കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജ് വധക്കേസ്; പി ജയരാജന്‍റെ റിമാന്‍റ് കാലാവധി നീട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ റിമാന്റ് കാലാവധി നീട്ടി. ഏപ്രില്‍ എട്ടുവരെയാണ് റിമാന്റ് നീട്ടിയത്. ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ ഉന്നയിച്ചില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പി ജയരാജന്‍.

ജയരാജനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജയിലില്‍ വച്ചാണ് സിബിഐ ഉദ്യോഗസ്ഥര്‍ ജയരാജനെ ചോദ്യം ചെയ്തത്. തലശേരി സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്.

P.Jayarajan

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു കോടതി നടപടികള്‍. ജയരാജന്‍ ചോദ്യം ചെയ്യ ലിനോട് സഹകരിയ്ക്കുന്നില്ലെന്നാണ് സിബിഐ, കോടതിയെ അറിയിച്ചത്. നാല് മണിയ്ക്കൂര്‍ മാത്രമേ ജയരാജനെ ചോദ്യം ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ എന്നും സിബിഐ വ്യക്തമാക്കി. ജയരാജനെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നതും ശ്രദ്ധേയമായി.

English summary
P Jayarajan's remand extended till April 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X