കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സിപിഎം പ്രവർത്തകനായ ആകാശ് തില്ലങ്കേരിയെ ദിവസങ്ങൾക്ക് മുൻപാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

Google Oneindia Malayalam News

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സിപിഎം പ്രവർത്തകനാണെന്ന് ജില്ലാ സെക്രട്ടറി പി ജയരാജൻ. 'ആകാശ് പാർട്ടി അംഗം തന്നെയാണ്. ആകാശിന് കൃത്യത്തിൽ പങ്കുണ്ടോയെന്ന കാര്യം പാർട്ടി അന്വേഷിക്കും'-ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സിപിഎം പ്രവർത്തകനായ ആകാശ് തില്ലങ്കേരിയെ ദിവസങ്ങൾക്ക് മുൻപാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എന്നാൽ ആകാശ് തില്ലങ്കേരി പാർട്ടി പ്രവർത്തകനല്ലെന്നായിരുന്നു ആദ്യം നേതാക്കൾ പറഞ്ഞത്. പിന്നീട് ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നതോടെ സിപിഎം വെട്ടിലായി.

സമാധാനയോഗത്തിൽ...

സമാധാനയോഗത്തിൽ...

കണ്ണൂരിലെ സമാധാനയോഗത്തിൽ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ആകാശ് പാർട്ടി പ്രവർത്തകനാണെന്ന കാര്യം പി ജയരാജൻ സമ്മതിച്ചത്. ആകാശിന് കൃത്യത്തിൽ പങ്കുണ്ടോയെന്ന കാര്യം പാർട്ടി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം...

അന്വേഷണം...

ഷുഹൈബ് വധക്കേസിൽ ആകാശിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം ശരിയാണോയെന്ന് പരിശോധിക്കുമെന്നും പി ജയരാജൻ അറിയിച്ചു. ഇക്കാര്യത്തിൽ പാർട്ടിക്കും അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു പി ജയരാജൻ ഇങ്ങനെ വിശദീകരിച്ചത്.

നാടകം...

നാടകം...

സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് നേതാക്കളെയും പി ജയരാജൻ കുറ്റപ്പെടുത്തി. സമരനാടകം തുടരാൻ വേണ്ടിയാണ് യുഡിഎഫ് സമാധാനയോഗം ബഹിഷ്കരിച്ചതെന്നും, ഇത് അങ്ങേയറ്റം പരിഹാസ്യമായ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗും...

മുസ്ലീം ലീഗും...

കോൺഗ്രസിന്റെ നാടകത്തിൽ മുസ്ലീം ലീഗും ചേർന്നത് പരിതാപകരമാണെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് യോഗം ബഹിഷ്കരിച്ചതിനാൽ കാര്യമായ തീരുമാനങ്ങളെടുക്കാതെയാണ് ബുധനാഴ്ചയിലെ സമാധാനയോഗം പിരിഞ്ഞത്.

അപലപിച്ചു...

അപലപിച്ചു...

മന്ത്രി എകെ ബാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാധാനയോഗം ഷുഹൈബിന്റെ കൊലപാകത്തെ അപലപിച്ചു. ഷുഹൈബിന്റെ കൊലപാതകം കണ്ണൂരിന് തീരാകളങ്കമാണെന്ന് യോഗത്തിന് ശേഷം മന്ത്രി എകെ ബാലൻ പറഞ്ഞു. ജില്ലയിലെ സമാധാനാന്തരീക്ഷത്തിന് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

റിപ്പോർട്ട്....

റിപ്പോർട്ട്....

അതിനിടെ പോലീസിന്റെ അന്വേഷണത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾക്കും ഷുഹൈബ് വധത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാക്കളാണ് ഷുഹൈബിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് റിപ്പോർട്ട്.

കൂടുതൽ വാർത്തകൾ:

സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി! സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി.. അടിച്ചാൽ പോര വെട്ടണമെന്ന് നേതാക്കളുടെ വാശി!

കണ്ണൂരിൽ 'സമാധാനമില്ല'! നേതാക്കൾ തമ്മിൽ വാക്കേറ്റം, യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചു...കണ്ണൂരിൽ 'സമാധാനമില്ല'! നേതാക്കൾ തമ്മിൽ വാക്കേറ്റം, യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചു...

മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം... മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം...

English summary
p jayarajan talks to media after all party meeting in kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X