ശ്രീകൃഷ്ണന് കൊക്കകോള കൊടുത്തവരല്ലെ നിങ്ങള്‍; തിടമ്പ് നൃത്ത വിവാദത്തിന് ജയരാജന്റെ മറുചോദ്യം
കണ്ണൂര്‍: കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം ബക്കളത്ത് നടത്തിയ സാംസ്‌ക്കാരിക ഘോഷയാത്രയിലെ തിടമ്പ് നൃത്ത വിവാദത്തിന് പി ജയരാജന്റെ മറുപടി. ആര്‍എസ്എസ് നടത്തിയ ഘോഷയാത്രയില്‍ ശ്രീകൃഷ്ണന് കൊക്കകോളയും ഐസ്‌ക്രീമും കൊടുത്തത് ശരിയാണോ എന്ന് പി ജയരാജന്‍ ചോദിച്ചു.
കണ്ണൂരില്‍ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജയരാജന്റെ പ്രസ്താവന. സ്രീകൃഷ്ണന് ഐസ്‌ക്രീമും കൊക്കകോളയും കൊടുത്ത് ആര്‍എസ്എസാണ് വിശ്വാസികളെ പരിഹസിച്ചത്. തിടമ്പ് നൃത്തം വിവാദമാക്കിയതിന് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഘോഷയാത്രയില്‍ അവതരിപ്പിച്ച തിടമ്പ് നൃത്തത്തിനെതിരെ ആര്‍എസ്എസ് ഹൈന്ദവ വിശ്വാസികളും സമുദായ സംഘടനകളും രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്. പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ കൃഷ്ണ ബലരാമന്മാരുടെ തിടമ്പ് നൃത്തത്തെ ഘോഷയാത്രയില്‍ അവതരിപ്പിച്ചതാണ് പ്രതിഷേദത്തിന് തുടക്കമിട്ടത്.
തൃച്ഛംബരം ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രധാന ചടങ്ങാട് തിടമ്പ് നൃത്തം. കോണ്‍ഗ്രസ് അനുകൂല ദേവസ്വം സ്റ്റാഫ് യൂണിയന്റെ മലബാര്‍ ഘടകവും സിപിഎം ഘോ,യാത്രയിലെ തിടമ്പ് നൃത്തത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു. മണ്ണാന്‍ വണ്ണാന്‍ സമുദായവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications