പഠിപ്പുമുടക്കില്‍ ഇപിയെ തിരുത്തി പിജയരാജന്‍
കണ്ണൂര്‍: എസ്എഫ്‌ഐയുടെ പഠിപ്പുമുടക്കിയുള്ള സമരങ്ങളുടെ കാര്യത്തില്‍ ഇപി ജയരാജനെ തിരുത്തിക്കൊണ്ട് പി ജയരാജന്‍ രംഗത്ത്. പഠിപ്പ് മുടക്കിക്കൊണ്ടുള്ള സമരം പൂര്‍ണമായി ഉപേക്ഷിക്കാന്‍ കഴിയില്ല. സന്ദര്‍ഭം നോക്കിയാണ് സമരം തീരുമാനിക്കേണ്ടതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജന്‍ വ്യക്തമാക്കുന്നു.
പഠിപ്പ് മുടക്കിക്കൊണ്ടുള്ള സമരം കാലഹരണപ്പെട്ടതാണെന്നായിരുന്നു നേരത്തെ ഇപി ജയരാജന്‍ പറഞ്ഞത്. പുതിയ കാലത്ത് ശാസ്ത്ര ബോധവും പുരോഗമന ചിന്തയും ശരിയായ രാഷ്ട്രീയ നിലപാടും ഉയര്‍ത്തിപ്പിടിക്കുന്ന മിടുക്കരാകണം വിദ്യാര്‍ത്ഥി സമൂഹം എന്നായിരുന്നു ഇപി പറഞ്ഞിരുന്നത്.

ഇപി ജയരാജന്റെ പുതിയ നിലപാട് എസ്എഫ്‌ഐക്കുള്ളിലും വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എസ്എഫ്‌ഐ ദേശീയ പ്രസഡന്റ് വി ശിവദാസനും ഇപി ജയരാജന്റെ അതേ നിപാട് ആവര്‍ത്തിക്കുക കൂടി ചെയ്തപ്പോള്‍ ചര്‍ച്ച ശരിക്കും ചൂടുപിടിച്ചു. എന്നാല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന നേതൃത്വം ഇതിനോട് അത്ര അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. അവശ്യ ഘട്ടങ്ങളില്‍ പഠിപ്പ് നമുടക്കിയുള്ള സമരങ്ങളും വേണ്ടിവരുമെന്നാണ് അവരുടെ നിലപാട്.
ഏതൊരു വിദ്യാര്‍ത്ഥിയുടേയും ലക്ഷ്യം പഠിക്കുക എന്നതാണ്. പഠിപ്പ് മുടക്കിയുള്ള സമരങ്ങള്‍ ഒരുകാലത്ത് പ്രതിഷേധമാര്‍ഗ്ഗമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു എന്ന് ഇപി ജയരാജന്‍ പിന്നീടെഴുതിയ ലേഖനത്തിലും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications