കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജയരാജനെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ നീക്കം? ഇനി എന്ത്? ആശങ്കയോടെ നേതൃത്വം

  • By
Google Oneindia Malayalam News

കണ്ണൂര്‍: ഏത് വിധേനയും വടകര തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇത്തവണ എല്‍ഡിഎഫ് പി ജയരാജനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.
ജയരാജനെ വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ അക്രമ രാഷ്ട്രീയത്തിന്‍റെ പേരില്‍ പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാനാകുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

<strong>'ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും'!നന്ദി അറിയിച്ച രമ്യയ്ക്ക് മറുപടിയുമായി ദീപാ നിശാന്ത്</strong>'ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും'!നന്ദി അറിയിച്ച രമ്യയ്ക്ക് മറുപടിയുമായി ദീപാ നിശാന്ത്

എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ മണ്ഡലത്തില്‍ പി ജയരാജന്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2014 ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍റെ വിജയം. തോല്‍വി രുചിച്ച പി ജയരാജന്‍റെ പാര്‍ട്ടിയിലെ സ്ഥാനം ഇനിയെന്തായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയരാജനെ ഒതുക്കാനുള്ള ശക്തമായ നീക്കങ്ങളും ഒരു ഭാഗത്ത് സജീവമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിശദാംശങ്ങളിലേക്ക്

 പ്രതീക്ഷകള്‍ തെറ്റിച്ചു

പ്രതീക്ഷകള്‍ തെറ്റിച്ചു

ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ഇത്തവണ വടകര എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. ഇതോടെയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനെ നേതൃത്വം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.ആര്‍എസ്എസിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയെന്ന നിലയിലായിരുന്നു ജയരാജന്‍റെ തിരഞ്ഞെടുപ്പ് പ്രചരണവും.

 തകര്‍പ്പന്‍ വിജയം

തകര്‍പ്പന്‍ വിജയം

എന്നാല്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് വലിയ തിരിച്ചടിയാണ് ജയരാജന്‍ മണ്ഡലത്തില്‍ നേരിട്ടത്.സിപിഎമ്മിന്‍റെ കോട്ടകള്‍ പോലും തകര്‍ത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ഇവിടെ വിജയിച്ചത്. 2014 ല്‍ നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചതെങ്കില്‍ ഇത്തവണ 84663 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫിന്‍റെ ജയം.

 ആശങ്കയോടെ നേതൃത്വം

ആശങ്കയോടെ നേതൃത്വം

പ്രതീക്ഷ തകര്‍ത്തുള്ള പി ജയരാജന്‍റെ മടങ്ങിവരവ് നേതൃത്വത്തിനും ആശങ്ക ഉണ്ടാക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞായിരുന്നു പി ജയരാജന്‍ മത്സരത്തിനിറങ്ങിയത്. എന്നാല്‍ പി ജയരാജന്‍ ഒഴിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എംവി ജയരാജനെ പാര്‍ട്ടി സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു.

 മടങ്ങി വരവ്?

മടങ്ങി വരവ്?

അതുകൊണ്ട് തന്നെ ഇനി വീണ്ടും ജയരാജനെ തത് സ്ഥാനത്തേക്ക് മടങ്ങി വരാന്‍ സാധിച്ചേക്കില്ല. അതേസമയം ഏത് വിധേനയും കണ്ണൂരിലേക്കുള്ള ജയരാജന്‍റെ മടങ്ങിവരവിനെ തടയിടാന്‍ അണിറയില്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

 അമര്‍ഷം പുകയുന്നുണ്ട്

അമര്‍ഷം പുകയുന്നുണ്ട്

പാര്‍ട്ടിക്ക് മുകളില്‍ വ്യക്തികേന്ദ്രീകൃത വളര്‍ച്ചയ്ക്ക് ശ്രമിച്ച പി ജയരാജനെതിരെ സംസ്ഥാന ഘടകത്തിലെ നേതാക്കള്‍ക്ക് ഇപ്പോഴും അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. സ്വന്തം പേരില്‍ ആല്‍ബം പുറത്തുവന്നതോടെയാണ് പി ജയരാജന്‍ നേതൃത്വത്തിന്‍റെ കരടായത്.

 അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിച്ചെന്ന് കാട്ടി പാര്‍ട്ടി പി ജയരാജനെ അന്ന് ശാസിച്ചിരുന്നു. എന്നാല്‍ ജയരാജനെതിരെ കണ്ണൂരിലെ അണികള്‍ ഒറ്റക്കെട്ടായി അണി നിരക്കുകയായിരുന്നു. ഈ അതൃപ്തി ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 കേരള ബാങ്ക് ചെയര്‍മാന്‍

കേരള ബാങ്ക് ചെയര്‍മാന്‍

പരാജയത്തോടെ ജയരാജനെ ഒതുക്കാനുള്ള ശ്രമങ്ങളും അണിറയില്‍ നടക്കുന്നുണ്ട്. ജയരാജന് യാഥാര്‍ത്ഥ്യമാകാനിരിക്കുന്ന കേരള ബാങ്ക് ചെയര്‍മാന്‍ പദവി നല്‍കാനാണ് പാര്‍ട്ടി തിരുമാനം എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

 സംസ്ഥാന സമിതി അംഗം

സംസ്ഥാന സമിതി അംഗം

അല്ലെങ്കില്‍ ദേശാഭിമാനി ഉള്‍പ്പെടേയുള്ള പാര്‍ട്ടി പ്രസിദ്ധീകരണ വിഭാഗങ്ങളില്‍ എതിന്‍റെയെങ്കിലും ഒന്നിന്‍റെ തലപ്പത്ത് ജയരാജനെ കൊണ്ടുവരമോയെന്ന ചര്‍ച്ചകളും ഒരുഭാഗത്ത് ഉണ്ട്. ജയരാജന് പുതിയ സ്ഥാനങ്ങളൊന്നും നല്‍കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ സംസ്ഥാന സമിതി അംഗമെന്ന നിലയില്‍ മാത്രമായി ചുരുങ്ങുന്ന ഇനിയുള്ള നാളുകളില്‍ അദ്ദേഹത്തിന്‍റെ പ്രവത്തനം.

<strong>എന്നെ തോല്‍പ്പിക്കാന്‍ അവര്‍ ഒറ്റക്കെട്ടായെന്ന് കുമ്മനം; വോട്ട് മറിച്ചെന്ന് ആര്‍എസ്എസിന് സംശയം</strong>എന്നെ തോല്‍പ്പിക്കാന്‍ അവര്‍ ഒറ്റക്കെട്ടായെന്ന് കുമ്മനം; വോട്ട് മറിച്ചെന്ന് ആര്‍എസ്എസിന് സംശയം

English summary
p jayarajan may appoint as kerala bank chairman?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X