Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഞ്ഞടിച്ച് ജയരാജന്‍!! ക്വട്ടേഷനും മാഫിയയ്ക്കും പിന്നില്‍ സംഘപരിവാര്‍!എംടി രമേശിനുള്ള മറുപടി!

ക്വട്ടേഷന്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറാണെന്ന കാര്യം പുറത്തു വരുന്നതു തടയാനാണ് എംടി രമേശ് കുപ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍: ബിജെപിക്കും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ച് പി. ജയരാജന്‍. ജില്ലയില്‍ ബ്ലേഡ്, ക്വട്ടേഷന്‍, മാഫിയ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിനു പിന്നില്‍ സംഘപരിവാറാണെന്ന് ജയരാജന്‍ ആരോപിച്ചു. ബിജെപി നേതാവ് എംടി രമേശിനു മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ക്വട്ടേഷന്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറാണെന്ന കാര്യം പുറത്തു വരുന്നതു തടയാനാണ് എംടി രമേശ് കുപ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകള്‍ സംഗപരിവാര്‍ നേതാക്കളുടെ ബന്ധം നേരത്തെ തന്നെ പുറത്തു വന്നതാണെന്നും ജയരാജന്‍ പറയുന്നു.

p jayarajan

ബിജെപിയുടെ ദേശീയ നേതാവ് പികെ കൃഷ്ണദാസിന്റെ അടുത്ത അനുയായിയും ബിജെപി മണ്ഡലം പ്രസിഡന്റുമായ സുമേഷ് ഏതു കേസില്‍ പ്രതിയായാണ് മാസങ്ങളായി ഒളിവില്‍ കഴിയുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ ബിജെപി ആദ്യം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ പിവി വിജീഷ് കണ്ണൂരില്‍ പാര്‍ട്ടിയുടെ അംഗീകൃത ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളാണെന്നാണ് ബിജെപി നേതാവ് എംടി രമേശ രാവിലെ പറഞ്ഞത്. വിജീഷിന്റെ സഹോദരന്‍ സജിലേഷ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണെന്നും ഈ ബന്ധം മൂലമാണ് പ്രതികള്‍ പിടിയിലാവാത്തതെന്നുമായിരുന്നു രമേശിന്റെ ആരോപണം.

പ്രതികള്‍ പോലീസിന്റെ മൂക്കിന്‍ തുമ്പിലൂടെ നടക്കുകയും അഭിഭാഷകനെ കാണുകയും സ്വര്‍ണം വിറ്റ് പണമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നത് മറ്റ് എന്ത് ധൈര്യത്തിലാണെന്നും എംടി രമേശ് ചോദിച്ചു. പ്രതികളെ സംരക്ഷിക്കുന്നതിനു പിന്നില്‍ സിപിഎമ്മിലെ കണണൂര്‍ ലോബിയാണെന്നും രമേശ് ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+