കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"പലനാൾ കളളന്‍ ഒരുനാള്‍ പിടിയിൽ"എന്നപോലെ,അന്വേഷണ ഏജൻസിയുടെ കള്ളക്കളികൾ പുറത്ത്';ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎം നേതാവ് പി ജയരാജൻ. അന്വേഷണ ഏജന്‍സികള്‍ വലിച്ചാല്‍ വലിയുന്നതും വലിവിട്ടാല്‍ ചുരുങ്ങുന്നതുമായ റബറിനെ പോലെയാകരുത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ഉദ്ദേശത്തോടു കൂടി സ്വര്‍ണ്ണ കളളക്കടത്തുകേസിലും ഇടപെട്ട് സംഘപരിവാര്‍ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. "പലനാൾ കളളന്‍ ഒരുനാള്‍ പിടിയിൽ"എന്ന് പറഞ്ഞത്‌ പോലെ തന്നെയാണ് ഇപ്പോള്‍ അന്വേഷണ ഏജൻസികളുടെ കള്ളക്കളിയും പുറത്ത്‌ വന്നിട്ടുള്ളതെന്നും ഫേസ്ബുക്കിൽ ജയരാജൻ കുറിച്ചു. അ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഒടുവില്‍ സിഎജി

ഒടുവില്‍ സിഎജി

സംഘപരിവാറിന് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അടിക്കാനുളള വടിയായി സ്വര്‍ണ്ണ കളളക്കടത്ത് കേസ് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സംശയം ഉണര്‍ന്നിട്ട് കുറച്ച് കാലമായി.ആദ്യം കസ്റ്റംസ്. പിന്നെ ഇതില്‍ ദേശദ്രോഹമുണ്ടെന്ന് ആരോപിച്ച് എന്‍.ഐ.എ. അടുത്തതായി ലൈഫ് മിഷന്‍ അഴിമതി ആരോപിച്ച് സി.ബി.ഐ.അനധികൃത സ്വത്ത് സമ്പാദനം ഉന്നയിച്ച് എന്‍ഫോഴ്സ്മെന്‍റ്
ഡയറക്ടറേറ്റ് .ഒടുവില്‍ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്ററല്‍ ജനറലും.

റബറിനെ പോലെയാകരുത്

റബറിനെ പോലെയാകരുത്

ഏത് കുറ്റ കൃത്യവും നിയമാനുസൃതം അന്വേഷിക്കുന്നതിന് ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ വലിച്ചാല്‍ വലിയുന്നതും വലിവിട്ടാല്‍ ചുരുങ്ങുന്നതുമായ റബറിനെ പോലെയാകരുത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ഉദ്ദേശത്തോടു കൂടി സ്വര്‍ണ്ണ കളളക്കടത്തുകേസിലും ഇടപെട്ട് സംഘപരിവാര്‍ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇടത്പക്ഷ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് തൃപുരയില്‍ അതിനെ അസ്ഥിരീകരിക്കാന്‍ ഇടപെട്ട സംഘപരിവാര്‍ നേതാവ് രാം മാധവ് തൃശ്ശൂരില്‍ എത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിനെ തുടര്‍ന്നാണ് കിഫ്ബിക്കെതിരായ കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്‍റെ ജനറല്‍ സെക്രട്ടറി തന്നെ കോടതിയില്‍ ഹാജരായത്.

പ്രതിരോധം ഇപ്പോഴും തുടരുകയാണ്

പ്രതിരോധം ഇപ്പോഴും തുടരുകയാണ്

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കത്തില്‍ കോണ്‍ഗ്രസ്സിനെ കൂടി കണ്ണി ചേര്‍ക്കാന്‍ നടക്കുന്ന ശ്രമത്തിന്‍റെ ഒടുവിലത്തെ തെളിവാണിത്.
കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ ആര്‍.എസ്സ്.എസ്സിന് നിയന്ത്രിക്കാന്‍ കഴിയുന്ന രാഷ്ട്രീയ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ കഴിയും എന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. കാരണം കോണ്‍ഗ്രസ്സിനെ അതി വേഗം കീഴ്പ്പെടുത്താന്‍ സംഘപരിവാറിന് കഴിയും. എന്നാല്‍ കേരളീയ സമൂഹത്തിലേക്കുളള ആര്‍.എസ്സ്.എസ്സ് നുഴഞ്ഞു കയറ്റത്തെ പ്രതിരോധിച്ച സി.പി.ഐ.എം ഉം ഇടത്പക്ഷവും ഇവിടെ പ്രബലമാണ്. അത്തരമൊരു പ്രതിരോധം ഇപ്പോഴും തുടരുകയാണ്.

അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദമുണ്ടെന്ന്

അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദമുണ്ടെന്ന്

സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ പ്രയോഗിക്കുന്ന ഒളി അജണ്ടകള്‍ വെളിപ്പെടുത്താന്‍ ഉതകുന്ന ജനകീയ പ്രതിരോധം ഇപ്പോഴും തുടരുകയാണ്.
ഏറണാകുളം സ്പെഷല്‍ കോടതി ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കൊണ്ട് പുറപ്പെടുവിച്ച വിധിയിലും കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ സ്റ്റേറ്റ്മെന്‍റുകളിലെ വൈരുദ്ധ്യം എടുത്ത് പറയുകയുണ്ടായി. ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ പ്രസ്ഥാവനയിലും രാഷ്ട്രീയ നേതൃത്വത്തിന്‍റെ പേര് പറയാന്‍ അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദമുണ്ടെന്ന് രേഖപ്പെടുത്തകയുണ്ടായി.

"പലനാൾ കളളന്‍ ഒരുനാള്‍ പിടിയിൽ"

ഒടുവിലിതാ കസ്റ്റഡിയിലുളള സ്വപ്ന സുരേഷിന്‍റെ പുറത്ത് വന്ന ശബ്ദ സന്ദേശത്തിലും കേരളത്തിലെ ഭരണ നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുളള രാഷ്ട്രീയ ദുരുദ്ദേശമാണ് പുറത്ത് വന്നത്.
"പലനാൾ കളളന്‍ ഒരുനാള്‍ പിടിയിൽ"എന്ന് പറഞ്ഞത്‌ പോലെ തന്നെയാണ് ഇപ്പോള്‍ അന്വേഷണ ഏജൻസികളുടെ കള്ളക്കളിയും പുറത്ത്‌ വന്നിട്ടുള്ളത്‌..

'ഇത് ഞെട്ടിക്കുന്നത്..യെച്ചൂരി ഇതെല്ലാം എങ്ങനെ ന്യായീകരിക്കും';സർക്കാർ തിരുമാനത്തിനെതിരെ പി ചിദംബരം'ഇത് ഞെട്ടിക്കുന്നത്..യെച്ചൂരി ഇതെല്ലാം എങ്ങനെ ന്യായീകരിക്കും';സർക്കാർ തിരുമാനത്തിനെതിരെ പി ചിദംബരം

'ലേശം ഉളുപ്പ്..മോഹൻലാലിന് നട്ടെലില്ല,മമ്മൂട്ടി സൂത്രശാലിയാണ്'; ടിനിയുടെ പോസ്റ്റിന് താഴെ പൊങ്കാല'ലേശം ഉളുപ്പ്..മോഹൻലാലിന് നട്ടെലില്ല,മമ്മൂട്ടി സൂത്രശാലിയാണ്'; ടിനിയുടെ പോസ്റ്റിന് താഴെ പൊങ്കാല

'ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാർ ആകരുത്'; വിമർശകരുടെ വായടിപ്പിച്ച് തോമസ് ഐസകിന്റെ മറുപടി'ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാർ ആകരുത്'; വിമർശകരുടെ വായടിപ്പിച്ച് തോമസ് ഐസകിന്റെ മറുപടി

ഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി തള്ളിഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി തള്ളി

ഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും

English summary
P Jayarajan Slams Central Investigative Agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X