അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്, സിബി ഐയ്ക്കു മുന്നില്‍ ഹാജരാകില്ലെന്ന് പി ജയരാജന്‍, ഇനി എന്താണ്?
തലശ്ശേരി: കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച സിബി ഐയ്ക്കു മുന്നില്‍ ഹാജരാകില്ലെന്ന് സി പിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. സിബി ഐയെക്കൊണ്ട് ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇക്കാര്യം ചൂണ്ടികാട്ടി തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
അറസ്റ്റ് സാധ്യത മുന്നില്‍ക്കണ്ട് ജയരാജന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ ജയരാജിന് നോട്ടീസ് അയച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 11 ന് പി ഡബ്ലുഡി ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സിബി ഐ ക്യാംപ് ഓഫീസിലെത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആര്‍ എസ് എസിന്റെ തിരക്കഥ സിബി ഐ നടപ്പാക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. മൂന്നാം തവണയാണ് സിബി ഐ നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഒരാഴ്ച സാവകാശം ജയരാജന്‍ ചോദിച്ചിക്കുകയായിരുന്നു.
നേരത്തെ തിരുവനന്തപുരത്തു വച്ച് സിബി ഐ ചോദ്യം ചെയ്തിരുന്നു. കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2014 സെപ്തംബര്‍ ഒന്നിലാണ് മനോജ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications