Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോജ് വധത്തില്‍ പി ജയരാജനെ ചോദ്യം ചെയ്യും

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് കൊല ചെയ്യപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയിലേക്കും അന്വേഷണം നീളുന്നു. പി ജയരാജന്‍ അടക്കം മൂന്ന് സിപിഎം നേതാക്കളെ കൂടി ചോദ്യം ചെയ്യുമെന്നാണ് വിവരം.

എന്നാല്‍ പി ജരാജനെ ചോദ്യം ചെയ്താല്‍ കണ്ണൂരില്‍ എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാകും എന്ന സംശയം ക്രൈം ബ്രാഞ്ചിനുണ്ട്. കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങാനിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.

P Jayarajan

കേസില്‍ മുമ്പ് അറസ്റ്റിലായ മാലൂര്‍ പ്രഭാകരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പി ജയരാജന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

മനോജിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഒന്നാം പ്രതി വിക്രമന്‍ ബന്ധപ്പെട്ടിട്ടുണ്ടോ, കൊലക്ക് ശേഷം വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങളായിരിക്കും ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കന്‍മാര്‍ക്ക് നേരിടേണ്ടിവരിക. ക്രൈം ബ്രാഞ്ചിന്റെ നീക്കത്തിനെതിരെ ഇപ്പോള്‍ തന്നെ സിപിഎം രംഗത്തെത്തിക്കഴിഞ്ഞു.

അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് മുമ്പ് പി ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമങ്ങളാണ് നടന്നാണ്. മനോജ് വധത്തില്‍ ജയരാജനെ ചോദ്യം ചെയ്താലും ഇത്തരം ഒരു സഹാചര്യം ഉണ്ടായേക്കാനിടയുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+