പി ജയരാജന്റെ മകന്‍ ജെയിന്‍ ജയരാജ് വിവാഹിതനായി, കാണൂ
കൂത്തുപറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെയും ടി പി യമുനയുടെയും മകന്‍ ജെയിന്‍ പി ജയരാജ് വിവാഹിതനായി. പാച്ചപ്പൊയ്കയിലെ പി ഹരീന്ദ്രന്റെയും ലതയുടെയും മകള്‍ അഞ്ജലിയെയാണ് ജെയിന്‍ വിവാഹം കഴിച്ചത്. കൂത്ത് പറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.
വിവാഹത്തിന് രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് നിന്ന് ഒട്ടേറെ പ്രമുഖരെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ദേശാഭിമനാി ചീഫ് എഡിറ്റര്‍ വിവി ദക്ഷിണാമൂര്‍ത്തി, എംവി ഗോവിന്ദന്‍, ബേബി ജോണ്‍, കടകംപള്ളി സുരേന്ദ്രന്‍, ടിപി രാമകൃഷ്ണന്‍, ഡോ വി സദാശിവന്‍, സൈമണ്‍ ബ്രിട്ടോ, മന്ത്രി കെപി മോഹനന്‍

എംഎല്‍എ മാരായ വി ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍നായര്‍, ജയിംസ് മാത്യു, എ പ്രദീപ് കുമാര്‍, കെ കെ നാരായണന്‍, ടിവി രാജേഷ്, സി കൃഷ്ണന്‍, സണ്ണി ജോസഫ്, സികെ നാണു, മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ ഫസല്‍ ഗഫൂര്‍, ഗോകുലം ഗോപാലന്‍, ഡോ ഹുസൈന്‍ രണ്ടത്താണി, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.












Click it and Unblock the Notifications