കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് തന്നിഷ്ടപ്രകാരം ചുമത്താനുള്ള വകുപ്പല്ല യുഎപിഎ; പോലീസിനെതിരെ വിമർശനവുമായി പി ജയരാജൻ!

Google Oneindia Malayalam News

കണ്ണൂർ: സിപിഎം പ്രവർത്തകരായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്ത പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. പോലീസ് നടപടി തന്നിഷ്ടപ്രകാരമുള്ളതാണെന്നും സർക്കാർ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎ എന്നും പി ജയരാജൻ പ്രതികരിച്ചു.

സിപിഎം ഭരണ ഘടനയും നിരോധിത പുസ്തകമോ? നിരോധിത പുസ്തകങ്ങളെന്ന് പോലീസ് നിരത്തിയതിൽ സിപിഎം ഭരണഘടനയും...സിപിഎം ഭരണ ഘടനയും നിരോധിത പുസ്തകമോ? നിരോധിത പുസ്തകങ്ങളെന്ന് പോലീസ് നിരത്തിയതിൽ സിപിഎം ഭരണഘടനയും...

നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്താൽ ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് കേസെടുക്കാവുന്ന വകുപ്പുണ്ട്. ആ വകുപൊന്നും പോരാ, യുഎപിഎ തന്നെ പ്രയോഗിക്കണമെന്ന് ചില പോലീസുകാർക്ക് തോന്നലുണ്ട്. പോലീസുകാർക്ക് തന്നിഷ്ടം പോലെ ചുമത്താനുള്ള വകുപ്പ് അല്ല അത്. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ യുഎപിഎ ചുമത്താൻ പാടുള്ളുവെന്ന് പി ജയരാജൻ സംഭവത്തിൽ പ്രതികരിച്ചു.

P Jayarajan

ഞങ്ങൾക്ക് അനുമതി ഒന്നും പ്രശ്നമല്ല. കേസുമായി മുന്നോട്ട് പോകും, യുഎപിഎ ചുമത്തും എന്ന നിലപാട് ഒരു പോലീസ് ഉദ്യോഗസ്ഥനും സ്വീകരിക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് എൽഡിഎഫ് സർക്കാരിന്റെ സമീപനം വ്യക്തമാണെന്നും പി ജയരാജൻ പറഞ്ഞു. സർക്കാർ നയം മനസിലാക്കാത്ത പോലീസിനെ തിരുത്തിയാൽ സർക്കാരിന്റെ പ്രതചിച്ഛായ വർധിക്കും. ഇപ്പോൾ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നടത്തുന്ന പ്രചാരണങ്ങൾ നിയമത്തോടുള്ള എതിർപ്പല്ല, ഇടതുപക്ഷത്തോടുള്ള എതിർ‌പ്പായാണ് അനുഭവപ്പെടുന്നതെന്നും പി ജയരാജൻ പറഞ്ഞു.

English summary
P Jayarajan's comments about UAPA issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X