Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര മണ്ഡലം ഇത്തവ​ണ എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരിക്കുമെന്ന് പി ജയരാജന്‍

വടകര: വലിയ ഭൂരിപക്ഷത്തോടെ വടകര ലോക്സഭാ മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന് പി ജയരാജന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നുണിയുടെ സ്ഥാനാര്‍ത്ഥി എന്ന നിലയക്ക് വടകര മണ്ഡലം ഇത്തവണ എല്‍ഡിഎഫ് തിരിച്ചു പിടിക്കുമെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജന്‍ വ്യക്തമാക്കുന്നു.

കേന്ദ്രത്തിലെ അഞ്ചു വര്‍ഷത്തെ ബിജെപി ഭരണം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനെ ചെറുത്ത് പരാജയപ്പെടുത്താന്‍ ഇടത് പക്ഷത്തിനെ സാധിക്കുകയുള്ളു. കോണ്‍ഗ്രസ് പലപ്പോഴും അര്‍എസ്എസിനേയും ബിജെപിയേയും അനുകരിക്കുയാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

cpm

പി ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലമായി വടകര മാറിക്കഴിഞ്ഞു. നേരത്തെ പി സതീദേവി വടകരയില്‍ മത്സരിച്ചപ്പോള്‍ പ്രചാരണ കമ്മിറ്റി ചെയര്‍മാനായിരുന്നു ജയരാജന്‍. അതിനാല്‍ തന്നെ മണ്ഡലത്തിലെ ഒരോ മുക്കും മൂലയും അദ്ദേഹത്തിന് മനഃപാഠമാണ്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള തലശ്ശേരി, കൂത്തുപറമ്പ് എന്നിവക്ക് പുറമെ വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വടകര ലോക്സഭാ മണ്ഡലത്തില്‍ വരുന്നത്. ഇതില്‍ കുറ്റ്യാടി ഒഴികെ ആറ് മണ്ഡലങ്ങളും തങ്ങളുടെ കൈകളിലാണ് എന്നതും എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍‌ധിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+