• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീരാമ സന്ദേശമല്ല, ശാസ്ത്ര സന്ദേശമാണ് കൊറോണ കാലത്ത് പ്രസക്തമെന്ന് പി ജയരാജൻ

തിരുവനന്തപുരം; പ്രധാനമന്ത്രി പറഞ്ഞ രാമസസന്ദേശമല്ല ,മറിച്ച് ശാസ്ത്രബോധവും ശാസ്ത്ര സന്ദേശവുമാണ് ഈ കൊറോണകാലത്ത് പ്രസക്തമാകുന്നതെന്ന് പി ജയരാജൻ. അതാണ് മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾ പിന്തുടരേണ്ടതും മുറുകെ പിടിക്കേണ്ടതെന്നും ജയരാജൻ പറഞ്ഞു. മഹാമാരി കാലത്തും രാമനെ ചരിത്ര പുരുഷനാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി ജെ പി യുടെയും അവർക്ക് സ്തുതി പാടുന്ന കോൺഗ്രസ്സിന്റെയും വർഗീയ മുഖം തിരിച്ചറഞ്ഞ് ആ നീക്കത്തിന് തടയിടാൻ മതനിരപേക്ഷ കക്ഷികൾ പോരാടണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു. പോസ്റ്റ് വായിക്കാം

കോടികണക്കിന് ജനങ്ങൾ ശ്രീരാമനെ ഒരു ഇതിഹാസ പുരുഷനായി കണ്ട് ആരാധിക്കുന്നുണ്ട്.അയോധ്യയിലും രാജ്യത്തെ വിവിധയിടങ്ങളിലും ആരാധനക്കായി നിലവിൽ അനവധി രാമക്ഷേത്രങ്ങളുമുണ്ട്.

ഒരിക്കലും രാമനെ ഒരു ചരിത്ര പുരുഷനായി ചരിത്രകാരന്മാർ അടയാളപ്പെടുത്തിയതായി നമ്മുക്ക് അറിവില്ല.

ലോകത്ത് ഇന്ത്യയിൽ മാത്രമല്ല രാമായണം ഒരു ഇതിഹാസകാവ്യമായി കരുതപ്പെടുന്നത്.പല രാജ്യങ്ങളിലും രാമായണം പല ഭാഷകളിൽ രചിക്കപ്പെട്ടിട്ടുണ്ട്.ഒരോ രാജ്യത്തിന്റെ രാമായണത്തിലും രാമനെ പല രൂപഭാവങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.അവരൊക്കെ രാമനെ ഒരു ഇതിഹാസ പുരുഷനായാണ് ആരാധിക്കുന്നത്.എന്നാൽ ഇന്ന് അയോധ്യയിൽ ബിജെപിയുടെ നേതൃത്വത്തിൽ കോണഗ്രസ്സിൻ്റെ ആശിർവാദത്തോടെയും നടന്ന രാമക്ഷേത്ര തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞത് രാമൻ്റെ സന്ദേശം ഈ കൊറോണ കാലത്തും പ്രസക്തമാണെന്നാണ്.എത്ര ആലോചിച്ചിട്ടും ആ പറഞ്ഞതിലെ യുക്തി മനസ്സിലാവുന്നില്ല.

ലോകമാകെ ആധുനിക വൈദ്യശാസ്ത്രത്തെയും ശാസ്ത്രത്തെയും മുറുകെ പിടിച്ചാണ് കോറോണയെ നേരിടുന്നത്.ലോകം ഒരു വാക്സിന് വേണ്ടി പ്രതീക്ഷയോടെ ശാസ്ത്രലോകത്തെ ഒറ്റുനോക്കുകയാണ്.

