• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരഞ്ഞെടുപ്പ് പ്രചാരണം ജനസേവനത്തിലൂടെ; വടകരയിൽ വിജയപ്രതീക്ഷയിൽ പി ജയരാജൻ

cmsvideo
  വടകരയിലെ ജയരാജന്റെ പ്രചരണം | Oneindia Malayalam

  വടകര മണ്ഡലം പിടിക്കാൻ ഇരുമുന്നണികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വടകര മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി നിയോഗിച്ച പി ജയരാജന്റെ പ്രചാരണം ഏറെ മുന്നോട്ട് പോയിരിക്കുന്നു. വാഗ്ദാനങ്ങൾ മാത്രമല്ല തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നടത്തിക്കൊടുക്കുകയാണ് അദ്ദേഹം.

  തിരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനൽ ചൂട് കൂടിയതോടെ മണ്ഡലത്തിൽ കുടിവെളളം എത്താത്ത സ്ഥലങ്ങളിൽ വെള്ളം എത്തിക്കാൻ ഒരു യൂത്ത് ബ്രിഗേഡിന് രൂപം നൽകിയിരിക്കുകയാണ് പി ജയരാജൻ. അടിയന്തരമായി നടത്തേണ്ട ജനക്ഷേമ പ്രവർത്തനമാണ് കുടിവെള്ളം എത്തിക്കേണ്ടത്. സർക്കാരും പഞ്ചായത്തും നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് വൺ ഇന്ത്യയ്ക്ക് അനുവദിച്ച് അഭിമുഖത്തിൽ പി ജയരാജൻ വ്യക്തമാക്കി.

  സർക്കാരാശുപത്രിയിലേക്ക് രക്തം ദാനം ചെയ്യുന്നതയാണ് മറ്റൊരു പ്രവർത്തനം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനിരിക്കുന്ന മാർച്ച് 30ന് തന്റെ ജന്മദേശമായ പാട്യം പഞ്ചായത്തിലെ യുവതി യുവാക്കൾ കൂത്തുപറമ്പ് സർക്കാർ ആശുപത്രിയിൽ രക്തം ദാനം ചെയ്യാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുകയാണ്. ജനസേവനത്തിൽ ഊന്നിയാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

  Read More: Lok Sabha Election 2019: വടകര ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....

  മുല്ലപ്പള്ളിയുടേത് പാഴായ പത്ത് വർഷം എന്നാണ് ജനങ്ങൾ വിലയിരുത്തുന്നത്. ജനവികാരം യുഡിഎഫിനെതിരാണ്. മാഹി ബൈപ്പാസ് നിർമാണം വേഗത്തിലാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒപ്പമില്ലാതിരുന്ന കക്ഷികളും ജനങ്ങളും ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമായിട്ടുണ്ട്. ലോക് താന്ത്രിക് ജനതാദൾ അടക്കം എൽഡിഎഫിനൊപ്പം ഉണ്ട്. പിണറായി സർക്കാരിൻ‍റെ ഭരണനേട്ടങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഗുണം ചെയ്യും. മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  13ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസരത്തിലാണ് തിരുവോണ ദിവസം ആർഎസ്എസ് സംഘം തന്നെ വീട്ടിൽ കയറി വെട്ടിവീഴ്ത്തിയത്. എല്ലാ അക്രമത്തിന്റെയും സൂത്രധാരൻ ഇയാളാണെന്നാണ് അന്ന് അവർ പ്രചരിപ്പിച്ചത്. ആ പ്രചാരണം ഇപ്പോൾ തിരഞ്ഞെടുപ്പിനായി കോൺഗ്രസും ലീഗും ഉപയോഗിക്കുകയാണെന്നും ജയരാജൻ ആരോപിക്കുന്നു

  ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

  English summary
  P Jayarajan on Vadakara election campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more