സംവരണ പ്രശ്നത്തിൽ സിപിഎമ്മിനുള്ളത് വർഗപരമായ നിലപാട്; വിമർശനത്തിന് മറുപടിയുമായി പി ജയരാജൻ
തിരുവനന്തപുരം;സംവരണ പ്രശ്നത്തില്‍ സിപിഎമ്മിന് വര്‍ഗ്ഗപരമായ നിലപാടാണുള്ളതെന്ന് പി ജയരാജൻ.. ജാതി-മത വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ ഇന്ത്യയിലെമ്പാടും ഒരേ നിലയിലല്ല. ചരിത്രത്തില്‍ ഒരുകാലത്ത് അവസര സമത്വം ലഭിക്കാതിരുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം അതേപടി തുടരണം എന്ന നിപാടാണ് പാര്‍ടിക്കുള്ളതെന്നും ജയരാജൻ പറഞ്ഞു. "ഇടതിന് കൃത്യമായ നിലപാടുണ്ട് " എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തോട് ഡോ.അമല്‍.സി.രാജ് ഫെയ്സ് ബുക്കില്‍ എഴുതിയ വിയോജിപ്പ് കുറിപ്പിനോടുള്ള മറുപടിയായാണ് പി ജയരാജന്റെ കുറിപ്പ്.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

നേരിയ ഒരു ശതമാനം മാത്രമാണ്
നവംബര്‍ 6 ന്റെ മാധ്യമം പത്രത്തില്‍ സംവരണ പ്രശ്നത്തില്‍ "ഇടതിന് കൃത്യമായ നിലപാടുണ്ട് " എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തോട് ഡോ.അമല്‍.സി.രാജ് ഫെയ്സ് ബുക്കില്‍ എഴുതിയ വിയോജിപ്പ് വായിച്ചു. അതിനോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്.സംവരണ പ്രശ്നത്തില്‍ സി.പി.ഐ എം ന് വര്‍ഗ്ഗപരമായ നിലപാടാണുള്ളത്. ജാതി-മത വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ ഇന്ത്യയിലെമ്പാടും ഒരേ നിലയിലല്ല. ചരിത്രത്തില്‍ ഒരുകാലത്ത് അവസര സമത്വം ലഭിക്കാതിരുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം അതേപടി തുടരണം എന്ന നിപാടാണ് പാര്‍ടിക്കുള്ളത്.അതില്‍ പട്ടികവര്‍ഗ്ഗ പദവിയിലുള്ള മുസ്ലീംങ്ങളുമുണ്ട്. അത് നേരിയ ഒരു ശതമാനം മാത്രമാണ്.

ചരിത്രത്തിലാണ് കാരണം കണ്ടത്തേണ്ടത്
മുസ്ലീംങ്ങളില്‍ ഭൂരിപക്ഷവും ഒ.ബി.സി വിഭാഗമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. മുസ്ലീംങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി അന്വേഷിച്ച സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടല്‍ ഒ.ബി.സി വിഭാഗത്തില്‍ തന്നെ പിന്നാക്കം, ഏറ്റവും പിന്നാക്കം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 2006 ലെ സച്ചാര്‍ റിപ്പോര്‍ട്ടനുസരിച്ച് പശ്ചിമ ബംഗാളില്‍ ഒ.ബി.സി യുടെ സംസ്ഥാന ലിസ്റ്റില്‍ 9 മുസ്ലീം ഗ്രൂപ്പുകളാണുള്ളത് യു.പി യില്‍ 30 ഉം ബീഹാറില്‍ ഒ.ബി.സി ക്വാട്ടയെ പിന്നാക്കം, ഏറ്റവും പിന്നാക്കം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഇത് ആസ്സാം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇത്തരം വിഭജനമുണ്ട്. ജാതി സംവരണം അതേപടി തുടരണമെന്ന് വാദിക്കുന്ന സ്വത്വരാഷ്ട്രീയക്കാരനായ അമല്‍ എന്തുകൊണ്ട് ഒ.ബി.സി യില്‍ ഇങ്ങനെ വിഭജനമുണ്ടായി എന്ന് പരിശോധിക്കുമോ?. അതിന് ചരിത്രത്തിലാണ് കാരണം കണ്ടത്തേണ്ടത്.

കമ്മീഷന് നിയോഗിക്കപ്പെട്ടത്
അപ്പോഴാണ് ചരിത്രം ഒഴുകികൊണ്ടിരിക്കുന്ന പുഴ പോലെയാണെന്ന് ബോദ്ധ്യമാവുക. ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക പദവികളില്‍ ജാതി ഇന്ത്യയില്‍ ഒരു പ്രധാന ഘടമാണ്. എന്നാല്‍ ഇത് കാലാനുസൃതമായ മാറ്റത്തിന് വിധേയമാണ്. മാറ്റം എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. പഴയ തിരുവിതാംകൂറിന്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കാം. സര്‍ക്കാര്‍ സര്‍വ്വീസില്‍ തമിഴ് ബ്രാഹ്മണരും ഉയര്‍ന്ന ജാതിക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നും അങ്ങനെ തന്നെയാണെന്ന് പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പര്യാപ്തമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉണ്ടോ അന്വേഷിക്കാനാണ് ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് നിയോഗിക്കപ്പെട്ടത്.

