കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയല്‍ക്കിളികളെ സിപിഎമ്മിലേക്ക് തിരികെ വിളിച്ച് ജയരാജന്‍; ആദ്യം വഞ്ചിച്ചത് സിപിഎമ്മെന്ന് സമരക്കാര്‍

Google Oneindia Malayalam News

കണ്ണൂര്‍: കീഴാറ്റൂരില്‍ വയലിലൂടെ ദേശീയ പാത നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയ സാഹചര്യത്തില്‍ വയല്‍ക്കിളി സമരം വീണ്ടും ചര്‍ച്ചയാകുന്നു. സമരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. വയല്‍ക്കിളികള്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും അദ്ദേഹം വ്യക്തമാക്കി.

Jaya

എന്നാല്‍ ദേശീയ പാതാ വിഷയത്തില്‍ പ്രദേശവാസികളെ ആദ്യം വഞ്ചിച്ചത് സിപിഎം ആണെന്ന് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. ആദ്യം സിപിഎമ്മും പിന്നീട് ബിജെപിയും വഞ്ചിച്ചുവെന്നും സുരേഷ് പറഞ്ഞു.

വയല്‍ക്കിളി സമരത്തിന് ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ല. കീഴാറ്റൂര്‍ സമരക്കാര്‍ക്ക് തിരിച്ചുപാര്‍ട്ടിയിലേക്ക് വരാം. തെറ്റുതിരുത്തി പാര്‍ട്ടിയിലേക്ക് വരുന്നതിന് തടസമില്ല. സമരത്തിന്റെ പ്രസക്തി നഷ്ടമായെന്നും ജയരാജന്‍ പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിച്ചത്. ജനങ്ങളെ വഞ്ചിച്ചതിന് ബിജെപി മാപ്പ് പറയണം. ബൈപ്പാസിന് വേണ്ടി കീഴാറ്റൂരിലെ മുഴുവന്‍ വയലുകളും നികത്താന്‍ പോകുകയാണെന്ന ഭീതി ബിജെപി സൃഷ്ടിച്ചു. കീഴാറ്റൂരില്‍ സിപിഎമ്മിനെ ഒതുക്കാനാണ് ശ്രമം നടന്നത്. ഇതിന് വേണ്ടി വിരുദ്ധശക്തികള്‍ ഒന്നിച്ചു. ബിജെപി നടത്തിയ മാര്‍ച്ച് എല്ലാവരും കണ്ടതാണ്. ഇരട്ടത്താപ്പാണ് ബിജെപി കാണിച്ചത്. വികസന വിഷയത്തെ സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

തെലങ്കാന കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; സിവോട്ടര്‍ സര്‍വ്വെ... ടിആര്‍എസിന് 42 സീറ്റ് മാത്രം തെലങ്കാന കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; സിവോട്ടര്‍ സര്‍വ്വെ... ടിആര്‍എസിന് 42 സീറ്റ് മാത്രം

എന്നാല്‍ സമരക്കാരെ ആദ്യം വഞ്ചിച്ചത് സിപിഎം ആണെന്ന് വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സമരക്കാര്‍ക്ക് ബിജെപി പിന്തുണ നല്‍കി. എന്നാല്‍ അവര്‍ ഇപ്പോള്‍ അവരുടെ സ്വഭാവം കാണിച്ചു. ബിജെപിയുമായി ഒരിക്കലും ഞങ്ങള്‍ക്ക് ചേരാന്‍ സാധിക്കില്ല. എങ്കിലും കേന്ദ്രം ഭരിക്കുന്ന കക്ഷി എന്ന നിലയിലാണ് അവരുടെ പിന്തുണ സ്വീകരിച്ചത്. പക്ഷേ, അവര്‍ വഞ്ചിച്ചുവെന്നും സുരേഷ് പറഞ്ഞു.

മറ്റു മേഖലയിലൂടെ പാത തീരുമാനിച്ചിരുന്നു. എല്ലാം മാറ്റിമറിച്ചത് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവാണ്. ബിജെപിയും സിപിഎമ്മും സമരക്കാരെ വഞ്ചിക്കുകയാണ് ചെയ്തത്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് ഇരുപാര്‍ട്ടികളുമെന്നും സുരേഷ് പറഞ്ഞു.

സമരം തുടരുമെന്ന സൂചനയും സുരേഷ് നല്‍കി. ഒനു വിജ്ഞാപനം കൊണ്ട് എല്ലാം തീരുമോ. ഭാവി കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കും. കേന്ദ്രം നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ ഞങ്ങള്‍ എല്ലാം മടക്കി വീട്ടില്‍ പോകില്ല. എന്നാല്‍ സഖാക്കള്‍ പഴയത് പോലെ പോലീസ് ചമയാതിരുന്നാല്‍ മതിയെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

English summary
Ready to welcome Keezhattoor Protesters to CPM, Jayarajan Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X