കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജയരാജനെ റിമാന്‍ഡ് ചെയ്തതുക്കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനാവില്ല; കോടിയേരി

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്; കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ട് കള്ളകേസില്‍ കുടുക്കി ജയിലില്‍ അടച്ചതിലൂടെ പി ജയരാജനെ മറ്റൊരു മദ്അനി ആക്കാന്‍ ശ്രമിക്കുകയാണെന്ന് സി പിഎം സംസ്ഥാന സെക്ട്രറി കോടിയേരി ബാലകൃഷ്ണന്‍. ചെയ്യാത്ത കുറ്റത്തിന് മഅദനി 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. ഇങ്ങനെ കരിനിയമം കാട്ടി സിപിഎമ്മിനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പി ജയരാജിനെതിരായ കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അദ്ദേഹത്തിനെതിരെ യു പിഎ നിയമം ചുമത്തിയതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജയരാജിനെ ജയിലിലാക്കി പാര്‍ട്ടിയെ തകക്കാമെന്ന് കോണ്‍ഗ്രസ്സും ആര്‍ എസ് എസും ബിജെപിയുമെല്ലാം ആലോചിക്കുന്നുണ്ടാകും.

kodiyeri-balakrishnan

എന്നാല്‍ ആ മോഹം അവര്‍ ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും കോടിയേരി വ്യക്തമാക്കി. ഇതിനേക്കാള്‍ പ്രതിസന്ധി നേരിട്ട് ഘട്ടങ്ങള്‍ പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ചിട്ടുമുണ്ട്.ജയരാജന്‍ സിബി ഐയ്ക്കു മുന്നില്‍ രണ്ടുതവണ ഹാജരായിരുന്നു. പറയാനുള്ളതെല്ലാം അദ്ദേ്ഹം അന്നു പറഞ്ഞിരുന്നു. നിയമാനുസൃതമായ നടപടികള്‍ സിബി ഐ തുടര്‍ന്നില്ല.

സിപിഎം പ്രവര്‍ത്തകരെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. എന്നാല്‍ ഇ എം എസ് ഒഴികെയുള്ള സിപി എം നേതാക്കളെയെല്ലാം ജയിലില്‍ അടച്ച ശേഷമാണ് 1965 ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അന്ന് തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി സിപിഎം മാറിയെന്നും കോടിയേരി ചൂണ്ടികാട്ടി.

English summary
P jayarajan jailed, kodiyeri commended on this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X