അവരുടെ പുഴയാണ് വറ്റിപ്പോയത്
തിരുവിതാംകൂറിലെ പ്രമുഖ ഒ.ബി.സി യായ ഈഴവ സമുദായത്തിന് സംവരണ ക്വാട്ടയനുസരിച്ചുള്ള പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നാണ് കമ്മീഷന് കണ്ടെത്തിയത്. എന്നാല്‍ മുസ്ലീംങ്ങളടക്കമുള്ള ചില വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന തസ്തികകളില്‍ പ്രാതിനിദ്ധ്യക്കുറവുണ്ടെന്ന് കണ്ടെത്തി. ഇത് പരിഹരിക്കുന്നതിനാണ് പി.എസ്.സി യില്‍ സപ്ലിമെന്ററി ലിസ്റ്റ് വന്നത്. ഇതെല്ലാം ഇടതുപക്ഷത്തിന്റെ ഇടപെടലോടെയാണ് നിലവില്‍ വന്നത്. അതേസമയം മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി പിന്നാക്ക ജാതികളില്‍ തന്നെ സമ്പന്നരായി മാറിയവരുണ്ട് അവര്‍ക്കല്ല, പിന്നാക്ക ജാതികളിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കാണ് സംവരണ ആനുകൂല്യം ലഭിക്കേണ്ടത് എന്നാണ് സിപി.എം നിലപാട് കൈക്കൊണ്ടത്. ഇതിനെതിരെ സ്വത്വരാഷ്ട്രീയക്കാര്‍ രംഗത്തുവന്നെങ്കിലും അവരുടെ പുഴയാണ് വറ്റിപ്പോയത്.

സി.പി.എം കരുതുന്നില്ല
ക്രിമീലയര്‍ വ്യവസ്ഥ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേപോലെ മുതലാളിത്ത വളര്‍ച്ചയുടെ ഫലമായിത്തന്നെ മുന്നാക്ക സമുദായങ്ങളിലുള്ളവര്ക്കിടയില് പാപ്പരീകരണം നടന്നിട്ടുണ്ട്. അവരുടെ താത്പര്യം സംരക്ഷിക്കുകയും വര്‍ഗ്ഗരാഷ്ട്രീയം ഉയര്‍ത്തുന്ന കമ്മ്യൂണിസ്റ്റുകാരുടെ കടമയാണ്. അതിന്റെ ഭാഗമായാണ് 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം സംവരണ പ്രശ്നത്തിലും എല്‍.ഡി.എഫ് നടപ്പാക്കിയത്.
നവലിബറല്‍ നയങ്ങളുടെ ഫലമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും വലിയ തോതിലാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം ഒറ്റമൂലിയാണ് സാമുദായിക സംവരണമെന്ന് സി.പി.എം കരുതുന്നില്ല.

രാജ്യത്തുടനീളം ശക്തിപ്പെടണം
ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള സമരം രാജ്യത്തുടനീളം ശക്തിപ്പെടണം. അതിന്റെ ഭാഗമായാണ് നവംബര്‍ 26 ന് ഇന്ത്യയിലെമ്പാടുമുള്ള തൊഴിലാളികളും കൃഷിക്കാരും ജീവനക്കാരും ചെറുകിടക്കാരുമായിട്ടുള്ള ആളുകള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. അതില്‍ പിന്നാക്കമെന്നോ മുന്നാക്കമെന്നോ വ്യത്യാസം കൂടാതെ എല്ലാ ജാതി-മത വിഭാഗങ്ങളിലുംപ്പെട്ടവര് അണിനിരക്കും. ഇതില്‍ അമലടക്കം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കുടിയേറ്റ തൊഴിലാളികളുടെ പലയനം തിരിച്ചടിച്ചു;തൊഴിലാളികളുടെ വോട്ട് തേജസ്വിയുടെ മഹാസഖ്യത്തിന്.. സർവ്വേ
ജോസിന്റെ കൂറുമാറ്റം എൽഡിഎഫിനെ തുണയ്ക്കില്ല; കോട്ടയത്ത് 'പണിയൊരുക്കി' കോൺഗ്രസ്,പുതിയ സമവാക്യങ്ങളും
അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കും; വിഭജിക്കുന്ന നേതാവാകില്ലെന്നും ബൈഡൻ