാമ്യം കൊടുത്തതുപോലെ പി ജയരാജനും ജാമ്യം നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+