നമ്മുക്കറിയാം കോവിഡ് 19 നെ ഒരു മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ജനതാ കർഫ്യൂ

തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.എന്നാൽ ബി ജെ പി അതിലും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത് ബി ജെ പിയുടെ കേന്ദ്രമന്ത്രിയടക്കം ഗോ കൊറോണ മുദ്രാവാക്യമുയർത്തി റോഡിലിറങ്ങി.പിന്നീട് പാട്ടകൊട്ടിയും ടോർച്ചടിച്ചും കൊറോണയെ തുരത്താനാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഈ പ്രവർത്തികളിലൂടെ ലോകരാജ്യങ്ങളുടെ മുൻപിൽ ഇന്ത്യയുടെ ശാസ്ത്രബോധം തന്നെയല്ലെ അപമാനിക്കപ്പെട്ടത്.ബി ജെ പിയുടെ നേതാവും മധ്യപ്രദേശ് പ്രോടൈം സ്പീക്കറുമായ രമേശ്വർ ശർമ്മ പറഞ്ഞത് ആഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന് തറക്കല്ലിട്ടുന്നതോടെ ഇന്ത്യയിൽ നിന്ന് കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്ന ശുദ്ധ മണ്ടത്തരമാണ്.എന്നാൽ അതേ സമയം കേരളം കോവിഡ് പോരാട്ടത്തിൽ മുറുകെ പിടിച്ചത് ശാസ്ത്രബോധമാണ് .

അതിൻ്റെ അടിസ്ഥാനത്തിലാണ് നമ്മൾ ലോക ശ്രദ്ധനേടിയ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുകഴ്ത്തിയ "കേരള മോഡൽ കോവിഡ്" പ്രതിരോധം കാഴ്ചവെച്ചത്.ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം നമ്മുടെ പാരമ്പര്യ ചികിത്സാ വിഭാഗങ്ങളായ ആയുർവ്വേദ സിദ്ധ ശാഖകളെയും ഈ പ്രതിരോധത്തിൻ്റെ ഭാഗമാക്കി ,രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകൾ കേരളത്തിൻ്റെ പലയിടങ്ങളിൽ സർക്കാറിൻ്റെ നിർദേശ പ്രകാരം തന്നെ വിതരം ചെയ്തിട്ടുമുണ്ട്.

മുഖ്യമന്ത്രി തന്നെ സർക്കാർ തലത്തിലെ പാരമ്പര്യ ശാഖകളുടെ പ്രതിരോധ പ്രവർത്തനത്തെ പ്രശംസിച്ചിട്ടുമുണ്ട്.സർക്കാരിൻ്റെ കോവിഡ് പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം നാനാ വിശ്വാസികളായ നൂറു കണക്കിന് ചെറുപ്പക്കാരും സാന്ത്വന പരിചരണ രംഗത്തെ പ്രവർത്തകരുമാണ് അണിനിരന്നത്.

എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഭജനയും പാട്ടമുട്ടലമാണ് നടന്നത് . അവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു.ഇതൊക്കെ സൂചിപ്പിക്കുന്നത് പ്രധാനമന്ത്രി പറഞ്ഞ രാമസസന്ദേശമല്ല ,മറിച്ച് ശാസ്ത്രബോധവും ശാസ്ത്ര സന്ദേശവുമാണ് ഈ കൊറോണകാലത്ത് പ്രസക്തമാകുന്നത് .ആ സന്ദേശമാണ് ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾ പിന്തുടരേണ്ടതും മുറുകെ പിടിക്കേണ്ടതും .ഈ മഹാമാരി കാലത്തും രാമനെ ചരിത്ര പുരുഷനാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി ജെ പി യുടെയും അവർക്ക് സ്തുതി പാടുന്ന കോൺഗ്രസ്സിന്റെയും വർഗീയ മുഖം തിരിച്ചറഞ്ഞ് ആ നീക്കത്തിന് തടയിടാൻ

മതനിരപേക്ഷ കക്ഷികളൊക്കെ പോരാടണമെന്നാണ് പറയാനുള്ളത്.

English summary
P Jayarajan slams BJP over ram temple construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X