കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു
കണ്ണൂര്‍: കൊലവിളി മുദ്രാവാക്യം വിവാദമായതിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ജയരാജനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കും. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് പി ജയരാജനും, ബിജെപിയും കഴിഞ്ഞ ദിവസം കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. ഷംസീറിനെതിരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്നായിരുന്നു ജയരാജന്റെ പരാമര്‍ശം.
ഷംസീറിന് ജോസഫ് മാഷിന്റെ ഗതി വരുമെന്ന് നേരത്തെ യുവമോര്‍ച്ച നേതാവ് ഗണേഷ് പറഞ്ഞിരുന്നു. ഇതിനായിരുന്നു ജയരാജന്റെ മറുപടി. ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ചാണ് സ്പീക്കര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചത്. പിന്നീട് ഇത് പ്രകോപനപരമായ പരാമര്‍ശത്തിലേക്ക് നീളുകയായിരുന്നു. ജയരാജനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ എസ്പിക്ക് പരാതിയും നല്‍കിയിരുന്നു.

നേരത്തെ പ്രകോപനപരമായ പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി പി ജയരാജന്‍. ഇനിയും സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഡിത്തങ്ങളെ തുറന്ന് എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ദൈവ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് നമ്മളുടേത്. ആര്‍ക്കും അവരവരുടെ മതവിശ്വാസം പുലര്‍ത്താനുള്ള ജനാധിപത്യ അവകാശവും ഈ രാജ്യത്തുണ്ട്. പക്ഷേ ഭൂരിപക്ഷം ഈശ്വര വിശ്വാസികള്‍ ജീവിക്കുന്ന രാജ്യത്തും , ഒരു പരീക്ഷയില്‍ പ്രപഞ്ചത്തെ കുറിച്ചുള്ള ചോദ്യം വന്നാല്‍, മതവിശ്വാസം മുന്നോട്ട് വെക്കുന്ന പ്രപഞ്ച സങ്കല്‍പം ആരും ഉത്തരമായി എഴുതില്ല. കാരണം, യുക്തിസഹമായ ശാസ്ത്രീയ വിശദീകരണം അവിടെ ആവശ്യമാണെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications