'തൃശൂർ എടുക്കാന്‍ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂരിലേക്ക് വരുന്നത്';പി ജയരാജൻ
ബിജെപിയേയും ഇഡിയേയും രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമാണ്. കള്ളപ്പണവേട്ടയുടെ പേര് പറഞ്ഞിട്ട് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുള്ള പതിനായിരിക്കണക്കിന് ചെറുകിട നിക്ഷേപന്‍മാര്‍ക്ക് സഹകരണപ്രസ്ഥാനത്തിലുള്ള വിശ്വാസം തകര്‍ക്കാനുള്ള കൃത്യമായുള്ള അജണ്ടയാണ് നടപ്പാക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. നടനം മുൻ ബിജെപി എംപിയുമായ പി ജയരാജനേയും അദ്ദേഹം പരിഹസിച്ചു.
'കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് ഇഡിയാണോ?. ക്രമക്കേട് കണ്ടെത്തി ബിനാമി ലോണ്‍ സംബന്ധിച്ച് കൃത്യമായ നിലപാടുകള്‍ സ്വീകരിച്ച് നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നത് കേരളത്തിലെ സഹകരണ വകുപ്പും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുമാണ്. ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമാണ്. സഹകരണബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുക അതാണ് അവരുടെ അജണ്ട.

തൃശൂരില്‍ അഭിനയിക്കുന്ന ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.തൃശൂർ എടുക്കാന്‍ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂരിലേക്ക് വരുന്നത്. ആ നടനിപ്പോ ഇഡിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന കാര്യം മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇനി കണ്ണൂരിലേക്ക് വരുന്നു. ഇന്ന ബാങ്കിലേക്ക് പോകും എന്നാണ് പറയുന്നത്. ഇഡിയുടെ മേലുള്ള ഉദ്യോഗസ്ഥനാണോ അയാൾ? അദ്ദേഹത്തിന്റെ നാട്യം രാഷ്ട്രീയത്തിൽ സര്‍ക്കാര്‍ വിരുദ്ധ വികാരവും ഇടതുപക്ഷ വിരുദ്ധ വികാരം ഉണ്ടാക്കി നേട്ടം ഉണ്ടാക്കുകയാണ്.അതൊക്കെ ഈ നാട്ടിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
' നിയമപരമായിട്ടുള്ള കാര്യം ഇഡിക്കുള്ള നിയപരമായ അധികാരമെന്താണ്? കള്ളപ്പണം കണ്ടെത്തുക, കള്ളപ്പണം കണ്ടുകെട്ടുക അതാണ് ഇഡി ചെയ്യുന്നത്. കള്ളപ്പണവേട്ടയുടെ പേര് പറഞ്ഞിട്ട് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുള്ള പതിനായിരിക്കണക്കിന് ചെറുകിട നിക്ഷേപന്‍മാര്‍ക്ക് സഹകരണപ്രസ്ഥാനത്തിലുള്ള വിശ്വാസം തകര്‍ക്കാനുള്ള കൃത്യമായുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ആ അജണ്ടയ്ക്കൊപ്പമാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും, അനാവശ്യ ഉത്കണ്ഠ ഉണ്ടാക്കുകയാണ്. എന്നാൽ സഖാവ് മുഖ്യമന്ത്രി പിണറായി നിക്ഷേപകര്‍ക്ക് കൃത്യമായ ഉറപ്പ് കൊടുത്തിട്ടുണ്ട്. സഹകരണബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നോട്ടുനിരോധിച്ചപ്പോഴും സിപിഎം നേതാക്കളുടെ കള്ളപ്പണം നിക്ഷേപിച്ചത് സഹകരണ ബാങ്കിലാണെന്ന് വലിയ പ്രചാരണം നടത്തിയിരുന്നു. എന്നിട്ട് എന്താണ് ഉണ്ടായത്. അന്നും സർക്കാർ സഹകരണ പ്രസ്ഥാനത്തിന് ഒരു കോട്ടവും തട്ടില്ലെന്ന് ഉറപ്പ് നൽകി. കരുവന്നൂര്‍ ബാങ്കിലടക്കം തട്ടിപ്പിനിരയാവര്‍ക്ക് നിക്ഷേപം തിരിച്ചുകൊടുക്കുന്ന പ്രവർത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്', പി ജയരാജൻ പറഞ്ഞു.












Click it and Unblock the Notifications