Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ജയരാജനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: ബിജെപി നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു . മൂന്ന് ദിവസത്തെ കസ്റ്റഡിയിലേയ്ക്കാണ് വിട്ടത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഏറെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലാണ് ജയരാജനെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവാകുന്നത്. മാര്‍ച്ച് 11 ന് റിമാന്‍ഡ് കാലാവധി അവസാനിയ്ക്കാനിരിയ്‌ക്കെയാണ് കോടതിയുടെ ഉത്തരവ് . മൂന്ന് ദിവസത്തേയ്ക്കാണ് ജയരാജനെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. ഉപാധികളോടെയാണ് ജയരാജനെ കസ്റ്റഡിയില്‍ വിട്ടത്.

p-jayarajan

കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയിലോ , കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലോ വച്ച് മൂന്ന് ദിവസം ജയരാജനെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത് . ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജയരാജന്‍ .

ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നുള്ള ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് ജയില്‍ അധികൃതര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു . 9, 10, 11 തീയതികളിലാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിയ്ക്കുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+